ഇനിയൊരിക്കലും കാണാനാകില്ല! പക്ഷേ ഞാന്‍ എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും! അച്ഛനെ കുറിച്ച് സൗഭാഗ്യ

By Prashant V R

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലെ താരമാണ്. മുന്‍പ് കോമഡി ഡബ്‌സാമാഷ് വീഡിയോകളിലൂടെയെല്ലാം നടി പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം ആണ് താരപുത്രിയുടെ വിവാഹം നടന്നത്. അടുത്ത സുഹൃത്തായിരുന്ന അര്‍ജുന്‍ സോമശേഖറായിരുന്നു സൗഭാഗ്യയെ താലി ചാര്‍ത്തിയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19, 20 ദിവസങ്ങളിലായാണ് ഇവരുടെ വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലി ചാര്‍ത്തിയത്.

sowbhagya-venkitesh

പത്ത് വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് മുന്‍പ് താരാ കല്യാണ്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വിവാഹ ശേഷം തന്റെ പുതിയ വിശേഷങ്ങളെല്ലാം സൗഭാഗ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. സൗഭാഗ്യയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

ഇത്തവണ അച്ഛന്‍ വെങ്കിടേഷിനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സൗഭാഗ്യ എത്തിയിരുന്നത്. നിങ്ങള്‍ ഒരുപാട് ദൂരെ, ശരിക്കും ഒരുപാട് ദൂരെ, ഇനിയൊരിക്കലും വീണ്ടും കാണില്ല. ഒരിക്കലും തൊടാന്‍ പറ്റില്ല. പക്ഷേ ഞാന്‍ എന്നും എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി എന്നാണ് സൗഭാഗ്യ വെങ്കിടേഷ് കുറിച്ചിരിക്കുന്നത്. അച്ഛനെ കുറിച്ചുളള ഓര്‍മ്മകള്‍ മുന്‍പും സൗഭാഗ്യ പങ്കുവെച്ചിരുന്നു. അതേസമയം ഡബ്‌സ്മാഷ് വീഡീയോകള്‍ക്ക് പുറമെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു സൗഭാഗ്യ. താരപുത്രിയുടെതായി പുറത്തിറങ്ങിയ മിക്ക വീഡിയോകളും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

മുന്‍പ് ഡാഡിയെ ഒരുപാട് മിസ് ചെയ്ത സമയത്തെ കുറിച്ച് സൗഭാഗ്യ തുറന്നു പറഞ്ഞിരുന്നു. ആ സമയത്താണ് അര്‍ജുന്‍ ചേട്ടനില്‍ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികള്‍ ഉണ്ടെന്ന് മനസിലായത്. ഒരു പാര്‍ട്ണിറില്‍ ഞാനാഗ്രഹിച്ച കാര്യങ്ങള്‍ എല്ലാ അര്‍ജുന്‍ ചേട്ടനില്‍ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നുപറയുന്നത് എന്നും സൗഭാഗ്യ പറഞ്ഞിരുന്നു. തന്റെ യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു താരപുത്രി ഇക്കാര്യം പറഞ്ഞിരുന്നത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X