ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ കാരണം ഇതുവരെ പറഞ്ഞതൊന്നും അല്ല, സൗഭാഗ്യയുടെ വാക്കുകൾ ചർച്ചയാകുന്നു
ടിക്ക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേത്രിയും നർത്തകിയുമായ താരകല്യാണിന്റെ മകളാണ്. സൗഭാഗ്യയ്ക്കൊപ്പം താരകല്യാണും ടിക്ക് ടോക്ക് വീഡിയോകളിൽ സജീവമായിരുന്നു. ഈ അമ്മ മകൾ കോമ്പിനേഷൻ പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.

സൗഭാഗ്യയെ പോലെ തന്നെ ഭർത്താവും നർത്തകനുമായ അര്‍ജുന്‍ സോമശേഖഖറും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ടിക്ക് ടോക്കിൽ സജീവമായിരുന്ന അർജുൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയായിരുന്നു. ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചത്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ പൈങ്കിളിയുടെ ശിവേട്ടൻ പ്രേക്ഷകരുടേയും ശിവേട്ടനായി മാറിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് ചക്കപ്പഴത്തിൽ നിന്ന് അർജുൻ പിൻമാറിയത്. ഇത് പ്രേക്ഷകരുടെ ഇടയിൽ നിരാശ സൃഷ്ടിച്ചിരുന്നു. സമയക്കുറവ് കാരണമാണ് പരമ്പരയിൽ നിന്ന് പോകുന്നതെന്നാണ് നടൻ പറഞ്ഞത്.
ഇപ്പോഴിത സൗഭാഗ്യയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഇതുവരെ പറഞ്ഞതൊന്നുമല്ല സത്യം എന്നാണ് സൗഭാഗ്യ പറയുന്നത്. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് ഈസ്റ്റ് കേസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർഥ കാരണം എന്തെന്ന് ചോദിച്ചപ്പോൾ ഇതുവരെ പറഞ്ഞതൊന്നും അല്ല യഥാർത്ഥ കാരണങ്ങൾ എന്നാണ് സൗഭാഗ്യ പറഞ്ഞത്. കൂടാതെയഥാർത്ഥ കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. കൂടാതെ ആ ചോദ്യം വീണ്ടും ചോദിക്കരുതെന്ന് സൗഭാഗ്യ പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications