സഹായത്തിന് ആളുകൾ... മറ്റുള്ളതെല്ലാം വീഡിയോയ്ക്ക്; ഉപകാരമില്ലാത്ത ജീവികളെ വളർത്തുന്നു, എനിക്കെല്ലാം താര ടീച്ചർ!
സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്നവർക്ക് വളരെ സുപരിചിതരായ സെലിബ്രിറ്റി കപ്പിളാണ് സൗഭാഗ്യ വെങ്കിടേഷും അർജുനും. വ്യക്തി ജീവിതവും പ്രൊഫഷനും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന സൗഭാഗ്യയ്ക്ക് വലിയ സ്വീകാര്യത പ്രേക്ഷകർക്കിയിലുണ്ട്. ഡാൻസ് പഠിപ്പിക്കലും സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കുണ്ടെങ്കിലും വീട്ടുകാര്യങ്ങളെല്ലാം സൗഭാഗ്യ തന്നെയാണ് നോക്കുന്നത്. കാള മുതൽ ഒട്ടുമിക്ക വളർത്ത് മൃഗങ്ങളും സൗഭാഗ്യയ്ക്കുണ്ട്.
ഇപ്പോഴിതാ തങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുനും സൗഭാഗ്യയും. മൃഗങ്ങളെ പരിപാലിക്കാൻ അടക്കം സൗഭാഗ്യയ്ക്ക് സഹായികളുണ്ടെന്നും എല്ലാം തനിച്ചാണ് ചെയ്യുന്നതെന്ന് വീഡിയോയിലൂടെ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിമർശനം വന്നിരുന്നു.

അതിന് സൗഭാഗ്യ നൽകിയ മറുപടി ഇങ്ങനെയാണ്... പശുവിനെയാണ് നിങ്ങൾ വളർത്തിയിരുന്നതെങ്കിൽ ഞാൻ സമ്മതിച്ച് തന്നേനെ. കാളയെ എന്തിനാണ് വളർത്തുന്നത്. യൂസ് ലെസ് അല്ലേയെന്ന് ചിലർ ചോദിക്കാറുണ്ട്. ഉപകാരമില്ലാത്ത ജീവികളെ എന്തിന് വളർത്തുന്നുവെന്നും ആളുകൾ ചോദിക്കും. ഞങ്ങൾക്ക് ഇത്തരം ജീവികളെ വളർത്താൻ ഇഷ്ടമാണ്. ചിലർ കോഴികളെ വളർത്തി അതിനെ തന്നെ കൊന്ന് കഴിക്കാറുണ്ട്. എനിക്ക് പക്ഷെ ആ മൈന്റ് സെറ്റല്ല.
എനിക്ക് അത് പറ്റില്ല. കോഴിയെ വളർത്തിയിട്ട് അതിന്റെ മുട്ടപോലും ഉപയോഗിക്കാൻ എനിക്ക് ഇഷ്ടമല്ല. നോൺ വെജിറ്റേറിയൻസ് മോശമാണെന്ന് വിചാരിച്ചിരുന്ന ഒരു കാലഘട്ടം എനിക്ക് ഉണ്ടായിരുന്നു. പിന്നീട് എനിക്ക് മനസിലായി അതിലൊന്നും കാര്യമില്ല. പ്രാക്ടിക്കലി എന്താണോ പോസിബിൾ അതാണ് ചെയ്യേണ്ടതെന്ന്. പണിക്കാരെ വെച്ച് എന്തിന് ഞങ്ങളുടെ മൃഗങ്ങളെ പരിപാലിക്കണം.
