അവരെ വളർത്തി കൊതി തീർന്നിരുന്നില്ല, അപ്രതീക്ഷിതമായത് സംഭവിക്കുന്നതാണ് ജീവിതമെന്ന് മനസിലാക്കുന്നു; സൗഭാ​ഗ്യ

നൃത്തം പോലെ തന്നെ സൗഭാ​ഗ്യ വെങ്കിടേഷിന് വളരെ പ്രിയപ്പെട്ടതാണ് തന്റെ വളർത്ത് നായ്ക്കളും. വിവിധ ബ്രീഡുകളിലുള്ള എട്ടോളം നായകളെ സൗഭാ​ഗ്യയും ഭർത്താവ് അർ‌ജുനും ചേർന്ന് വളർത്തുന്നുണ്ട്. ഇരുവരും വലിയ മൃ​ഗസ്നേഹികളുമാണ്. സൗഭാ​ഗ്യയുടെ വ്ലോ​ഗുകളിൽ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെടുന്നതും ഈ വളർത്തുനായ്ക്കളാണ്. ഇപ്പോഴിതാ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വളർത്ത നായ്ക്കളെ ഒരേ ദിവസം ഒരുമിച്ച് നഷ്ടപ്പെട്ട വേദനയിലാണ് സൗഭാ​ഗ്യ.

ബെർഫി, നൈല എന്നീ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന നായ്ക്കളാണ് അഡിനോ വൈറസ് ബാധിച്ച് ചത്തുപോയത്. പുതിയ വീക്ക്ലി വ്ലോ​ഗിൽ വളരെ സങ്കടത്തോടെയാണ് തനിക്ക് പ്രിയപ്പെട്ട വളർത്ത് നായ്ക്കളെ നഷ്ടപ്പെട്ട വേദന സൗഭാ​​ഗ്യ പങ്കുവെച്ചത്. അപ്രതീക്ഷിതമായത് സംഭവിക്കുന്നതാണ് ജീവിതമെന്ന് താൻ മനസിലാക്കിയ ദിവസങ്ങളായിരുന്നു കടന്നുപോയതെന്ന് പറഞ്ഞുെകാണ്ടാണ് സൗഭാ​ഗ്യയുടെ വീക്ക്ലി വ്ലോ​ഗ് ആരംഭിക്കുന്നത്.

Sowbhagya Venkitesh

സുഹൃത്തും അഭിനേത്രിയുമായ പാർവതിക്കും കുടുംബത്തിനുമൊപ്പം കഴിഞ്ഞ ആഴ്ചയിൽ സൗഭാ​​ഗ്യയും കുടുംബവും വൺ‌ ഡെ ടൂറിന് പോയിരുന്നു. ട്രിപ്പ് കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് നായ്ക്കൾക്ക് അസുഖം ബാധിച്ചെന്ന വിവരം സൗഭാ​ഗ്യ അറിയുന്നത്. ലൈഫ് എന്ത് അൺഎക്സ്പെക്ടടാണെന്ന് ഞാൻ മനസിലാക്കുന്നു. പാർവതിക്കും അച്ചുകുട്ടനുമെല്ലാമൊപ്പം ഞങ്ങൾ കഴിഞ്ഞ ആഴ്ച ഒരു വൺ ഡെ ട്രിപ്പ് പോയിരുന്നു.

പൊതുവെ ഡോ​ഗ്സ് ഉള്ളതുകൊണ്ട് വളരെ വിരളമായി മാത്രമെ ട്രിപ്പ് പോകാറുള്ളു. റാഡോ എന്ന നായക്കുട്ടിക്ക് അസുഖം ബേധമായതുകൊണ്ട് കൂടിയാണ് ധൈര്യമായി ട്രിപ്പ് പോയത്. അപ്പോഴും എവിടെയോ നെ​ഗറ്റീവ് അടിക്കുന്നുണ്ടായിരുന്നു. പൂവ്വാറിലേക്കാണ് ട്രിപ്പ് പോയത്. ഒരു വർഷത്തിനുശേഷം ഞങ്ങൾ വന്ന ട്രിപ്പാണിത്. ഫൺ ഫിൽഡ് ട്രിപ്പായിരുന്നു.

