5 വർഷത്തിനുശേഷം വേർപിരിയൽ, ഇനി രണ്ട് കുടുംബം, ഭാര്യയ്ക്കും ഭർത്താവിനും രണ്ട് മുറികൾ; സൗഭാ​ഗ്യയുടെ വീഡിയോ!

By Desk

സോഷ്യൽമീഡിയയിൽ സജീവമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാ​ഗ്യയുടെ ഭർത്താവ്. അടുത്തിടെയായിരുന്നു അർജുന്റെ ചേട്ടൻ അരുണിന്റെ രണ്ടാം വിവാഹം. കൊവിഡ് കാലത്താണ് മാതാപിതാക്കൾക്കൊപ്പം ഭാര്യയേയും അരുണിന് നഷ്ടപ്പെടുന്നത്. അരുണിന്റെ വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ വീഡിയോയായി പങ്കുവെച്ചിരുന്നു. വിദ്യയാണ് അരുണിന്റെ ഭാര്യ. ഇതുവരെ അരുണും മക്കളും അർജുനും സൗഭാ​ഗ്യയും മകളുമെല്ലാം ഒരുമിച്ചാണ് താമസിച്ചിരുന്നത്.

അരുണിന് പുതിയ പങ്കാളിയായതോടെയാണ് വേർപിരിഞ്ഞ് രണ്ട് വീടുകളിൽ താമസിക്കാമെന്ന തീരുമാനത്തിലേക്ക് അരുണും അർജുനും എത്തുന്നത്. അരുണിന് രണ്ട് മക്കളും വിദ്യയ്ക്ക് ഒരു മകളുമാണുള്ളത്. സൗഭാ​ഗ്യ പുതിയ വ്ലോ​ഗിൽ പുത്തൻ വീടിന്റെ വിശേഷങ്ങളാണ് ഏറെയും പങ്കുവെച്ചത്. തങ്ങളുടെ വളർത്ത് മൃ​ഗ​ങ്ങൾക്ക് കൂടി സൗകര്യപ്രദമായ രീതിയിൽ താമസിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ വീട് അർജുനും സൗഭാ​ഗ്യയും എടുത്തിരിക്കുന്നത്.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh / instagram

ഞങ്ങൾ ഇതുവരെ താമസിച്ചിരുന്ന വീട്ടിൽ നിന്നും പോവുകയാണ്. എന്തുകൊണ്ടാണ് വീട് മാറുന്നത്?, വാടകയ്ക്ക് എടുത്ത വീടാണോ?, നിങ്ങൾ മാത്രമായാണോ മാറുന്നത്? എന്നൊക്കെ നിരവധി ചോദ്യങ്ങൾ വന്നിരുന്നു അതിനുള്ള മറുപടി എന്നോണമാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാണ് സൗഭാ​ഗ്യ വീഡിയോ ആരംഭിച്ചത്. ഇതുവരെയും ഞങ്ങൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

എല്ലാവരും ഒരുമിച്ചായിരുന്നു. കൊവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ പെറ്റ്സിന് അടക്കം എല്ലാവർക്കും താമസിക്കാൻ സൗകര്യപ്രദമായ വീടായിരുന്നു. ആറ് ബെഡ്റൂമുള്ള വീടായിരുന്നു.

പക്ഷെ ഇപ്പോൾ ആ വീട്ടിൽ നിന്നും മാറേണ്ട സമയമായി. അരുൺ ചേട്ടനും വിദ്യയ്ക്കും അവർക്ക് അഞ്ചുപേർക്കും താമസിക്കാൻ പാകത്തിന് ഒരു വീട് റെഡിയായി. എല്ലാവർക്കും ഓരോ ബെഡ്റൂമൊക്കെയുള്ള വീ‍ട് തന്നെയാണ് അവർക്ക് കിട്ടിയത്. ഞങ്ങൾക്ക് വളർത്ത് മൃ​ഗങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് വലിയ കോമ്പൗണ്ടും പെറ്റ് ഫ്രണ്ട്ലി പരിസരവുമുള്ള വീട് വേണമായിരുന്നു. അങ്ങനൊരു വീട് ഞങ്ങൾക്കും കിട്ടി. സിറ്റിക്കുള്ളിലാണ് വീടെങ്കിലും അതിന്റേതായ തിരക്കുകൾ ഒന്നും ഇല്ലാത്ത സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്താണ് വീട്. റെയിൽവേ പാളവും വീടിന് സമീപത്ത് കൂടി പോകുന്നുണ്ട്. ഇത് രണ്ടും ഞങ്ങൾക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഞങ്ങൾക്ക് ഇത് ജാക്ക് പോട്ടാണ്. ഞങ്ങൾ മൂന്ന് പേരും മാത്രമെ താമസിക്കാനുള്ളു എന്നതുകൊണ്ട് ഒരുപാട് സ്പേസുണ്ട്. നാല് മുറികളാണ്.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh / instagram

വീടിന് ചുറ്റും നിരവധി മരങ്ങളുണ്ട്. വീട്ടിലേക്ക് കയറും മുമ്പ് അരിയും അവശ്യ സാധനങ്ങളും വീട്ടിൽ കൊണ്ടുവെച്ചു. അത് ഞങ്ങളുടെ ഒരു വിശ്വാസത്തിന്റെ ഭാ​ഗമാണ്. ശേഷമാണ് പഴയ വീട്ടിൽ നിന്നും സാധനങ്ങളെല്ലാം ഇവിടെ എത്തിച്ചത്. എനിക്കും അർജുൻ ചേട്ടനും പ്രത്യേകം പ്രത്യേകം മുറികളുണ്ട്. അപ്പോൾ നിങ്ങൾക്ക് തോന്നും ഭാര്യയ്ക്കും ഭർത്താവിനും പ്രത്യേകം മുറികളെന്ന്.

ഞങ്ങളുടെ സാധനങ്ങൾ സെപ്പറേറ്റായാണ് വെക്കുന്നതും സൂക്ഷിക്കുന്നതും. അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നത്. നേരത്തെ മുതലുള്ള ശീലമാണ്. ഞങ്ങൾ വീട് മാറിയപ്പോൾ ഏറ്റവും സങ്കടപ്പെട്ടത് അനുവും കൊച്ചു ബേബിയുമാണെന്നും സൗഭാ​ഗ്യ പറഞ്ഞു. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ മാത്രമല്ല നൃത്ത അധ്യാപിക കൂടിയാണ് സൗഭാ​​ഗ്യ.

താര കല്യാണിന്റെ ‍ഡാൻസ് അക്കാദമിയുടെ ചുമതല വഹിക്കുന്നത് അർജുനും സൗഭാ​ഗ്യയും ചേർന്നാണ്. ഒരാഴ്ചയായി പുതിയ വീട്ടിൽ പെറ്റ്സിനേയും സാധനങ്ങളും അറേഞ്ച് ചെയ്യുന്ന തിരക്കിലായിരുന്നു സൗഭാ​ഗ്യ.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X