എന്നേയും അമ്മയേയും നോക്കിയത് കണ്ണൻ ചേട്ടനാണെന്നൊക്കെ പറഞ്ഞു, സിംപതി ലെവലിൽ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; സൗഭാ​ഗ്യ

By Desk

നടി താര കല്യാണിന്റെ മകളാണെങ്കിൽ കൂടിയും സൗഭാ​ഗ്യയെന്ന യുട്യൂബർക്കാണ് ആരാധകർ ഏറെയും. നർത്തകിയും അഭിനേത്രിയുമാണെങ്കിൽ കൂടിയും പ്രൊഫഷനൊപ്പം മനോഹരമായാണ് സൗഭാ​ഗ്യ തന്റെ കുടുംബത്തേയും മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു സഹായിയെ പോലും നിർത്താതെ തന്റെ വളർത്ത് മൃ​ഗങ്ങളെ എല്ലാം സൗഭാ​ഗ്യ തന്നെയാണ് തിരക്കിട്ട ജീവിതത്തിന് ഇടയിൽ പരിപാലിക്കുന്നത്.

അടുത്തിടെ താരത്തിന്റെ ഹോം വ്ലോ​ഗ് വീഡിയോകൾ ഇന്റർനെറ്റിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. പലതവണ ബോഡി ഷെയ്മിങിന് ഇരയായിട്ടുള്ള സെലിബ്രിറ്റി കൂടിയാണ് സൗഭാ​ഗ്യ. ക്യാപ്ഷനും മറ്റും ഇട്ട് ആളുകളിലേക്ക് ബോഡി ഷെയ്മിങിന് തങ്ങളുടെ വീഡിയോകൾ എത്തിച്ച് കൊടുക്കുന്നത് മീഡിയയാണെന്ന് മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സൗഭാ​ഗ്യ പറഞ്ഞു.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh / instagram

തന്റെ കുടുംബവുമായി ബന്ധപ്പെട്ട് വന്ന വ്യാജവാർത്തകളെ കുറിച്ചും സൗഭാ​ഗ്യ മനസ് തുറന്നു. ബോഡി ഷെയ്മിങ് എന്താണെന്ന് പല ആളുകൾക്കും അറിയില്ല. നമുക്ക് ഒരു പരിചയവും ഇല്ലാത്ത ആളുകൾ വരെ വന്ന് ചിലപ്പോൾ തടിയൊക്കെ കുറച്ച് കുറക്കണമെന്നൊക്കെ പറയും. ആരോടും നമ്മൾ ഇത്തരത്തിൽ പറയാൻ പാടില്ല. ചിലപ്പോൾ ആഹാരം കഴിക്കുന്നത് കൊണ്ട് മാത്രമാകില്ല.

ഹോർമോൺ പ്രശ്നം കൊണ്ടും ആളുകൾക്ക് വണ്ണം വെക്കും. ഇതൊക്കെ ആളുകൾ എല്ലാം മനസിലാക്കി എടുക്കാൻ ഒരുപാട് വർഷം എടുക്കും. അപ്പോഴേക്കും ലോകം അവസാനിക്കുമായിരിക്കും. അതുകൊണ്ട് ഇത്തരം സിറ്റുവേഷനെ ഫെയ്സ് ചെയ്ത് മുന്നോട്ട് പോകാൻ പഠിക്കണം. ബോഡിഷെയ്മിങ് നാട്ടുകാർ ചെയ്യുന്നതിന് മുമ്പ് മീഡിയ ചെയ്യും. ഓൺലൈൻ മീഡിയയാണ് മനുഷ്യനെ കൊല്ലുന്നത്.

ക്യാപ്ഷനും വീഡിയോയും ഇട്ട് ആളുകളിലേക്ക് ബോഡി ഷെയ്മിങിന് എത്തിച്ച് കൊടുക്കുന്നത് മീഡിയയാണ്. അതൊരു പച്ചയായ സത്യമാണ്. പിന്നെ നല്ല കമന്റ്സ് മാത്രം മൈന്റിലേക്ക് എടുത്ത് മുന്നോട്ട് പോയാൽ മതി. എനിക്ക് വരുന്ന കമന്റ്സിൽ എന്റെ പെറ്റ്സിന്റെ വിശേഷങ്ങളൊക്കെ ആളുകൾ ചോദിക്കാറുണ്ട്. അത്തരം കമന്റുകൾ കാണാൻ എനിക്ക് ഇഷ്ടമാണ്.