എനിക്ക് ഒരു മൂഡ് ചെയ്ഞ്ച് തന്ന ട്രിപ്പായിരുന്നു. എല്ലാവർക്കും ഒപ്പം നല്ലോണം സമയം ചെലവഴിച്ചു. മനസറിഞ്ഞ് ചിരിക്കാൻ ഭയമുള്ളയാളാണ് ഞാൻ. അടുത്ത ദിവസം തന്നെ മറ്റെന്തെങ്കിലും മോശം സംഭവിക്കുമെന്ന തോന്നലുള്ളതുകൊണ്ടാണത്. എന്റെ ചിന്തയുടെ കുഴപ്പമാണെന്നാണ് അമ്മ പറയാറുള്ളത്. എന്നാൽ ഞാൻ പറയും മുമ്പ് പല സമാന അനുഭവങ്ങളും ഉണ്ടായിട്ടുള്ളതുകൊണ്ടാണെന്ന്.

ട്രിപ്പിൽ ഞാൻ ഒരുപാട് ചിരിച്ചു... എഞ്ചോയ് ചെയ്തു. ഈ സമയത്ത് അത്ര ചിരിച്ചത് നന്നായി എന്ന് പിന്നീട് എനിക്ക് തോന്നി. കാരണം അതിനുശേഷം പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഒരുപാട് സങ്കടപ്പെട്ടു. മോൾക്കും ഇങ്ങനൊരു ട്രിപ്പ് അനിവാര്യമായിരുന്നു. ട്രിപ്പിന് പോയി ഒരു ലിമിറ്റഡ് ടൈം കഴിഞ്ഞാൽ എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ‌ മതിയെന്ന് എനിക്ക് തോന്നികൊണ്ടേയിരിക്കും.

Sowbhagya Venkitesh

അർജുൻ ചേട്ടനും അങ്ങനെ തന്നെയാണ്. റിസോർട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് നായക്കുട്ടികൾക്ക് വയ്യെന്ന് കോൾ വന്നത്. തിരിച്ചെത്തിയ ഞാൻ അവരെ ആശുപത്രിയിൽ കൊണ്ടുപോയി. തുറന്ന് വിട്ടാൽ‌ ഒരു സെക്കന്റ് വെറുതെ ഇരിക്കാത്ത നായക്കുട്ടികൾ പിന്നീട് അവശരായി. അവർക്ക് എന്തെങ്കിലും മോശം സംഭവിക്കുമെന്നൊന്നും അവരെ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോയപ്പോഴൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. അസുഖം കുറയാത്തതിനാൽ പിറ്റേദിവസം വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി.

അഡിനോ വൈറസ് എന്നൊരു അസുഖം തിരുവനന്തപുരത്തെ ഡോ​ഗുകൾക്കെല്ലാമുണ്ട്. അതാണ് ബെർഫിക്കും നൈലയ്ക്കും വന്നത്. 2017ൽ ഞാൻ മനസിലാക്കി വരാനുള്ളത് മാറ്റാൻ പറ്റില്ലെന്ന്. അത് നമ്മൾ‌ അനുഭവിച്ചെ പറ്റു. വൈകാതെ രണ്ട് നായക്കുട്ടികളും ചത്തു. വീട്ടിൽ ഏറ്റവും കളർഫുള്ളായി നിന്നിരുന്ന രണ്ട് ​ഡോ​ഗ്സായിരുന്നു. അവർ ഇല്ലെന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അവർ പോയശേഷം വീട് സൈലന്റായി.

ഒരു വക പറഞ്ഞാൽ കേൾക്കാത്ത ചട്ടമ്പികളായിരുന്നു. പക്ഷെ അവരായിരുന്നു ഞങ്ങളുടെ വീടിന്റെ ലൈഫ്. അവരെ വളർത്തി എനിക്ക് കൊതി തീർന്നിരുന്നില്ല എന്നാണ് സൗഭാ​ഗ്യ പറഞ്ഞത്. നിരവധി പേരാണ് സൗഭാ​ഗ്യയെ ആശ്വസിപ്പിച്ച് എത്തിയത്. താരത്തിന്റെ വ്ലോ​ഗുകൾ സ്ഥിരമായി കാണുന്നവർക്ക് സുപരിചിതരാണ് ബെർഫിയും നൈലയും.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X