'കൺമണിക്ക് പേരിട്ടു', മകൾക്കൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

കഴിഞ്ഞ ​ദിവസമാണ് താരജോഡികളായ സൗഭാ​ഗ്യ വെങ്കിടേഷിനും ഭർത്താവും നടനുമായ അർജുൻ സോമശേഖറിനും ആദ്യത്തെ കൺമണി പിറന്നത്. മകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ദമ്പതികൾ. ആദ്യത്തെ കൺമണിയായതിനാൽ തന്നെ ​ഗർഭകാലം ഇരുവരും ആഘോഷമാക്കിയിരുന്നു. സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങിൽ തനിക്ക് പെൺകുട്ടി വേണമെന്നാണ് ആ​ഗ്രഹമെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നു. അർജുന്റെ ആ​ഗ്രഹം പോലെ തന്നെ ഇരുവർക്കും മകളാണ് പിറന്നത്. സൗഭാ​ഗ്യയുടെ അമ്മ താര കല്യാണം പേരക്കുട്ടി പിറന്ന സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ​​ഗർഭകാലം പൊതുവെ വിഷമം നിറഞ്ഞതാണെങ്കിലും അസ്വസ്ഥതകൾ പോലും സന്തോഷത്തോടെ സ്വീകരിച്ചാണ് കുഞ്ഞിനെ സ്വീകരിക്കാനായി അർജുനും സൗഭാ​ഗ്യയും ഒരുങ്ങിയത്.

Also Read: 'ഞാൻ അകപ്പെട്ടപോലെയായിരുന്നു, ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി'; വെളിപ്പെടുത്തി നടി

അച്ഛനായ വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അർജുൻ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. 'ദൈവാനുഗ്രഹത്താൽ സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു' എന്നാണ് താരാകല്യാൺ സൗഭാ​ഗ്യയ്ക്ക് കു‍ഞ്ഞ് പിറന്നപ്പോൾ സോഷ്യൽമീഡിയയിൽ കുറിച്ചത്. ലോബർ റൂമിലേക്ക് പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആശുപത്രിക്കുള്ളിൽ നിന്ന് പോലും നൃത്തം ചെയ്യുന്ന വീഡിയോകൾ സൗഭാ​ഗ്യ സോഷ്യൽമീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചപ്പോൾ നിരവധി പേരാണ് താരദമ്പതികൾ ആശംസകളുമായി എത്തിയത്.

Also Read: 'റിഷിയെ ഇല്ലാതാക്കാൻ ജ​ഗന്നാഥൻ, മിത്രയ്ക്ക് റിഷിയെ നേടികൊടുക്കാൻ പദ്ധതിയൊരുക്കി റാണിയമ്മ'

കൺമണിക്ക് പേരിട്ടു

കുഞ്ഞിന് ഇപ്പോൾ സൗഭാ​ഗ്യയും അർ​ജുനും പേരിട്ടിരിക്കുകയാണ്. മകൾക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാ​ഗ്യയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. 'നിങ്ങളുടെ ആത്മാർഥമായ സ്നേഹത്തിനും പ്രാർഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു.... ഭാവിയിലും ഞങ്ങൾക്ക് ഇത് ആവശ്യമാണ്.... ഇവൾ സുദർശന അർജുൻ ശേഖർ' മകൾക്കൊപ്പം ആശുപത്രി കിടക്കയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സൗഭാ​ഗ്യ കുറിച്ചു. സിനിമാ-സീരിയൽ രം​ഗത്ത് നിന്നുള്ള നിരവധി പേർ സൗഭാ​ഗ്യയ്ക്കും കുടുംബത്തിനും ആശംസകൾ നേർന്നു.

വൈറൽ ദമ്പതികൾ

അഭിനേതാക്കളായ രാജാറാം–താരാ കല്യാൺ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ​ഗുരുവായൂരിൽ ആഘോഷമായാണ് വിവാഹം നടന്നത്. ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് സ്കൂൾ ഏറ്റെടുത്ത് നടത്തുന്നത് സൗഭാ​ഗ്യയും അർജുനും ചേർന്നാണ്. സൗഭാ​ഗ്യയുടെ ബാല്യകാല സുഹൃത്തായിരുന്നു അർജുൻ. താര കല്യാണിന്റെ പക്കൽ നിന്ന് അർജുൻ നൃത്തം അഭ്യസിച്ചിരുന്നു. ആഘോഷമായിട്ടാണ് സൗഭാ​ഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. സിനിമാ സീരിയൽ രം​ഗത്തെ പ്രമുഖർ സൗഭാ​ഗ്യയ്ക്കും അർജുനും ആശംസകളുമായി എത്തിയിരുന്നു.

Recommended Video

എടാ അർജു, നിനക്ക് സ്വൈര്യം കിട്ടില്ലെടാ..സൗഭാഗ്യക്ക് ചക്കര ഉമ്മ നൽകുന്ന മഞ്ജു പിള്ള
​ഗർഭകാലം ആഘോഷമാക്കിയ ദമ്പതികൾ

കറുത്ത നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയാണ് സൗഭാ​ഗ്യ വളകാപ്പിന് എത്തിയത്. വളകാപ്പിന്റെ ഒരുക്കങ്ങളുടെ ഭാ​ഗമായി മെഹന്തി ഇടുന്ന ചിത്രങ്ങൾ സൗഭാ​ഗ്യ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ​ഗർഭിണിയായ ശേഷം പൊതുവേദികളിൽ സൗഭാ​ഗ്യ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. ഓൺലൈൻ ഡാൻസ് ക്ലാസും റീൽസും വീഡിയോസുമെല്ലാമായാണ് സൗഭാ​ഗ്യ ​ഗർഭകാലം ആ​​ഘോഷമാക്കിയത്. ഒമ്പതാം മാസത്തിൽ പോലും അതി​ഗംഭീരമായി അരമണ്ഡലത്തിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ സൗഭാ​ഗ്യ പങ്കുവെച്ചിരുന്നു. ചക്കപ്പഴം എന്ന കോമഡി സീരിയലിലൂടെയാണ് അർജുൻ അഭിനയം ആരംഭിച്ചത്. എന്നാൽ ചക്കപ്പഴം കുറച്ച് എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും അർജുൻ വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുകയായിരുന്നു. ഇപ്പോൾ വീണ്ടും അർജുൻ അഭിനയത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലാണ് അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അർജുന്റെ ആദ്യത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X