അമ്മയാവാനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ്; ഗര്‍ഭകാലത്തിന്റെ 4-ാം മാസത്തിലേക്ക് കടന്ന സന്തോഷത്തില്‍ ഫോട്ടോയുമായി താരം

നടി താരകല്യാണിന്റെ മകള്‍ എന്നതിലുപരി ടെലിവിഷന്‍ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയായ സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. സോഷ്യല്‍ മീഡിയ വഴി ആരാധകരെ സ്വന്തമാക്കിയ താരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹിതരാവുന്നത്.

മനോഹരിയായി അമീറ ദസ്തൂര്‍, നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ് വൈറലാവുന്നു

ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ മാസം അര്‍ജുന്റെ കുടുംബത്തില്‍ രണ്ട് വേര്‍പാട് ഉണ്ടായ ദുഃഖം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. പിന്നാലെ സൗഭാഗ്യ ഗര്‍ഭിണിയാണെന്നും ആദ്യ കണ്മണി വൈകാതെ എത്തുമെന്നുള്ള സന്തോഷവും പങ്കുവെച്ചു. ഇപ്പോഴിതാ ഗര്‍ഭകാലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി സൗഭാഗ്യ തന്നെ വന്നിരിക്കുകയാണ്.

  അമ്മയാവാനൊരുങ്ങി സൗഭാഗ്യ

സൗഭാഗ്യയുടെ ഭര്‍ത്താവും ടെലിവിഷന്‍ താരവുമായ അര്‍ജുന്‍ സോമശേഖറാണ് ഒരു അഭിമുഖത്തില്‍ സൗഭാഗ്യ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറംലോകത്തെ അറിയിച്ചത്. പിന്നീട് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല. എന്നാല്‍ താന്‍ നാല് മാസം ഗര്‍ഭിണിയാണെന്നാണ് സൗഭാഗ്യയിപ്പോള്‍ പറയുന്നത്. 'സന്തോഷത്തോടെ നാലാം മാസത്തിലേക്ക്' എന്ന് പറഞ്ഞ് നടി പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു.

അമ്മയാവാനൊരുങ്ങി സൗഭാഗ്യ

അര്‍ജുനാ എന്ന് വിളിച്ചാണ് നടനും അവതാരകനുമായ രാജ് കലേഷ് സൗഭാഗ്യയുടെ പോസ്റ്റിന് കമന്റിട്ടത്. നിങ്ങള്‍ രണ്ട് പേര്‍ക്കും കണ്ണ് തട്ടാതെ ഇരിക്കട്ടേ. നിങ്ങളുടെ ജൂനിയറിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ബിഗ് ബോസ് താരം കൂടിയായ ആര്യ കമന്റില്‍ പറയുന്നു. അശ്വതി ശ്രീകാന്ത്, ശാലു കുര്യന്‍, റെബേക്ക സന്തോഷ്, അന്‍സിബ ഹസന്‍, തുടങ്ങി സൗഭാഗ്യയുടെയും അര്‍ജുന്റെയും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

 അമ്മയാവാനൊരുങ്ങി സൗഭാഗ്യ

കഴിഞ്ഞ ദിവസം അര്‍ജുന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് മിസ് ചെയ്യുന്നു എന്ന ക്യാപ്ഷനുമായി സൗഭാഗ്യ എത്തിയിരുന്നു. മിസ് യു ഹാന്‍ഡ്‌സം, ബേബിയുടെ ഡാഡി വേഗം വീട്ടിലേക്ക് വരൂ എന്നായിരുന്നു ഭര്‍ത്താവിനെ ടാഗ് ചെയ്ത് സൗഭാഗ്യ എഴുതിയത്. നേരത്തെ ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അര്‍ജുനാണ്. മറ്റ് ചില അസൗകാര്യങ്ങള്‍ വന്നതിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും നടന്‍ പിന്മാറുകയായിരുന്നു. ശേഷം മറ്റ് ചില ചാനല്‍ പരിപാടികളില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
 അമ്മയാവാനൊരുങ്ങി സൗഭാഗ്യ

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് അര്‍ജുനും സൗഭാഗ്യയും. ഇതിനിടെ അര്‍ജുന്റെ കുടുംബത്തില്‍ വലിയൊരു ദുഃഖം കൂടി സംഭവിച്ചിരുന്നു. കൊറോണ മൂലം ആദ്യം അര്‍ജുന്റെ ചേട്ടന്റെ ഭാര്യയും പിന്നാലെ അച്ഛനും മരണപ്പെട്ടിരുന്നു. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയ രണ്ട് നെടുംതൂണുകളാണ് നഷ്ടപ്പെട്ടതെന്ന് സൂചിപ്പിച്ച് സൗഭാഗ്യ രംഗത്ത് വന്നിരുന്നു. വീട്ടില്‍ കൊറോണ സ്ഥീരികരിച്ചതോടെ സൗഭാഗ്യയെ ആദ്യമേ സേഫ് ആയി മാറ്റിയിരുന്നതായി അര്‍ജുനും വിശദീകരണം നല്‍കിയിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X