പെര്‍മനന്റ് ആയി വെച്ചു പിടിപ്പിച്ച മുടി ഒരു മാസം കൊണ്ട് നീക്കം ചെയ്ത് സൗഭാഗ്യ, കാരണം ഇതാണ്...

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മിനിസ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. ടിക്ക്‌ടോക്കിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സ്വന്തം പേരിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ടിക്ക് ടേക്കിലൂടെയാണ് സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നര്‍ത്തകന്‍ കൂടിയ താരം വിവാഹത്തിന് ശേഷം അഭിനയത്തില്‍ സജീവമാവുകയായിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ എത്തിയത്.

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുമുണ്ട്. സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതൊക്കെ നിമിഷനേരം കാണ്ട് വൈറല്‍ ആവാറുമുണ്ട്.

പെര്‍മെനന്റായി തലമുടി ഫിക്‌സ് ചെയ്തു

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് സൗഭാഗ്യയുടെ പുതിയ വീഡിയോ ആണ്. ഒരു മാസം മുന്‍പ് ആയിരുന്നു സൗഭാഗ്യ പെര്‍മെനന്റായി തലമുടി ഫിക്‌സ് ചെയ്തത്. മുടിവെച്ചതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീണ്ടമുടിയെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഇപ്പോഴിത വെച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് താരം. ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടുണ്ട്.

മുടി  മാറ്റി

ഒരു മാസം മുന്‍പ് ആണ് സൗഭാഗ്യ പെര്‍മന്റ് ഹെയര്‍ ഫിക്സിങ് ചെയ്തത്. എന്നാല്‍ കൃത്യം ഒരു മാസം കഴിയുമ്പോഴേക്കും വച്ച മുടി എടുത്ത് മാറ്റിയിരിക്കുകയാണ് . അതിന്റെ കാരണവും പുതിയ വീഡിയോയില്‍ സൗഭാഗ്യ വ്യക്തമാക്കുന്നുണ്ട്. ആ മുടി വച്ചതിന് ശേഷമുള്ള പത്ത് ഗുണങ്ങളും, എന്തുകൊണ്ട് ഒഴിവാക്കുന്നു എന്നതിന്റെ പത്ത് കുറവുകളും സൗഭാഗ്യ വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യം പറയുന്നത് ഗുണങ്ങള്‍ ആണ്. ഒരുപാട് കാലത്തെ ആഗ്രഹ സാഫല്യം എന്ന നിലയിലാണ് ഹെയര്‍ ഫിക്സിങ് ചെയ്തത്. അത് ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. എന്റെ ശരീരക രൂപം വച്ച് നീണ്ട മുടി എന്തുകൊണ്ടും യോജിച്ചതാണ്. സ്വന്തം മുടി പോലെ എല്ലാ സ്റ്റൈലിലും കെട്ടാം. എല്ലാ ദിവസവും മുടിയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കാന്‍ സാധിയ്ക്കും. തുടങ്ങി പത്തോളം ഗുണങ്ങള്‍ സാഭാഗ്യ പറഞ്ഞു.

മുടി   മാറ്റാന്‍ കാരണം

സമയ കുറവാണ് മുടി എടുത്ത് മാറ്റാനുള്ള പ്രധാന കാരണമായി സൗഭാഗ്യ പറയുന്നത്. മുടി വയ്ക്കുമ്പോള്‍ വാവയ്ക്ക് രണ്ട് മാസം ആയിരുന്നു പ്രായം. പെര്‍മനെന്റ് ഹെയര്‍ ഫിക്സിങ് ആകുമ്പോള്‍ ചീകി ഒതുക്കാനും അതിന് വേണ്ട കെയര്‍ നല്‍കാനും മണിക്കൂറുകള്‍ എടുക്കും. നാല് ലെയറും, 150 ഗ്രാം തൂക്കവും നീളവും കാരണം ഒരുപാട് സമയം വേണം. അത്രയും നേരം ഒന്നും ബേബി എനിക്ക് തരില്ല. പിന്നെ ഹെയര്‍ സ്‌റ്റൈല്‍ ലിമിറ്റഡ് ആണ്. എല്ലാ ദിവസവും തല കുളിക്കാന്‍ സാധിയ്ക്കില്ല. മൈഗ്രേന്റെ പ്രശ്നം ഉള്ളവരും സ്‌റ്റൈലിന് വേണ്ടി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഇത് ചെയ്യേണ്ടെന്നും സൗഭാഗ്യ പറയുന്നു. മികച്ച പ്രതികരണമാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നെഗറ്റീവ് തുറന്ന് പറയാന്‍ കാണിച്ച സൗഭാഗ്യയെ പ്രേക്ഷകര്‍ പ്രശംസിക്കുകയാണ്.

Recommended Video

അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി
 നൃത്തം ചെയ്യാന്‍ കാരണം

നര്‍ത്തകിയായ സൗഭാഗ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ തന്നെ സൗഭാഗ്യ ഡാന്‍സ് ചെയ്ത് തുടങ്ങിയിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമായാണ് വീണ്ടും ചുവടുവെച്ചതെന്ന് താരം പറഞ്ഞിരുന്നു. സിസേറിയനായിട്ടും അധികം ദിവസം കഴിയുന്നതിന് മുന്‍പ് ഡാന്‍സ് ചെയ്യുന്നത് ശരിയാണോയെന്ന് ചോദിച്ചവര്‍ക്ക് സൗഭാഗ്യ തന്നെ മറുപടിയേകിയിരുന്നു. സിസേറിയനെക്കുറിച്ചുള്ള ആശങ്കകള്‍ തുടക്കത്തില്‍ അലട്ടിയിരുന്നുവെങ്കിലും മനസിലാക്കി കൈകാര്യം ചെയ്തതോടെ ആ ഭയം മാറിയെന്നായിരുന്നു താരം പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X