അഞ്ച് മാസമായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതാണ്; ഭര്‍ത്താവിനൊപ്പം ആ സന്തോഷം നടത്തിയതിനെ പറ്റി സൗഭാഗ്യ
മകള്‍ക്ക് ജന്മം കൊടുത്തതോടെ താരപുത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പ്രസവത്തിന് പിന്നാലെ പിത്താശയം എടുത്ത് കളയുന്ന സര്‍ജറിയും സൗഭാഗ്യയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു. ഇതില്‍ നിന്നെല്ലാം മുക്തമായി ജീവിതത്തിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷമാണ് താരപുത്രിയിപ്പോള്‍ ആരാധകരുമായി പങ്കുവെക്കുന്നത്.
ഡേ ഇന്‍ മൈ ലൈഫ് എന്ന പറഞ്ഞ് യൂട്യൂബിലൂടെ പുതിയ വീഡിയോയുമായിട്ടാണ് സൗഭാഗ്യ എത്തിയത്. മകളുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ പറഞ്ഞതിനൊപ്പം ജീവിതത്തിലെ പ്രതിസന്ധി കാലഘട്ടത്തെ മറി കടന്നതിനെ പറ്റിയും ചെയ്യാന്‍ കാത്തിരുന്ന കാര്യങ്ങള്‍ ചെയ്തതിനെ പറ്റിയുമൊക്കെ പറഞ്ഞിരിക്കുകയാണ്. താരപുത്രിയുടെ വാക്കുകളിങ്ങനെ...

'രാത്രി ഒരു ഷൂട്ടുണ്ടായതു കൊണ്ട് കിടന്നത് താമസിച്ചാണ്. പിന്നെ വീണ്ടും ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഉച്ചയായി. അന്നേരം മുതലാണ് തന്റെ ഒരു ദിവസം തുടങ്ങുന്നതെന്ന് പറഞ്ഞാണ് സൗഭാഗ്യ സംസാരിച്ച് തുടങ്ങിയത്. ഓപ്പറേഷന് പോയതോട് കൂടി തന്റെ റൂമും അലമാരയുമൊക്കെ അലങ്കോലമായി കിടക്കുകയാണ്. റൂം ഇങ്ങനെ വൃത്തികേടായി കിടക്കുന്നത് കാണുന്നത് തന്നെ തനിക്ക് നെഗറ്റീവ് വൈബാണെന്നും അതിനാല്‍ എല്ലാം ഒതുക്കലാണ് ആദ്യ പണിയെന്നും സൗഭാഗ്യ പറയുന്നു.

മകള്‍ സുദര്‍ശന വന്നതോടെ അലമാരയിലെ രണ്ട് തട്ട് അവളുടെ തുണികള്‍ വെക്കാന്‍ വേണ്ടി മാത്രമായി മാറ്റി. ഇതോടെ തനിക്ക് ഡ്രസുകള്‍ അടുക്കി വെക്കാനുള്ള സ്ഥലം കുറഞ്ഞു. ഇനി പുതിയൊരു കബോര്‍ഡ് വാങ്ങി സുധര്‍ശനയ്ക്ക് മാത്രമായി ഒരെണ്ണം കൊടുക്കണം എന്നാണ് വിചാരിക്കുന്നതെന്നും സൗഭാഗ്യ സൂചിപ്പിച്ചു. അതേ സമയം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചൂടോടെ ഒരു കാപ്പി കുടിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നാല്‍ ഷ്ടമായിരുന്ന ഇപ്പോള്‍ സര്‍ജറി ചെയ്തതോട് കൂടി ജീവിതത്തില്‍ ഇനി കാപ്പി കുടിക്കാന്‍ സാധിച്ചെന്ന് വരില്ലെന്നാണ് സൗഭാഗ്യ പറയുന്നത്. ഹേയ് അങ്ങനെയൊന്നുമില്ലെന്ന് ഇടയ്ക്ക് അര്‍ജുന്‍ പറയുന്നുണ്ട്.

നീണ്ട അഞ്ച് മാസങ്ങളായി താന്‍ ചെയ്യാതെ പോയൊരു കാര്യം കൂടിയുണ്ടെന്നും സൗഭാഗ്യ സൂചിപ്പിച്ചു. പ്രസവത്തിന് മുന്‍പ് മുതല്‍ ബൈക്ക് റൈഡ് പോയിരുന്നില്ല. വീണ്ടുമൊരു സര്‍ജറി കൂടി ചെയ്തതോടെ അത് നീണ്ട് പോവുകയായിരുന്നു. സീസേറിയന്‍ കഴിഞ്ഞിട്ട് ബൈക്കില്‍ കയറി പോകാന്‍ പറ്റുമോന്ന് നോക്കണം എന്ന് വിചാരിച്ചു. അന്ന് കുഞ്ഞ് ചെറുതായത് കൊണ്ട് സാധിച്ചില്ല. ഇപ്പോള്‍ അമ്മ വന്നത് കൊണ്ട് കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ച് ബൈക്ക് റൈഡിന് പോവുകയാണ്. ഇന്ന് പോസ്റ്റ് ഡെലിവറിയ്ക്ക് ശേഷമുള്ള റൈഡാണ്. അഞ്ച് മാസത്തിന് ശേഷം ഭര്‍ത്താവ് അര്‍ജുനൊപ്പമാണ് സൗഭാഗ്യ ബൈക്കില്‍ കയറി പോയത്.

അതേ സമയം പുറത്ത് പോയ സ്ഥിതിയ്ക്ക് തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണവും സൗഭാഗ്യ കഴിച്ചു. വയറ് വേദന വരുമോ എന്ന് അറിയില്ലെങ്കിലും മനസിനൊരു സുഖം കിട്ടിയെന്നും പറഞ്ഞാണ് സൗഭാഗ്യ എത്തിയത്. താന്‍ പുറത്ത് പോയപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് അമ്മയുടെ കൂടെ തന്നെ ഇരുന്നു. തന്റെ മനസില്‍ അവളെ കുറിച്ചുള്ള പേടി ഉണ്ടായിരുന്നു. എങ്കിലും കാലങ്ങള്‍ക്ക് ശേഷം ബൈക്ക് റൈഡ് പോയതിന്റെ സന്തോഷത്തിലാണെന്നും താരം പറഞ്ഞു.

പ്രസവവും അതിന് പിന്നാലെ വീട്ടിനകത്ത് തന്നെ അടച്ച് പൂട്ടിയിരുന്നതോടെ മടുപ്പും ഡിപ്രഷനുമൊക്കെ ആയിരുന്നപ്പോഴാണ് പിത്താശയം റിമൂവല്‍ സര്‍ജറിയ്ക്ക് പോവേണ്ടി വന്നത്. ആ സമയത്ത് എങ്ങനെയെങ്കിലും ഒന്ന് വീട്ടില്‍ നിന്ന് പുറത്ത് പോയാല്‍ മതിയെന്നുള്ള അവസ്ഥയിലായിരുന്നു. ഫുള്‍ മൂഡ് ഔട്ട് ആയെങ്കിലും ഇപ്പോള്‍ അതൊക്കെ കഴിഞ്ഞു. പക്ഷേ അതൊക്കെ കഴിഞ്ഞ് കുറെ കാലത്തിന് ശേഷം ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ ദിവസത്തിന്റെ സന്തോഷവും സൗഭാഗ്യ പങ്കുവെച്ചു.


Click it and Unblock the Notifications