കാരണം അവർ അത്രയും കീനായി വാച്ച് ചെയ്യുന്നുണ്ടെന്ന് നമുക്ക് മനസിലാവുമല്ലോ എന്നും സൗഭാ​ഗ്യ പറയുന്നു. ബന്ധുവായ ക്രിസ് വേണു​ഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റേയും വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നിലെ കാരണവും സൗഭാ​ഗ്യ വെളിപ്പെടുത്തി. എന്റെ അച്ഛന്റെ ചേച്ചിയുടെ മോനാണ് കണ്ണൻ ചേട്ടൻ (ക്രിസ് വേണു​ഗോപാൽ). അല്ലാതെ അച്ഛന്റെ ബ്രദർ ഒന്നും അല്ല.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh / instagram

ഞങ്ങൾ കല്യാണത്തിന് പോയില്ലെന്ന് പറഞ്ഞ് ചിലർ നെ​ഗറ്റീവ് കമന്റിട്ടിരുന്നു. പിന്നെ ഞങ്ങളെ റിസപ്ഷന് കണ്ടപ്പോൾ ആ കമന്റുകൾ നിന്നു. ആ കല്യാണത്തെ കുറിച്ച് വേണ്ടാത്ത കുറേ കമന്റ്സ് കണ്ടിരുന്നു. എല്ലാ കല്യാണവും പോലൊരു കല്യാണമായിരുന്നു അതും. താലികെട്ടിന് ​ഗുരുവായൂർ പോയില്ല. അതുകൊണ്ടാണ് പിന്നീട് റിസപ്ഷന് പോയത്. അദ്ദേഹം എന്റെ കസിനാണ്.

എന്റെ അച്ഛൻ മരിച്ചശേഷം ഫാമിലി നോക്കിയത് കണ്ണൻ ചേട്ടനാണ് എന്നൊക്കെ കണ്ടിരുന്നു. അങ്ങനെയൊന്നും ഇല്ല. എന്നേയും അമ്മയേയും നോക്കിയത് കണ്ണൻ ചേട്ടനാണെന്നും കണ്ടിരുന്നു. ഞങ്ങൾ തമ്മിൽ വലിയ രീതിയിൽ വയസ് വ്യത്യാസമുണ്ട്. അതുകൊണ്ട് അത്ര കമ്പനിയല്ല. ഫാമിലി റിലേറ്റീവാണ് അത്രമാത്രം. എന്റെ അച്ഛന്റെ ചേട്ടന്റെ മോനുണ്ട്... അവനും ഞാനും ഒരേ പ്രായമാണ്. ‍ഞങ്ങളാണ് നല്ല സൗഹ‍ൃദം. കണ്ണൻ ചേട്ടന്റെ അമ്മയുമായി കമ്പനിയുണ്ട്. ഇടയ്ക്ക് കാണാറുണ്ട്.

കണ്ണൻ ചേട്ടൻ എന്നേയും അമ്മയേയും അച്ഛന്റെ മരണശേഷം നോക്കി എന്നൊക്കെ സിംപതി ലെവലിൽ ന്യൂസ് വന്നതും ഞാൻ കണ്ടിരുന്നു. അത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. അമ്മ കല്യാണം പോലുള്ള ഫങ്ഷനുകൾക്ക് പോകാറില്ല. അതിനാലാണ് ക്രിസ് ചേട്ടന്റെ റിസപ്ഷന് വരാതിരുന്നത്. സൗണ്ടിന്റെ പ്രശ്നത്തെ കുറിച്ച് എല്ലാവരും അമ്മയോട് ചോദിക്കും. മീഡിയ അമ്മയെ വളഞ്ഞ് സംസാരിക്കാൻ നിർബന്ധിക്കും. അതൊക്കെ കൊണ്ടാണ് അമ്മ പോകാത്തത് എന്നും സൗഭാ​ഗ്യ പറയുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X