ഞങ്ങൾ വളർത്തുന്ന കാളയെ തന്നെ ഉദാഹരണമായി എടുത്താൽ അവനെ മറ്റൊരാളാണ് പരിപാലിക്കുന്നതെങ്കിൽ നമുക്ക് അടുത്ത് പോകാനോ അവനെ തൊടാനോ കഴിയില്ല. അവൻ കുത്തും. നമ്മൾ നോക്കിയാൽ മാത്രമെ വളർത്ത് മൃഗങ്ങൾ നമ്മളോട് അടുപ്പം കാണിക്കൂ. ഉപദ്രവിക്കാതിരിക്കൂ. സിംഹത്തിനേക്കാൾ ബൈറ്റ് ഫോഴ്സ് ഒരു നായയ്ക്കുണ്ട്. ആളെ വെച്ച് പരിപാലിക്കാനാണെങ്കിൽ പിന്നെ എന്തിന് വളർത്തണം എന്നാണ് സൗഭാഗ്യ ചോദിച്ചത്.
അർജുനും താര കല്യാണും തമ്മിലുള്ള സ്നേഹബന്ധത്തെ വിമർശിച്ചുള്ള കമന്റുകൾക്കും അർജുനും സൗഭാഗ്യയും മറുപടി നൽകി. അമ്മായിയമ്മ എന്നൊന്നും താരയെ ഞാൻ വിളിക്കാറില്ല. അങ്ങനെ വിളിച്ചാൽ എന്നെ ഓടിച്ചിട്ട് ഇടിക്കും. അമ്മ എന്നാണ് വിളിക്കാറ്. ഒമ്പതാം ക്ലാസ് മുതൽ താര ടീച്ചറുമായി എനിക്ക് പരിചയമുണ്ട് അർജുൻ പറയുന്നു.

താര കല്യാണിന്റെ അടുത്ത് നിന്ന് ഞാൻ ഡാൻസ് പഠിക്കണമെന്ന ആഗ്രഹം എന്നേക്കാൾ എന്റെ മാതാപിതാക്കൾക്ക് ആയിരുന്നു. എന്നെ മോനെപ്പോലെയാണ് താര ടീച്ചർ കാണുന്നത്. അവരുടെ മകളെ ഞാൻ കല്യാണം കഴിച്ചതോടെ അടുപ്പം കുറച്ച് കൂടി വർധിച്ചു. ഇപ്പോൾ എനിക്ക് അപ്പനും അമ്മയും ഇല്ല. അതുകൊണ്ട് തന്നെ എനിക്ക് എല്ലാം താര ടീച്ചറാണ്. ഇതൊന്നും ഒരുത്തന്റെ അടുത്തും പറയേണ്ട കാര്യം ഇല്ല. എന്നും എന്റെ അമ്മയാണ് താര ടീച്ചർ.
എന്റെ അമ്മയെ ഞാൻ വളരെ അധികം സ്നേഹിച്ചിരുന്നു. അമ്മയെ ഞാൻ തറയിലിട്ട് ഉരുട്ടി വയറിൽ പടം വരെ വരയ്ക്കുമായിരുന്നു. കമന്റിടുന്നവർ അമ്മയോടും അനിയത്തിയോടും എന്താണ് പറയുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷെ ചേച്ചിയോടും അനിയത്തിയോടും അമ്മയോടും എങ്ങനെ പെരുമാറണമെന്ന് എനിക്ക് അറിയാം. അമ്മ എന്ന് ഞാൻ വിളിക്കുന്ന ആളെ എങ്ങനെ നോക്കണമെന്ന് എനിക്ക് അറിയാം.
പുറത്ത് നിന്ന് വരുന്ന കമന്റുകൾ മൈന്റ് ചെയ്യാതിരിക്കാം. പക്ഷെ ഫാമിലിക്ക് അകത്ത് നിന്നും ചിലർ വിമർശിക്കാറുണ്ട്. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് അവർ പറയുന്നതെന്ന് അർജുൻ പറയുന്നു. അമ്മൂമ്മ എങ്ങനെയായിരുന്നോ അതുപോലെയാണ് അമ്മ. ഒറ്റയ്ക്ക് താമസിക്കാനാണ് താൽപര്യം. നിർബന്ധിച്ച് നമുക്കൊപ്പം നിർത്തായാലും നിൽക്കാൻ തയ്യാറല്ലെന്ന് സൗാഗ്യയും കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











