സിസേറിയന്‍ കഴിഞ്ഞുള്ള 12ാം ദിവസം, ഉഗ്രൻ ചുവടുമായി സൗഭാഗ്യ, ജീവിതം ആസ്വദിക്കൂ...

ടിക് ടോക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൗഭാഗ്യ. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകൾ എത്തിൽ ഉപരി സ്വന്തം പേരിലൂടെയാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടത്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അർജുന് കഴിഞ്ഞിരുന്നു. താരകല്യാണിന്റെ ശിഷ്യൻ കൂടിയായ അർജുനേയും ടിക് ടോക്കിലൂടെയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. സൗഭാഗ്യയ്ക്കൊപ്പമായിരുന്നു അർജുനും ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മിനിസ്ക്രീനിലും ചുവട് ഉറപ്പിക്കുകയായിരുന്നു. ചക്കപ്പഴം പരമ്പരയിൽ വളരെ കുറച്ച് എപ്പിസോഡിലെ താരം അഭിനയിച്ചിരുന്നുള്ളുവെങ്കിലും ഇന്നും അർജുന്റെ ശിവേട്ടൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞ് പിറന്നിരിക്കുകയാണ്. സുദർശന എന്നാണ് മകളുടെ പേര്. താരങ്ങളെ പോലെ തന്നെ പ്രേക്ഷകരും കുഞ്ഞിനെ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അർജുനും സൗഭാഗ്യയും. തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞ് ജനിക്കുന്നതിന് തൊട്ട് മുൻപ് വരെ ഹോസ്പിറ്റൽ വിശേഷം പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. ഡെലിവറിയ്ക്ക് ശേഷം കുഞ്ഞിന്റെ ചിത്രവും ഇവർ പങ്കുവെച്ചിരുന്നു.

സൗഭാഗ്യ


പ്രസവകാലം ആഘോഷമാക്കിയ സൗഭാഗ്യ അമ്മയായതിന് ശേഷവും ജീവിതം അടിച്ച് പൊളിക്കുകയാണ്. സാധാരണ അമ്മയായതിന് ശേഷം ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കും. തങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ ഒന്നും പങ്കുവെയ്ക്കില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് സൗഭാഗ്യ .ജീവിതം ആഘോഷമാക്കുന്നതിനോടൊപ്പം തന്റെ സി സെക്ഷൻ അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്. ഇന്നും പേടിയോടെ ഡെലിവറിയെ സമീപിക്കുന്ന ഒരു വിഭാഗം പേർ ഇവിടെയുണ്ട്. ഇത്തരക്കാർക്ക് നല്ലൊരു മാത്യകയാണ് സൗഭാഗ്യ. വളരെ കൂളായിട്ടായിരുന്നു ഡെലിവറിയെ സമീപിച്ചത്.

12ാം ദിവത്തെ ഡാൻസ്

ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറവാവുന്നത് സൗഭാഗ്യയുടെ നൃത്തമാണ്. സി സെക്ഷൻ കഴിഞ്ഞ് 12ാം ദിവസം ആയെന്നും വീഡിയോയ്ക്കൊപ്പം സൗഭഗ്യ പറയുന്നുണ്ട്. താരത്തിന്റെ വാക്കും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ''സി സെക്ഷന് ശേഷമുള്ള 12-ാം ദിവസം. പുതിയ അമ്മയെ ഭയത്തോടെ നോക്കുന്നത് അവസാനിപ്പിക്കൂ. എന്നെ വിശ്വസിക്കൂ. സി സെക്ഷനെക്കുറിച്ച് ആളുകളിൽ നിന്നും കേൾക്കുന്നതെല്ലാം മിഥ്യയാണ്. പ്രതീക്ഷ കൈവിടരുത്. ജീവിതം ആസ്വദിക്കൂ. മെഡിക്കൽ സയൻസ് വളരെ അഡ്വാൻസ്ഡാണ്. സി സെക്ഷൻ ഡെലിവറിക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് എന്നെ തിരികെക്കൊണ്ടുവന്നതിന് ഡോക്ടർ അനിത പിള്ളയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല'' എന്ന് എഴുതി കൊണ്ടാണ് സൗഭാഗ്യ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ താര കല്യാണുൾപ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. സൗഭാഗ്യയെ പോലെ സമാന അനുഭവം മറ്റ് അമ്മമാരും പങ്കുവെയ്ക്കുന്നുണ്ട്.

സിസേറിയൻ

ഗർഭകാല അനുഭവവും ആശുപത്രി വാസക്കാലത്തെ കുറിച്ചും സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ തുറന്ന് എഴുതാറുണ്ട്. സിസേറിയൻ അനുഭവത്തെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.''സിസേറിയന്‍ തീരുമാനിച്ച നിമിഷം താനും ആശങ്കയിലായിരുന്നുവെന്ന് താരം കുറിച്ചിരുന്നു. താനും സുദര്‍ശനയും സുരക്ഷിതയായിരിക്കാന്‍ കാരണം കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഷിഫാസും ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ അനിതയുമാണ്. സിസേറിയന്‍ എന്നത് മനോഹരമായ അനുഭവമാക്കി മാറ്റിയതാ അവരാണ്. സിസേറിയനെക്കുറിച്ച് മുന്‍പ് കേട്ട ഭീതിജനിപ്പിക്കുന്ന കാര്യങ്ങളെല്ലാം വെറും കെട്ടുകഥയാണെന്ന് മനസ്സിലാക്കിയ സമയം കൂടിയായിരുന്നു അത്. ആ സമയത്ത് പ്രത്യേക ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ലെന്നും താരം പറയുന്നു

ഡോക്ടർ

അച്ഛനെ കുറിച്ചുള്ള ഹൃദസ്പർശിയായ ഓർമ പങ്കുവെച്ച് കൊണ്ടും സൗഭാഗ്യ രംഗത്ത് എത്തിയിരുന്നു. മകൾക്ക് മുത്തശ്ശന്റെ സ്നേഹം മിസ് ചെയ്യുമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. കൂടാതെ തന്നെ പരിചരിച്ച കാര്‍ഡിയോളജിസ്റ്റ് അച്ഛനേയും നോക്കിയിരുന്നുവെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തിന് കൂടുതല്‍ സുഖം തോന്നുമായിരുന്നു എന്നായിരുന്നു സൗഭാഗ്യ കുറിച്ചത്. പേടിയൊക്കെ അകന്നത് ഡോക്ടറുടെ പോസിറ്റിവിറ്റിയിലൂടെയാണ്. സൗഹൃദത്തോടെയായിരുന്നു അദ്ദേഹം ഞങ്ങളെ കേട്ടത്. നമ്മുടെ ഏതൊരു അസ്വസ്ഥയേയും തുടച്ചുനീക്കാന്‍ ആ പുഞ്ചിരി മതിയായിരുന്നുവെന്നും ഡോക്ടറെ കുറിച്ച് താരം എഴുതി. ചിത്രം പങ്കുവെച്ച് കൊണ്ടാണ് നന്ദി സൂചകമായി വാക്ക് പങ്കുവെച്ചത്.

വീഡിയോ കാണാം

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X