വര്‍ഷങ്ങളായുള്ള ബന്ധമാണ് ഞങ്ങളുടേത്! അനുവിന് വിദ്യയോട് താല്‍പര്യമില്ലേയെന്ന ചോദ്യത്തിന് സൗഭാഗ്യയുടെ മറുപടി
സൗഭാഗ്യ വെങ്കിടേഷിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. അഭിനയവും, ഡാന്‍സും, വീട്ടുകാര്യങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി അവര്‍ കാണിക്കാറുണ്ട്. നേരത്തെ തന്നെ അഭിനയിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. അഭിനയം എന്നെക്കൊണ്ട് കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയാണ്. ഇടയ്ക്ക് അര്‍ജുനൊപ്പമായി സൗഭാഗ്യ അഭിനയിച്ചപ്പോള്‍ ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. കുട്ടിക്കാലം മുതലേ നൃത്തത്തെ കൂടെക്കൂട്ടിയതാണ് അവര്‍. സ്വന്തമായി ഡാന്‍സ് സ്‌കൂളുമായി സജീവമാണ് ഇപ്പോള്‍.
ഡോഗും കാളയും, പക്ഷികളും, പൂച്ചയുമൊക്കെയായി പെറ്റ്‌സുകള്‍ ഏറെയുണ്ട് ഇവരുടെ വീട്ടില്‍. അങ്ങേയറ്റം ശ്രദ്ധയോടെയാണ് അവരെ വളര്‍ത്തുന്നത്. കേവലമൊരു പാഷന് പുറത്തല്ല ഞങ്ങള്‍ ഇവരെ കൂടെക്കൂട്ടിയത്. അവരില്ലാത്തൊരു ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എത്ര വയ്യാത്ത അവസ്ഥയാണെങ്കിലും അവരുടെ കാര്യങ്ങള്‍ സൗഭാഗ്യ ചെയ്യാറുണ്ട്.

നോണ്‍ വെജ് കഴിക്കാത്ത ആളാണെങ്കിലും അവര്‍ക്ക് വേണ്ടി അത് കുക്ക് ചെയ്യാറുണ്ട്. മെനു അനുസരിച്ചുള്ള ഭക്ഷണമാണ് ഓരോരുത്തര്‍ക്കും നല്‍കുന്നത്. അര്‍ജുന്‍ ചേട്ടന്‍ ഷൂട്ടിന് പോവുന്ന സമയത്ത് അവരുടെ കാര്യം ഞാന്‍ ഏറ്റെടുക്കും. ഞാനാണ് പോവുന്നതെങ്കില്‍ ചേട്ടന്‍ അവരെ നോക്കിക്കോളും. ഞങ്ങളെ സഹായിക്കാനായി ആശമ്മയും, വിദ്യയും അരുണ്‍ ചേട്ടനും മക്കളുമെല്ലാം കൂടെയുണ്ട്.
അടുത്തിടെ സൗഭാഗ്യയും അര്‍ജുനും മകളും ഷൂട്ടിനായി പോയപ്പോള്‍ ആശമ്മയായിരുന്നു എല്ലാവരെയും നോക്കിയത്. അവരെല്ലാം മാനേജ് ചെയ്‌തോളാമെന്ന് പറഞ്ഞപ്പോഴാണ് ചേട്ടനും ഞങ്ങളുടെ കൂടെ വന്നത്. പെറ്റ്‌സിനെ പരിചരിക്കാന്‍ പറഞ്ഞാല്‍ എനിക്ക് പെട്ടെന്ന് കഴിയും. എന്നാല്‍ അടുക്കളയില്‍ കയറി വല്ലതും കുക്ക് ചെയ്യാന്‍ പറഞ്ഞാല്‍ കുറേ സമയം വേണം, യൂട്യൂബ് നോക്കിയാണ് ഓരോന്ന് ചെയ്യുന്നത്. അങ്ങോട്ട് മാറ് എന്ന് പറഞ്ഞ് ചേട്ടന്‍ വരുന്നതും കാണാം, എല്ലാം സെറ്റാക്കുകയും ചെയ്യും. ചേട്ടന് കുക്കിംഗ് ഒക്കെ വല്യ ഇഷ്ടമാണ്.
ഞങ്ങളെല്ലാവരും നേരത്തെ ഒരു വീട്ടിലായിരുന്നു കഴിഞ്ഞത്. കൊവിഡ് കാലത്തായിരുന്നു എല്ലാവരും ഒന്നിച്ച് നില്‍ക്കാന്‍ തുടങ്ങിയത്. അടുത്തിടെയാണ് രണ്ട് വീടുകളിലേക്ക് മാറിയത്. ആഴ്ചാവസാനം ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ട്്. പ്രശ്‌നങ്ങളുണ്ടായിട്ടില്ല ഞങ്ങള്‍ മാറിയതെന്ന് സൗഭാഗ്യയും അര്‍ജുനും തുറന്ന് പറഞ്ഞിരുന്നു. പുതിയ വീഡിയോയിലൂടെയും നെഗറ്റീവ് കമന്റുകള്‍ക്ക് അവര്‍ മറുപടി നല്‍കിയിരുന്നു. വിദ്യയും അനുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടോയെന്നാണ് ചോദ്യങ്ങള്‍.
അവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ല. അനുവിന് സൗഭാഗ്യയോട് സ്‌നേഹക്കൂടുതല്‍ എന്ന് പറയുന്നതും കണ്ടിരുന്നു. വര്‍ഷങ്ങളായി അറിയുന്നവരാണ് ഞങ്ങള്‍. എന്റെ മൂത്ത മകളാണ് അവള്‍.അവള്‍ക്ക് ആരോടും ഒരു പ്രശ്‌നവുമില്ല. അന്നത്തെ അതേ സ്‌നേഹം ഞങ്ങളെല്ലാം തമ്മില്‍ ഇപ്പോഴുമുണ്ട്. ഒന്നിച്ച് കൂടുമ്പോഴുള്ള വൈബ് അത് ആസ്വദിക്കുന്നവര്‍ക്കേ മനസിലാവൂ. അതറിയാത്തവരാണ് ഇപ്പോഴും നെഗറ്റീവ് പറയുന്നത്.ഇതൊന്നും നിങ്ങള്‍ മൈന്‍ഡ് ചെയ്യണ്ട, കുട്ടികളോടും പറഞ്ഞ് കൊടുക്കുക. അതൊന്നും മറുപടി അര്‍ഹിക്കാത്ത കമന്റുകളാണ്. കാര്യമാക്കരുത്, തിരക്കുകളൊക്കെയാണെങ്കിലും വീഡിയോ ചെയ്യണം. നിങ്ങളുടെ വ്‌ളോഗിനായി കാത്തിരിക്കുകയായിരുന്നു, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications











