ചേട്ടന്റെ രണ്ടാം വിവാഹം കഴിഞ്ഞിട്ടില്ല, ഒരു വർഷം കഴിഞ്ഞ് മതിയെന്നാണ് തീരുമാനം, ഒളിപ്പിച്ചതല്ല; അർജുൻ
സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഫാമിലി വ്ലോഗിങ്ങാണ് പ്രധാനമായും ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ ഇരുവരുടേയും കുടുംബാംഗങ്ങളും പ്രേക്ഷകർക്ക് പരിചിതരാണ്. അടുത്തിടെയായി അർജുന്റെയും സൗഭാഗ്യയുടേയും ഫാമിലി ഫോട്ടോകളിൽ രണ്ട് പുതിയ ആളുകളെ കൂടി കാണാം. അത് ഒരു അമ്മയും കുഞ്ഞുമാണ്. വിദ്യയെന്നാണ് സ്ത്രീയുടെ പേര്. അവരുടെ മകളാണ് വിദ്യാർത്ഥിനിയായ പെൺകുട്ടി. അർജുന്റെ ചേട്ടനുമായി വിദ്യയുടെ വിവാഹം തീരുമാനിച്ച് വെച്ചിരിക്കുകയാണ്.
അർജുന്റെയും സൗഭാഗ്യയുടേയും ഫാമിലി ഫോട്ടോകളിൽ വിദ്യയുടെ സാന്നിധ്യം കണ്ട് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ചകളും ആരംഭിച്ചിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളാണ് വിദ്യയെ കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിച്ചതെന്ന് പറയുകയാണിപ്പോൾ അർജുനും സൗഭാഗ്യയും. ഓൺലൈൻ മലയാളി എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ചേട്ടനും ഞാനും തമ്മിൽ പതിമൂന്ന് വയസിന്റെ വ്യത്യാസമുണ്ട്. ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ഒരു വർഷം കഴിഞ്ഞിട്ട് വിവാഹം കഴിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അല്ലാതെ ഉടനെ തന്നെ ചേട്ടനോട് പോയി കല്യാണം കഴിക്കാൻ എനിക്ക് പറയാൻ പറ്റില്ല. സോഷ്യൽമീഡിയയിൽ വന്ന് ഉത്തരം പറയാനും എനിക്ക് അവനോട് പറയാൻ പറ്റില്ല. ചേട്ടനിഷ്ടമുള്ളപ്പോൾ അദ്ദേഹം പറയും. അല്ലാതെ ചേട്ടൻ ഒളിപ്പിച്ച് വെച്ചതല്ല.
ഡാൻസ് പഠിക്കാൻ വന്നപ്പോൾ ചേട്ടനും വിദ്യയും കണ്ട് പരിചയപ്പെട്ട് പ്രണയിച്ചു എന്നൊക്കെയാണ് ആളുകൾ പ്രചരിപ്പിച്ചത്. അതിനോടൊക്കെ എങ്ങനെ പ്രതികരിക്കാനാണ്. കല്യാണം ഉടനെയുണ്ടാകും അപ്പോൾ എല്ലാവരേയും അറിയിക്കാം അർജുൻ പറഞ്ഞു. കുടുംബത്തിൽ പെട്ടന്നുണ്ടായ മരണങ്ങൾ സൃഷ്ടിച്ച ആഘാതത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. സിനിമയിൽ കാണുന്നത് പോലെയായി ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ശേഷമുള്ള രണ്ട് വർഷം എല്ലാവരും കൂടി ചേർന്ന് സന്തോഷിച്ച് പൊളിച്ചു. സൗഭാഗ്യ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങളെക്കാൾ സന്തോഷം എന്റെ ചേട്ടനും ചേച്ചിക്കുമായിരുന്നു.
ആശുപത്രിയിൽ പോയി കൺഫോം ചെയ്യും മുമ്പ് അവർ സ്വീറ്റ്സ് വാങ്ങി വിതരണം ചെയ്തു. പ്രഗ്നന്റ് അല്ലെന്നെങ്ങാനും റിസൽട്ട് വന്നാൽ മൂഡ്ഔട്ടാകരുതെന്നും ഞാൻ പറഞ്ഞിരുന്നു. അവർക്ക് പക്ഷെ വിശ്വാസമായിരുന്നു. ആ ആളുകൾ മോളെ കാണാൻ ഇപ്പോൾ നമുക്ക് ഒപ്പം ഇല്ലെന്നത് സങ്കടം തന്നെയാണ്. ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ചേട്ടന് മോൻ ജനിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് കുഞ്ഞ് വരുമ്പോഴുള്ള ഇവരുടെ സന്തോഷം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അത്രയ്ക്കുള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലാതെ പോയി.
