പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്, സര്‍ജറി കഴിഞ്ഞു...

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുനും. ടിക്ക് ടോക്കിലൂടേയും ഡബ്‌സ്മാഷിലൂടേയുമായിരുന്നു ഇരുവരും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. എന്നാല്‍ അമ്മയുടെ പേരിലൂടെയായിരുന്നില്ല സൗഭാഗ്യ അറിയപ്പെട്ടത്. തുടക്കത്തില്‍ തന്നെ തന്റേതായ മേല്‍വിലാസം സൗഭാഗ്യ പ്രേക്ഷകരുടെ ഇടയില്‍ ഉണ്ടാക്കി എടുക്കുകയായിരുന്നു. താരകല്യാണിന്റെ ശിഷ്യനാണ് അര്‍ജുന്‍. ടിക്ക് ടോക്കിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായതിന് ശേഷമാണ് നടന്‍ അഭിനയരംഗത്ത് എത്തുന്നത്. ആദ്യ പരമ്പരയായ ചക്കപ്പഴത്തിലൂടെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

sowbhagya venkitesh

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുമുണ്ട്. സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതൊക്കെ വൈറലും ആയിരുന്നു.

കഴിഞ്ഞ ദിവസം സൗഭാഗ്യ സര്‍ജറിയ്ക്ക് വിധേയ ആയിരുന്നു. ഇപ്പോഴിത വിജയകരമായി ഓപ്പറേഷന്‍ കഴിഞ്ഞ മടങ്ങി എത്തിയിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. പ്രസവം കഴിഞ്ഞ് 3 മാസത്തിന് ശേഷം വീണ്ടും സര്‍ജറിക്ക് വിധേയയാവുകയാണെന്ന് സൗഭാഗ്യ പറഞ്ഞപ്പോള്‍ ആരാധകരെല്ലാം ആശങ്കയിലായിരുന്നു. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയായിരുന്നു സൗഭാഗ്യ വീണ്ടുമെത്തിയത്. ഇപ്പോഴിത സര്‍ജറി കഴിഞ്ഞെന്നറിയിച്ചിരിക്കുകയാണ് താരം.

സൗഭാഗ്യയുടെ വാക്കുകള്‍ ഇങ്ങനെ...'' സര്‍ജറി കഴിഞ്ഞു, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി, രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോഗ്യം വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്. ഇന്‍സറ്റഗ്രാം സ്റ്റോറിയായാണ് സൗഭാഗ്യ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്. സര്‍ജറിയുടെ കാര്യവും സൗഭാഗ്യ തന്നെയാണ് തന്റെ ആരാധകരെ അറിയിച്ചത്.'' ഒരു ശസ്ത്രക്രിയക്കായി തന്നെ ജിജി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് മാത്രമായിരുന്നു താരം ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചത്. എത്രയും വേഗം തിരിച്ചു വരുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന തന്നോടൊപ്പം ഉണ്ടാകണമെന്നും താരം കുറച്ചു''. എന്നാല്‍ എന്തിനാണ് ഓപ്പറേഷ്ന്‍ എന്ന് സൗഭാഗ്യ വെളിപ്പെടുത്തിയിരുന്നില്ല. താരം ആശുപത്രിയിലാണെന്നുള്ള വാര്‍ത്ത ആരാധകരെ ടെന്‍ഷനിലാഴ്ത്തിയിരുന്നു.

പിന്നീടാണ് സര്‍ജറിെ കുറിച്ച് വെളിപ്പെടുത്തിയത്.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്നെയാണ് ഇക്കാര്യവും റഞ്ഞത്. പിത്താശയം നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് സര്‍ജറി ചെയ്യുന്നത് എന്നാണ് സൗഭാഗ്യ വെളിപ്പെടുത്തിയത്. ഇന്നാണ് സര്‍ജറിയെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും സൗഭാഗ്യ കുറിച്ചിരുന്നു. അങ്ങോട്ട് പോകുമ്പോള്‍ ഉള്ള പിത്താശയം സര്‍ജറി കഴിഞ്ഞ് തിരികെ വരുമ്പോള്‍ കാണില്ലെന്നുമാണ് സൗഭാഗ്യ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സര്‍ജറിക്ക് വിധേയയാവാന്‍ തയ്യാറായി ഭര്‍ത്താവ് അര്‍ജുനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും സൗഭാഗ്യ ഇന്‍സ്റ്റാ സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 29നാണ് സൗഭാഗ്യ കുഞ്ഞിന് ജന്മം നല്‍കിയത്. അടുത്തിടെ തനിക്കും കുഞ്ഞിനുമടക്കം എല്ലാവര്‍ക്കും കൊവിഡ് ബാധിച്ചതിനെ കുറിച്ച് പിന്നീട് അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ചും സൗഭാഗ്യ യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇനി അതുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ബുദ്ധിമുട്ടാണോ എന്നും ആരാധകരില്‍ പലരും ആശങ്കപ്പെട്ടിരുന്നു.

നര്‍ത്തകിയായ സൗഭാഗ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ തന്നെ സൗഭാഗ്യ ഡാന്‍സ് ചെയ്ത് തുടങ്ങിയിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമായാണ് വീണ്ടും ചുവടുവെച്ചതെന്ന് താരം പറഞ്ഞിരുന്നു. സിസേറിയനായിട്ടും അധികം ദിവസം കഴിയുന്നതിന് മുന്‍പ് ഡാന്‍സ് ചെയ്യുന്നത് ശരിയാണോയെന്ന് ചോദിച്ചവര്‍ക്ക് സൗഭാഗ്യ തന്നെ മറുപടിയേകിയിരുന്നു. സിസേറിയനെക്കുറിച്ചുള്ള ആശങ്കകള്‍ തുടക്കത്തില്‍ അലട്ടിയിരുന്നുവെങ്കിലും മനസിലാക്കി കൈകാര്യം ചെയ്തതോടെ ആ ഭയം മാറിയെന്നായിരുന്നു താരം പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X