സൗഭാഗ്യയാണ് അർജുന്റെ കരിയർ തകർത്തതെന്ന് പ്രചരിച്ചു, ഭാര്യയെ പറയുന്നവന്റെ അമ്മയെ പറയാൻ എനിക്കാവില്ല; അർജുൻ
ടിക്ക് ടോക്ക് കാലം മുതൽ സോഷ്യൽമീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകൾ എന്ന രീതിയിൽ അല്ല ടിക്ക് ടോക്കിൽ സൗഭാഗ്യ ചെയ്യുന്ന വീഡിയോകൾ കണ്ടാണ് താരത്തിന് ആരാധകരുണ്ടായത്. ടിക്ക് ടോക്ക് നിർത്തലാക്കിയപ്പോഴാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാം റീൽസിലേക്കും യുട്യൂബ് ചാനലിലേക്കും തിരിഞ്ഞത്. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുനും ജനപ്രിയനാണ്.
ഇരുവരും ചേർന്നാണിപ്പോൾ താര കല്യാണിന്റെ ഡാൻസ് സ്കൂൾ നടത്തി കൊണ്ട് പോകുന്നത്. ബോഡി ഷെയ്മിങ്ങ് കമന്റുകൾ പലപ്പോഴായി സൗഭാഗ്യയുടെ വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. പൊതുവേദികളിൽ സൗഭാഗ്യ പ്രത്യക്ഷപ്പെടുമ്പോഴുള്ള വീഡിയോകൾക്ക് താഴെയാണ് അത്തരം കമന്റുകൾ കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്.

അത്തരം കമന്റുകൾ കാണുമ്പോൾ ദേഷ്യം വരാറുണ്ടെന്നും എന്നാൽ ഇപ്പോൾ അവയെ അവഗണിക്കാൻ പഠിച്ചൂവെന്നും അർജുനും സൗഭാഗ്യയും ഓൺലൈൻ മലയാളി എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശരീത്തെ മോശമായി വർണിച്ചുള്ള കമന്റുകളും മറ്റും കാണുമ്പോൾ ചില സമയത്ത് ദേഷ്യം വരും. പക്ഷെ ഇത് സോഷ്യൽമീഡിയയാണ് ഒന്നും ചെയ്യാൻ പറ്റില്ല. എത്രയെന്ന് പറഞ്ഞാണ് കേസ് കൊടുക്കുന്നത്.
ബോഡി ഷെയ്മിങ്ങ് തെറ്റാണെന്ന് ചിലരെങ്കിലും മനസിലാക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. ഫങ്ഷൻസിനും മറ്റും പോകുമ്പോൾ പലരും വന്ന് വീഡിയോ എടുക്കും. പക്ഷെ ഇതിന്റെ ഔട്ട് എങ്ങനെയാണ് വരികയെന്ന് നമുക്ക് അറിയില്ല. ചിലത് വൾഗറായി കാണിച്ചാണ് പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ മീഡിയയെ കാണുമ്പോൾ അറിയാതെ കോൺഷ്യസാകും. ക്യാമറ ഒരു വെപ്പൺ പോലെയായി.
വേറൊരാളുടെ കയ്യിലാണ് ഒരാളുടെ വിധി ഇരിക്കുന്നത് എന്നത് പേടിപെടുത്തുന്ന ഒന്നാണ്. മീഡിയയ്ക്ക് മുഖം കൊടുക്കാതെ പോകാൻ പരാമാവധി ശ്രമിക്കാറുണ്ടെന്നും സൗഭാഗ്യ പറയുന്നു. എന്റെ ഭാര്യയെ പറയുന്നവനോട് നിന്റെ അമ്മയാണ് അങ്ങനെയെന്ന് പറയാനുള്ള മനസ് എനിക്കില്ല. കണ്ടാൽ ചെവിക്കല്ല് അടിച്ച് തിരിക്കും. എനിക്ക് അതാണ് ഇഷ്ടം.
അല്ലാതെ തിരിച്ചിരുന്ന് കമന്റ് ചെയ്യാൻ താൽപര്യമില്ലെന്ന് അർജുനും പറയുന്നു. വോയ്സ് മെസേജ് ഇടാൻ ഓപ്ഷനുണ്ടായിരുന്നുവെങ്കിൽ അത് ചെയ്തേനെ. എങ്കിലെ എന്റെ ഇമോഷൻസ് കറക്ടായി അവിടെ എത്തു. നേരിട്ട് വന്ന് പറയാൻ ഗട്സുണ്ടെങ്കിൽ വന്ന് പറയട്ടെ. ഗാന്ധിജിയെ പറ്റി തപ്പിയാലും ഗാന്ധിജീസ് നേവൽ എന്ന് പറഞ്ഞ് കാണും. അതാണ് ലോകം. പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയൊരാളെ പോലും ബഹുമാനിക്കുന്നില്ല.

പിന്നയല്ലേ നമ്മളെ. ഇത്തരം കമന്റുകൾ മാക്സിമം സഹിക്കുന്നു... അവഗണിക്കുന്നു അത്രമാത്രം. ആളുകൾ പല ടൈപ്പാണ്. നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും അർജുൻ കൂട്ടിച്ചേർത്തു. തങ്ങളുടെ അഭിമുഖങ്ങൾ പകർത്താൻ എത്തിയിട്ടുള്ള മീഡിയക്കാരിൽ നിന്നുണ്ടായിട്ടുള്ള മോശം അനുഭവങ്ങളും ഇരുവരും പങ്കുവെച്ചു. കുറച്ച് നാൾ മുമ്പ് വന്ന ഒരു അഭിമുഖത്തിൽ എന്നെ ഇവൾ ജോലിക്ക് വിടുന്നില്ലെന്ന് അർജുൻ ചേട്ടൻ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യം മാത്രം പ്രത്യേകം വെട്ടി പുറത്ത് വിട്ടു.
ആ വീഡിയോ ഭാഗം വൈറലായശേഷം സൗഭാഗ്യയാണ് അർജുന്റെ കരിയർ തകർത്തതെന്ന് നാട് മുഴുവൻ പ്രചരിച്ചു. ആ വീഡിയോയ്ക്ക് താഴെ എത്രയെത്ര കമന്റ്സാണ് വന്നതെന്ന് അറിയാമോ?. അർജുൻ ചേട്ടൻ തമാശയ്ക്ക് പറഞ്ഞതാണ് ആ ഡയലോഗ്. ചിലപ്പോഴൊക്കെ ഇന്റർവ്യു ചെയ്യുന്ന ആങ്കർമാരും വെറുപ്പിക്കാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞു. ടോം ആന്റ് ജെസി സിറ്റ്കോമിലാണ് അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്.
അർജുന് ആരാധകരുണ്ടായത് താരം ചക്കപ്പഴം എന്ന സിറ്റ്കോമിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശേഷമാണ്. ഇപ്പോഴും അർജുനെ കാണുമ്പോൾ ആളുകൾ സ്നേഹം പ്രകടിപ്പിക്കാൻ എത്തുന്നത് ചക്കപ്പഴത്തിലെ ശിവൻ എന്ന രീതിയിലാണ്.


Click it and Unblock the Notifications