സൗഭാഗ്യയുടെ അമ്മൂമ്മയും എന്റെ ചേട്ടത്തിയുമായെല്ലാം വളരെ സ്നേഹത്തിലായിരുന്നു. അതുപോലെ ഞങ്ങളുടെ പഴയ അഭിമുഖങ്ങളും ഇപ്പോഴത്തെ അഭിമുഖങ്ങളും കണ്ടാൽ ബാലയേയും അമൃതയേയും പോലെ തോന്നുന്നുവെന്നും കമന്റുകളുണ്ടായിരുന്നു. അവരേയും വെറുതെ വിട്ടിട്ടില്ല. മറന്നിരിക്കുന്ന അവരേയും അത് ഓർമിപ്പിക്കുകയാണെന്നും അർജുനും സൗഭാഗ്യയും പറഞ്ഞു. കൊവിഡ് കാലത്താണ് അർജുന്റെ മാതാപിതാക്കളും ചേട്ടന്റെ ഭാര്യയും അസുഖം ബാധിച്ച് മരിച്ചത്.

ചേട്ടന്റെ രണ്ട് മക്കളേയും സ്വന്തം മക്കളെപ്പോലെയാണ് സൗഭാഗ്യ സ്നേഹിക്കുന്നത്. ഞാൻ എത്ര തന്നെ തലകുത്തി നിന്നാലും എനിക്ക് അവരുടെ അമ്മയാകാൻ പറ്റില്ല. അമ്മയെന്നും അമ്മ തന്നെയാണ്. പക്ഷെ അമ്മയില്ലാത്ത കുഞ്ഞുങ്ങൾക്ക് ആ ഫീൽ വല്ലാതെ തോന്നിപ്പിക്കാതിരിക്കാൻ നമുക്ക് പറ്റും. ചിലർ വന്ന് പബ്ലിസിറ്റിക്ക് വേണ്ടിയാണോ അനുവിന് ഇതൊക്കെ ചെയ്ത് കൊടുക്കുന്നത്?, പൈസയുണ്ടാക്കാനാണോ ചെയ്ത് കൊടുക്കുന്നത് എന്നൊക്കെ ചോദിക്കും. അതേയെന്ന് ഞാനും അങ്ങ് സമ്മതിച്ച് കൊടുക്കും. ഇങ്ങനെയുള്ള ആളുകളുമുണ്ട് നമുക്ക് ചുറ്റുമെന്നും സൗഭാഗ്യ പറയുന്നു.
എന്നെ അർജുൻ ചേട്ടന്റെ കുടുംബത്തിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ അമ്മയുടെ ഏറ്റവും വലിയ സന്തോഷം വലിയ കുടുംബം, പരസ്പരം നല്ല സ്നേഹവും സഹകരണവും ഉള്ളവർ എന്നതായിരുന്നു. ഇതുപോലൊരു ഫാമിലിയിലേക്ക് മോളെ കല്യാണം കഴിപ്പിച്ച് വിടണമെന്നതായിരുന്നു എന്റെ അമ്മയുടെ ആഗ്രഹം. അതുപോലെ ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും വലിയ ബലമായിരുന്ന ആളുകൾ ചെറിയ കാലയളവിനുള്ളിലാണ് പെട്ടന്ന് പെട്ടന്ന് ഞങ്ങളെ വിട്ടുപോയത്. ഫിനാഷ്യലി പ്രിപ്പേറാകാതെ കുഞ്ഞിനെ ഗർഭം ധരിക്കില്ലെന്നതടക്കം തീരുമാനിച്ചിരുന്നു ഞങ്ങൾ. അങ്ങനെ പ്ലാൻ ചെയ്താണ് കൺസീവായതും. അങ്ങനെ ഞാൻ അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോഴാണ് കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ മരണം അടക്കം സംഭവിക്കുന്നത്.
അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എങ്ങനെ ഹാന്റിൽ ചെയ്യും എന്നത് പോലും അറിയില്ലായിരുന്നു. മാത്രമല്ല കൊവിഡ് സമയത്ത് ഏറെക്കാലം ഞങ്ങൾ രണ്ടുപേരും രണ്ട് വീട്ടിലാണ് താമസിച്ചിരുന്നത്. മരണങ്ങൾ നടന്നപ്പോൾ അർജുൻ ചേട്ടനൊപ്പം നിൽക്കാനും പറ്റിയില്ല. അദ്ദേഹം ഒറ്റയ്ക്കായി. വല്ലാത്തൊരു അവസ്ഥയായിരുന്നു. ആ സമയത്ത് എന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞ ചില കാര്യങ്ങളും എന്നെ വിഷമിപ്പിച്ചു. നിന്റെ ലക്കാണ് അർജുൻ ചേട്ടൻ. അർജുൻ ചേട്ടൻ അല്ല മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ നിന്നെ അപ്പോൾ തന്നെ കൊണ്ടുപോയി കളഞ്ഞേനെ. കാരണം നീ ആ ഫാമിലിയിൽ ചെന്ന ശേഷമാണ് ഇത്രയും പ്രശ്നങ്ങളുണ്ടായത് എന്നാണ് അവർ എന്നോട് പറഞ്ഞത്.
