ലെസ്ബിയനാണോ! ആ ചോദ്യം ഇനി വേണ്ട! അവര്‍ കല്യാണം കഴിച്ചു! ആറ് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു
ലേഡീസ് റൂം പരമ്പരയിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയ സൗമ്യയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലൂടെയായി സൗമ്യയും ഭര്‍ത്താവ് ഗൗതമും ആയിരുന്നു വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇവരുടെ അടുത്ത സുഹൃത്തായ അശ്വതി നായരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അങ്ങനെ രാമന്റെയും സീതയുടെയും വിവാഹം കഴിഞ്ഞു എന്നായിരുന്നു അശ്വതി കുറിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഞങ്ങള്‍ കല്യാണം കഴിച്ചു. ഇതെന്റെ പാച്ചുവാണ്. എന്റെ കെട്ടിയോന്‍ അടിപൊളിയാണെന്നായിരുന്നു സൗമ്യ പറഞ്ഞത്. സൗമ്യയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ എന്നായിരുന്നു ഗൗതമിന്റെ പ്രതികരണം. പെയര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതുപോലെയിരിക്കണം. കല്യാണമേ കഴിക്കുന്നില്ലെന്ന് പറഞ്ഞവരാണ് എന്ന് സുഹൃത്തുക്കളും ഇവരെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഗൗതമും സൗമ്യയും വിവാഹിതരായത്.

സ്‌പോര്‍ട്‌സ് മേഖലയിലും തിളങ്ങിയിട്ടുണ്ട് സൗമ്യ. പോള്‍ വോള്‍ട്ടില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡിഗ്രി പഠനത്തിന് ശേഷം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമായി സൂംബ ഇന്‍സ്ട്രക്ടറായി, തന്റെ ഇഷ്ടപ്പെട്ട പ്രൊഫഷനിലേക്ക് മാറുകയായിരുന്നു. ഡാന്‍സും, ഫിറ്റ്‌നസുമായി ബന്ധപ്പെട്ട വീഡിയോകളായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.
അതിനിടയിലായിരുന്നു അഭിനയ മേഖലയില്‍ നിന്നും കോള്‍ വരുന്നത്. വെബ് സീരീസുകളും, പരമ്പരകളും കൂടാതെ ബിഗ് സ്‌ക്രീനില്‍ നിന്നുള്ള അവസരങ്ങളും സൗമ്യയെ തേടിയെത്തിയിരുന്നു. ലേഡീസ് റൂമില്‍ അഭിനയിക്കുമ്പോഴായിരുന്നു അശ്വതിയുമായി പരിചയത്തിലാവുന്നത്. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഒന്നിച്ചുള്ള വീഡിയോകള്‍ പങ്കുവെച്ച് തുടങ്ങിയപ്പോഴായിരുന്നു ലെസ്ബിയനാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. പോസ്റ്റുകളുടെ താഴെയായി സ്ഥിരമായി വന്നിരുന്ന കമന്റുകളായിരുന്നു അത്. അതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്യാറേയില്ലായിരുന്നു. പറയുന്നവര്‍ അവരുടെ ഇഷ്ടം പോലെ തന്നെ പറയട്ടെ എന്നായിരുന്നു.
ആരുടേയും വായടപ്പിക്കാന്‍ ഞങ്ങളെക്കൊണ്ട് സാധിക്കില്ല. ഇനി എന്തായാലും ഞങ്ങളെ ലെസ്ബിയന്‍ എന്ന് പറയുന്നത് നിര്‍ത്തിക്കോളൂ. അവളുടെ വിവാഹം കഴിഞ്ഞു. എന്റെ ചോച്ചോയുടെ കല്യാണമായിരുന്നു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. ജീവിതകാലം മുഴുവനും അവള്‍ എന്റെ ചക്കരയായി, എനിക്കൊപ്പമുണ്ടാവും. ഗൗതമും എന്റെ ഫ്രണ്ടാണ്. അവരെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് എന്നുമായിരുന്നു അശ്വതി നായര്‍ പ്രതികരിച്ചത്. മുടി വെട്ടിയൊതുക്കി ആണ്‍കുട്ടികളെപ്പോലെയാണ് നടപ്പ്. ലെസ്ബിയനാണ്, ട്രാന്‍സ്‌ജെന്‍ഡറാണ്, ഒന്‍പത്, അങ്ങനെ പല തരത്തിലുള്ള കമന്റുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.
അവരെയൊന്നും തിരുത്താനോ, അവരോടെന്തെങ്കിലും പറയാനോ ഞാന്‍ മെനക്കെടുന്നില്ല. ഷോര്‍ട്ട് ഹെയര്‍ ആയതിനാല്‍ ആദ്യം കാണുന്നവര്‍ സൂക്ഷ്മമായി നോക്കാറുണ്ട്. ആണ്‍കുട്ടിയാണോ അതോ പെണ്‍കുട്ടിയാണോ, ഇനി വേറെയാണോ എന്നൊക്കെയാണ് അവരുടെ സംശയങ്ങള്‍. അങ്ങനെയൊരു സംശയം എനിക്ക് ഇല്ലാത്തത് കൊണ്ട് ആരേയും ഞാന്‍ ഒന്നും ബോധിപ്പിക്കുന്നില്ല. എന്റെ ഫെയ്‌സിന് ചേരുന്നത് ഷോര്‍ട്ട് മുടിയാണ്. മുടി വളര്‍ന്നല്ലോ, വെട്ടാന്‍ ആയല്ലോ എന്നാണ് വീട്ടുകാര്‍ പോലും എന്നോട് പറയാറുള്ളത്. മുടി വളര്‍ത്തണം എന്ന് അവരാരും എന്നോട് പറഞ്ഞിട്ടില്ല. മുടി വളര്‍ന്ന് കഴിഞ്ഞാല്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാട് ഓര്‍ത്താല്‍ തന്നെ ആകാംക്ഷ മാറിക്കോളും എന്നും അന്ന് സൗമ്യ കുറിച്ചിരുന്നു.


Click it and Unblock the Notifications