86ാം വയസിലും ഒറ്റയ്ക്കാണ് താമസിക്കുന്നത്, മക്കള്‍ക്കൊപ്പം പോയി നില്‍ക്കാത്തതിന്റെ കാരണം പറഞ്ഞ് സുബ്ബലക്ഷ്മി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ മകളും നടി സുബ്ബലക്ഷ്മിയുടെ ചെറുമകളുമാണ്. താരകുടുംബത്തിലാണ് സൗഭാഗ്യ ജനിച്ച് വളര്‍ന്നതെങ്കിലും സ്വന്തം നിലയിലാണ് താരം പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. സൗഭാഗ്യയെ പോലെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇദ്ദേഹം മിനിസ്‌ക്രീനിലും സജീവമാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യ. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെ തങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും വിശേഷവുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സൗഭാഗ്യയെപോലെ തന്നെ മകള്‍ സുദര്‍ശനയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കുഞ്ഞിനോടൊപ്പമാണ് താരം അധികവും വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

സുബ്ബലക്ഷ്മി

ഇപ്പോഴിത അമ്മൂമ്മ സുബ്ബലക്ഷ്മിയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് സൗഭാഗ്യ. യൂട്യൂബ് ചാനലിലൂടെയാണ് അമ്മൂമ്മയുടെ വിശേഷം പറഞ്ഞത്. ഒപ്പം സുബ്ബലക്ഷ്മിയുടെ വീടും വീടിനുള്ളിലെ കാഴ്ചകളും സൗഭാഗ്യ ആരാധകര്‍ക്ക് കാണിച്ച് തരുന്നുണ്ട്.

മക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നും മറി ഒറ്റയ്ക്കാണ് സുബ്ബലക്ഷ്മി താമസിക്കുന്നത്. വാടക വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണവും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്.

മാറി താമസിക്കാനുള്ള കാര്യ

അമ്മൂമ്മ തനിച്ച് താമസിക്കാനുളള കാരണം വെളിപ്പെടുത്തി കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം സൗഭാഗ്യയയും പിന്നീട് അമ്മൂമ്മയും കാരണം പറയുന്നുണ്ട്.

'സ്വകാര്യതയ്ക്ക് വേണ്ടിയാണ് അമ്മൂമ്മ മാറി താമസിക്കുന്നത്. കൂടാതെ സ്വതന്ത്രയായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. വളരെ ധൈര്യവതിയുമാണ്. എല്ലാവരും സ്വന്തമായി കാര്യങ്ങള്‍ ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ്. കൂടാതെ ഒരാളെ ആശ്രയിച്ച് ജീവിക്കാനും താല്‍പര്യമില്ല'; സൗഭാഗ്യ മുത്തശ്ശിയെ കുറിച്ച് ആമുഖമായി പറഞ്ഞു.

കാഴ്ച്പ്പാട്

പിന്നീട് സുബ്ബലക്ഷ്മിയാണ് മാറി താമസിക്കാനുളള കാരണം വെളിപ്പെടുത്തിയത്. കൊച്ചുമകള്‍ പറഞ്ഞത് തന്നെയാണ് കാര്യമെന്ന് പറഞ്ഞു കൊണ്ടാണ് അമ്മൂമ്മയും സംസാരിച്ച് തുടങ്ങിയത്.

'ഒറ്റയ്ക്ക് താമസിച്ചാല്‍ കൂടുതല്‍ സ്വകാര്യതയും സ്വാതന്ത്ര്യവും ലഭിക്കും. എല്ലാവര്‍ക്കും കുടുംബത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. പലരീതിയില്‍ കുടുംബം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. അതുപോലെ എന്റെ വീടിനെ കുറിച്ച് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ പ്രായമായി എന്ന് കരുതി ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നതൊന്നും വിടാന്‍ കഴിയില്ല'; ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി കൊണ്ട് സുബ്ബലക്ഷ്മി പറഞ്ഞു.

ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല

'എല്ലാത്തിനും മക്കളെ ബുദ്ധിമുട്ടിക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ല. എനിക്ക് ഇഷ്ടപ്പെടുന്നത് അവര്‍ക്കോ എന്റെ ഇഷ്ടം മക്കള്‍ക്കോ അംഗീകരിക്കാന്‍ കഴിയില്ല. അതുപോലെ അവര്‍ക്ക് എന്നെ വിട്ടിട്ട് എങ്ങും പോകാനും ബുദ്ധിമുട്ടായിരിക്കും. ചിലപ്പോള്‍ അവര്‍ക്കൊരു ഭാരമാവും'.

'എന്നാല്‍ ഇപ്പോഴത്തെ എന്റെ അവസ്ഥ അങ്ങനെയല്ലല്ലോ. ഇപ്പോള്‍ ഞാന്‍ ആക്ടീവാണ്. അങ്ങനൊയൊരു അവസ്ഥ വരുമ്പോള്‍ മക്കളുടെ അടുത്തേയ്ക്ക് പോകും. എന്നാല്‍ തനിക്ക് അങ്ങനെയൊരു അവസ്ഥ വരില്ല'; മുത്തശ്ശി ഉറപ്പിച്ചു പറഞ്ഞു.

Recommended Video

അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി
ചിട്ട

'കൃത്യമായ അടുക്കും ചിട്ടയും പാലിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അത് മാറ്റാന്‍ പറ്റില്ല. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ചൂട് ദോശ മാത്രമേ കഴിക്കുകയുള്ളൂ. അത് നിര്‍ബന്ധമായി വേണം. അതുപോലെ ഉളള സാമ്പറും ചാട്‌നിയുമൊക്കെ നല്ല വൃത്തിയ്ക്കും രുചിക്കും വേണം'; തന്റെ ചിട്ടകളെ കുറിച്ച് മുത്തശ്ശി വെളിപ്പെടുത്തി.

അമ്മൂമ്മയുടെ ചില രീതികള്‍ തങ്ങള്‍ എല്ലാവരും ഫോളോ ചെയ്യുന്നുണ്ടെന്നും സൗഭാഗ്യയും കൂട്ടിച്ചേര്‍ത്തു.

അഭിനേത്രി എന്നതില്‍ ഉപരി നല്ലത് പോലെ പടവും സുബ്ബലക്ഷ്മി വരയ്ക്കും. അതു ഹോംടൂറിനോടൊപ്പം സൗഭാഗ്യ കാണിക്കുന്നുണ്ട്. അമ്മ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് താര കല്യാണിന്റെ വീട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X