ഞങ്ങൾ വാടകയ്ക്കാണ് താമസം, അമ്മയ്ക്ക് ഫ്രീഡം വേണം, ഞങ്ങൾക്കൊപ്പം താമസിക്കാൻ താൽപര്യമില്ല; സൗഭാഗ്യ വെങ്കിടേഷ്
വ്ലോഗിങ്ങുമായി സജീവമായശേഷമാണ് സൗഭാഗ്യ വെങ്കിടേഷിനേയും താര കല്യാണിനേയും കൂടുതൽ ആളുകൾ ഇഷ്ടപ്പെട്ട് തുടങ്ങിയത്. അമ്മയ്ക്കൊപ്പം സൗഭാഗ്യയും നൃത്തവേദികളിൽ സജീവമാണ്. താര കല്യാൺ ഡാൻസ് അക്കാദമിയുടെ ചുമതലയും സൗഭാഗ്യയ്ക്കും ഭർത്താവ് അർജുനുമാണ്. അടുത്തിടെയായിരുന്നു അർജുന്റെ ജേഷ്ഠന്റെ വിവാഹം. കുടുംബം വലുതായതിന്റെ സന്തോഷം വ്ലോഗിലൂടെയും സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെയും സൗഭാഗ്യ പങ്കുവെച്ചിരുന്നു.
ഇതുവരെ കൂട്ടുകുടുംബത്തെപ്പോലെയാണ് കഴിഞ്ഞിരുന്നതെങ്കിലും അർജുന്റെ ജേഷ്ഠന്റെ വിവാഹം കഴിഞ്ഞതോടെ സൗഭാഗ്യയും മകളും അർജുനും പുതിയൊരു വീട് വാടകയ്ക്ക് എടുത്ത് അവിടേക്ക് താമസം മാറി. ഭർത്താവിന്റെയും അമ്മയുടേയും മരണശേഷം താര കല്യാൺ ഒറ്റയ്ക്ക് തന്നെയാണ് താമസം.

സ്വതന്ത്ര്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാളാണ് തന്റെ അമ്മയെന്നും അതിനാലാണ് തനിക്കൊപ്പം വന്ന് താമസിക്കാത്തതെന്നും സൗഭാഗ്യ മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത്. അമ്മ ഞങ്ങൾക്കൊപ്പമല്ല താമസിക്കുന്നത്. അമ്മ എങ്ങനെ ഞങ്ങളുടെ കൂടെ നിൽക്കും?. ഫ്രീഡം അമ്മയ്ക്ക് വേണം. ഞങ്ങളുടെ കൂടെ അമ്മ നിന്നാലും ഔട്ട് ഓഫ് പ്ലെയ്സ് ആയിരിക്കില്ലേ?.
ഞങ്ങളുടെ വീട്ടിൽ അല്ലെങ്കിൽ തന്നെ ഒരുപാട് മെമ്പേഴ്സുണ്ട്. കുത്തിക്കയറ്റി ഒരാൾക്കും കൂടി നിൽക്കാനുള്ള സ്പേസ് വീട്ടിലില്ല. ഇന്റിപെന്റന്റായി ഇരിക്കാൻ ആഗ്രഹിക്കുന്നയാളാണ് അമ്മ. അമ്മൂമ്മയും അങ്ങനെയായിരുന്നു. ഞങ്ങളുടെ വീട്ടിൽ അമ്മ വന്ന് പോകാറേയുള്ളു. പിന്നെ ഞങ്ങൾ ഡെയ്ലി കാണാറുണ്ട്. ഞങ്ങൾക്കൊപ്പം താമസിക്കാൻ അമ്മയ്ക്ക് താൽപര്യമില്ല.
അമ്മയ്ക്ക് അമ്മയുടേതായ ഏരിയ, ഒറ്റയ്ക്കിരിക്കാൻ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണ് സൗഭാഗ്യ പറഞ്ഞു. ഞാൻ ഇന്ന് ചെയ്യുന്നതിനെല്ലാം അമ്മയുടെ പാരന്റങിന് ക്രഡിറ്റ് കൊടുക്കണം. അമ്മ എനിക്ക് ചെയ്ത കാര്യങ്ങൾ ഇപ്പോഴാണ് ഞാൻ റിയലൈസ് ചെയ്യുന്നത്. എനിക്ക് കുഞ്ഞുണ്ടാകുന്നതിന് മുമ്പ് എന്താണ് അമ്മ ഇങ്ങനെ എന്ന് ഞാൻ ചിന്തിച്ചിരുന്ന കാര്യങ്ങൾ എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്.
അവനവന് കുട്ടിയുണ്ടാകുമ്പോഴല്ലേ നമ്മൾ പല കാര്യങ്ങളും മനസിലാക്കുകയുള്ളു. അമ്മ എന്ത് നന്നായിട്ടാണ് എന്നെ വളർത്തിയതെന്ന തോന്നൽ വരുമ്പോൾ ഞാൻ അമ്മയ്ക്ക് നന്ദി പറയാറുണ്ട്. അമ്മയുടെ അടുത്ത് മാത്രമല്ല അച്ഛന്റെ അടുത്തും ഞാൻ വളരെ നന്ദിയുള്ളവളാണ്. അച്ഛന്റെ മരണത്തെ കുറിച്ച് സംസാരിക്കാൻ ഒന്നുമില്ല. അതൊരു നല്ല ഓർമയല്ല.

ഗ്രാന്റ്പാരന്റ്സ് എന്ന രീതിയിൽ കാണിക്കാൻ എന്റെ മോൾക്ക് അമ്മ മാത്രമേയുള്ളു എന്നും സൗഭാഗ്യ പറയുന്നു. മരുമകനായിട്ടല്ല മകനായിട്ടാണ് താര കല്യാൺ അർജുനെ സ്നേഹിക്കുന്നത്. ഇരുവരുടേയും ബോണ്ടിങ്ങിനെ കുറിച്ച് സൗഭാഗ്യ തന്നെ പലപ്പോഴായി മനസ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ടീച്ചർ സ്ഥാനം അമ്മയ്ക്ക് കൊടുത്തേ പറ്റു. ഇപ്പോഴും എന്നെ പഠിപ്പിക്കുകയല്ലേ. ഞാൻ രണ്ട് ടീച്ചേഴ്സിന്റെ കൂടെയാണ് വളർന്ന് വന്നത്.
അതുകൊണ്ട് തന്നെ താര അമ്മയുടെ അടുത്ത് അഡ്ജസ്റ്റ്മെന്റിന്റെ ആവശ്യം വന്നില്ല. ടീച്ചേഴ്സിന്റെ മൈന്റ് സെറ്റ് എനിക്ക് അറിയാം. എനിക്ക് ഏറ്റവും കറക്ട് സൗഭാഗ്യ തന്നെയാണ്. സൗഭാഗ്യയ്ക്ക് കറക്ട് ഞാൻ തന്നെയാണ്. സിംഗിൾ ചൈൽഡ് ആയതുകൊണ്ട് സൗഭാഗ്യയ്ക്ക് ഷെയറിങും കെയറിങും ഉണ്ടായിരിക്കില്ലെന്നാണ് ഞാൻ കരുതിയത്. അങ്ങനെയുള്ള ആളുകളെ എനിക്ക് അറിയാം.
സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയിൽ നടക്കുന്നയാളുകളാണ്. അവരെപ്പോലെയല്ല സൗഭാഗ്യ. എന്നേക്കാൾ ഷെയറിങ് മെന്റാലിറ്റി കൂടുതൽ സൗഭാഗ്യയ്ക്കാണെന്ന് അർജുനും പറഞ്ഞു. വീട്ടിലെ ഇളയകുട്ടികൾ വിഷയക്കാരാണെന്ന് പൊതുവെ എല്ലാവരും പറയാറ്. പക്ഷെ അർജുൻ ചേട്ടൻ അങ്ങനൊരാളല്ല. ഓമനിച്ചുമല്ല ചേട്ടനെ വളർത്തിയത്. വളരെ റെസ്പോൺസിബിളുമാണ്. ഞാനും അർജുൻ ചേട്ടനും തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ്പുണ്ടെന്നും സൗഭാഗ്യ പറയുന്നു.


Click it and Unblock the Notifications