For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗർഭത്തിൻ്റെ അഞ്ചാം മാസത്തിലാണ്, ഞങ്ങളുടെ കുഞ്ഞിന് മുന്നേ അടുത്ത അതിഥി വീട്ടിൽ എത്തിയെന്ന് സൗഭാഗ്യയും അര്‍ജുനും

  |

  താരപുത്രി സൗഭാഗ്യ വെങ്കിടേഷും നടനും അഭിനേതാവുമായ അര്‍ജുന്‍ സോമശേഖറും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പുതിയൊരാള്‍ കൂടി വൈകാതെ എത്തുമെന്ന കാര്യം താരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇപ്പോഴിതാ ഗര്‍ഭകാലത്തിന്റെ അഞ്ചാം മാസത്തിലാണ് സൗഭാഗ്യ.

  സാരിയിലും മേഡേൺ വസ്ത്രങ്ങളിലും ഒരുപോലെ തിളങ്ങി നടി റോഷ്നി ഹരിപ്രിയൻ, ഫോട്ടോസ്

  കുഞ്ഞിന്റെ വരവ് കാത്തിരിക്കുന്നതിനൊപ്പം കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി എത്തിയ കാര്യമാണ് താരദമ്പതിമാരിപ്പോള്‍ പങ്കുവെച്ചത്. ഈ സമയത്തും തനിക്കേറ്റവും സന്തോഷം തരുന്നതിനെ കുറിച്ചും പെറ്റ്‌സിനൊപ്പമുള്ള ജീവിതത്തെ കുറിച്ചും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജനും സൗഭാഗ്യയും പറയുന്നു. വിശദമായി വായിക്കാം...

  ഗര്‍ഭകാലം അടിപൊളി ആയിട്ടുണ്ട്. പെറ്റ്സിന്റെ കൂടെയുള്ള ജീവിതവും അടിപൊളിയാണ്. എന്റെ കുറേ സമയം ഇവരും എടുക്കുന്നുണ്ട്. പൊതുവെ ഉണ്ടാവുന്ന അസ്വസ്ഥതകളെല്ലാം ഒരുപരിധി വരെ കുറച്ചത് ഇവരാണ്. നല്ല ലൈഫാണ്. 5ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. പെറ്റ്സ് വേണ്ടെന്ന് എന്നോടും ഡോക്ടര്‍ പറഞ്ഞിരുന്നു. പെറ്റ്സിനെ മാറ്റി നിര്‍ത്തിയുള്ള ഒരു ജീവിതം എനിക്ക് ആലോചിക്കാനേ പറ്റില്ല, ഇവരാണ് എല്ലാം. അത് ഡോക്ടറിനും മനസ്സിലായതായി സൗഭാഗ്യ പറയുന്നു.

  വീട്ടിലേക്ക് പുതിയതായി വന്ന പെറ്റിനെ കൂടി സൗഭാഗ്യയും അര്‍ജുനും പരിചയപ്പെടുത്തിയിരിക്കുകയാണ്. ഈ വീട്ടില്‍ ഇനി എത്തുന്ന അതിഥി ഞങ്ങളുടെ കുഞ്ഞായിരിക്കും എന്നാണ് എല്ലാവരും കരുതിയത്. അതിനിടയിലാണ് കെയ്ന്‍ കോര്‍സോയ്ക്ക് ഗേള്‍ ഫ്രണ്ട് എത്തിയത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ആദ്യമൊരു പെറ്റിനെ കിട്ടിയത്. അതൊരു പഗ്ഗ് ആയിരുന്നു. പിന്നീടത് ഏഴെണ്ണമായി. പിന്നെയൊരു പഗ്ഗ് ഫാമിലിയായി. ഡോഗിനെ വളര്‍ത്തുന്നത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. അര്‍ജുന്‍ ചേട്ടനെ പരിചയപ്പെട്ടതോടെയാണ് അതേ കുറിച്ച് മനസ്സിലാക്കിയത്.

  ഡോഗിനെ പരിശീലിപ്പിക്കുന്നതൊക്കെ ഏറെ പ്രധാനപ്പെട്ടതാണെന്നാണ് അര്‍ജുനും പറയുന്നത്. ഇപ്പോള്‍ വീട്ടില്‍ 7 ഡോഗുണ്ട്. എല്ലാത്തിനെയും വളര്‍ത്താന്‍ എനിക്ക് ഇഷ്ടമാണ്. ഞാനും സഹോദരനും തമ്മില്‍ 16 വയസിന്റെ വ്യത്യാസമുണ്ട്. ചെറുപ്പത്തില്‍ എന്നെ അങ്ങനെ പുറത്തു വിടാറില്ലായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരു ഡോബര്‍മാനെ വാങ്ങിച്ച് തന്നത്. വീട്ടുകാര്‍ക്ക് അത്ര പാഷനൊന്നും അല്ലായിരുന്നു. എങ്കിലും എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് അവര്‍ സമ്മതിച്ച് തന്നു.

  വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ അടിച്ച് പിരിഞ്ഞു; ഭര്‍ത്താവിനെയും അമ്മയെയും കുറിച്ച് നടി അനുശ്രീ

  Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

  സൗഭാഗ്യ ഗര്‍ഭിണിയായ സമയത്തും ഡോഗിനെ വേണമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു. അങ്ങനെയാണ് പുതിയ ആളെത്തിയത്. അതോടെ ഒരുപാട് മാറി. ഞങ്ങളെത്ര കാലം ജീവനോടെ ഉണ്ടാവുമോ അത്രയും കാലം പട്ടിയെ വളര്‍ത്തണം. അതാണ് ഞങ്ങളുടെ ആഗ്രഹം. എന്റെ ഫ്രണ്ട്സ് ഗ്യാങ്ങിലുള്ളവര്‍ക്കെല്ലാം ബൈക്ക്, ഡോഗ്സ് ക്രേസുണ്ട്. പുതിയ ഡോഗിനെ മേടിക്കുമ്പോള്‍ സുഹൃത്തുക്കളൊക്കെ അഭിപ്രായം ചോദിക്കാറുണ്ട്. രണ്ടാളുടെയും ഇഷ്ടങ്ങള്‍ ഒരേ വഴിയിലാണെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. ആനിമല്‍സിനെ വളര്‍ത്താന്‍ സമ്മതിക്കണം എന്നായിരുന്നു ഞാന്‍ പറഞ്ഞത്.

  ജയൻ്റെ പൈസ മുഴുവന്‍ കൊണ്ട് പോയത് ആ നടിയാണ്; മദ്രാസിൽ വീടുണ്ടാക്കി, കല്യാണം കഴിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh And Hubby Arjun Somashekhar Opens Up About Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X