അന്ന് ഭൂമി പിളർന്ന് താഴോട്ട് പോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അങ്ങനെ തോന്നിയോയെന്ന് അവസാനം ഞാൻ അർജുൻ ചേട്ടനോട് തന്നെ ചോദിച്ചു. നമ്മുടെ സർക്കിളിൽ ഉള്ളവർ തന്നെയാണ് വിഷം. ഞാനും അർജുൻ ചേട്ടനും കുടുംബാംഗങ്ങളും എല്ലാം തമ്മിൽ സ്നേഹമുണ്ടെന്ന് നമുക്ക് അറിയാം. പക്ഷെ അത് നാട്ടുകാർക്ക് മുന്നിൽ തെളിയിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് അറിയില്ല. സ്നേഹം കാണിച്ചാൽ ഓവറാക്ടാണെന്നും പറയും. വിട്ടിരുന്നാൽ ഡിവോഴ്സായിയെന്ന് പറയുമെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.
വിവാഹസമയത്ത് അനുഭവിച്ച നെഗറ്റീവ് കമന്റുകളെ കുറിച്ചും ഇരുവരും മനസ് തുറന്നു. കാണുന്നവർക്ക് എന്താണ് പറയാൻ പറ്റാത്തത്. എന്റെ വിവാഹ സമയത്ത് അർജുൻ ചേട്ടന്റെ കുടുംബാംഗങ്ങളെ കണ്ടില്ലെന്നും മുഴുവൻ സൗഭാഗ്യയുടെ ആളുകൾ നിറഞ്ഞ് നിൽക്കുകയാണെന്നുമെല്ലാം ആളുകൾ കമന്റ് ചെയ്ത് കണ്ടിരുന്നു. പക്ഷെ എന്റെ സുഹൃത്തുക്കളും ആളുകളും കുറവായിരുന്നു. അർജുൻ ചേട്ടന്റെ ആളുകളായിരുന്നു കൂടുതൽ. എന്റെ സുഹൃത്തായ ഒരു കുട്ടി മാത്രമാണ് വന്നത്. പിന്നെ ആരോ മാർക്കിട്ട് അച്ഛൻ, അമ്മ എന്നൊന്നും ചൂണ്ടി കാണിക്കാൻ കഴിയില്ലല്ലോ.
കല്യാണ സമയത്ത് പങ്കെടുത്തവരിൽ എഴുപത് ശതമാനം ആളുകളും അർജുൻ ചേട്ടന്റെ ആളുകളായിരുന്നു. പക്ഷെ പ്രചരിച്ചത് അർജുൻ സ്വന്തം അച്ഛനേയും അമ്മയേയും പോലും മൈന്റ് ചെയ്യുന്നില്ല... താര കല്യാണിനൊപ്പം തന്നെയാണ് എന്നൊക്കെയാണ്. കല്യാണം കഴിഞ്ഞ സമയത്തെ കമന്റ് ബോക്സിൽ ബോഡി ഷെയ്മിങ്, ഇത്തരം കാര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു. എന്നെ വിവാഹത്തിന് പന്തലിലേക്ക് കൊണ്ടുപോയത് തന്നെ അർജുൻ ചേട്ടന്റെ കുടുംബമാണ്. കാരണം എന്റെ അമ്മ സിംഗിൾ മദറല്ലേ.
അമ്മയ്ക്ക് മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു. ഞാൻ ഒരു ഷീൽഡിട്ടാണ് നടക്കാറുള്ളത്. അതുകൊണ്ട് തന്നെ എനിക്ക് ഒരു സർക്കിൾ ബിൽഡ് ചെയ്ത് എടുക്കാൻ പാടാണ്. അതുകൊണ്ട് തന്നെ അർജുൻ ചേട്ടന്റെ സർക്കിളാണ് എന്റേതുമെന്നും അനുഭവം വിവരിച്ച് സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യയുടെ സൗഹൃദങ്ങൾ ഇപ്പോൾ എന്റെ സുഹൃത്തുക്കളാണ്.
അവർ വരുമ്പോൾ അവരുടെ ഭാര്യമാരുമായാണ് വരാറുള്ളത്. സൗഭാഗ്യ ഏറ്റവും കംഫർട്ടബിളായി നിൽക്കുന്നതും എന്റെ ഫ്രണ്ട് സർക്കിളിന്റെ കൂടെയാണ്. അവൾക്ക് അവളുടെ സൗഹൃദങ്ങളെ കാണാൻ വല്ലപ്പോഴും മാത്രമെ അവസരം കിട്ടാറുള്ളു. സൗഭാഗ്യ ഗേൾസ് ട്രിപ്പൊക്കെ പോകുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷെ അവൾക്ക് അതൊന്നും താൽപര്യമില്ല. സൗഭാഗ്യയും എന്റെ കുടുംബവും ആളുകളും എല്ലാം നല്ല കമ്പനിയാണെന്നത് ആളുകൾ മനസിലാക്കുന്നില്ലെന്ന് അർജുനും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications