അമ്മയെ മറന്നിട്ടില്ല, ഏറ്റവും സന്തോഷിക്കുന്നത് സീന ചേച്ചിയുടെ ആത്മാവ്; വിദ്യയ്ക്ക് വിളക്ക് നൽകിയത് സൗഭാ​ഗ്യ!

അടുത്തിടെയായിരുന്നു അർജുൻ സോമശേഖരന്റെ സഹോദരൻ അരുണി‍ന്റെ വിവാഹം. സൗഭാ​ഗ്യ വെങ്കിടേഷും അർജുനും തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കി നടത്തി വിവാഹം മം​ഗളമാക്കിയത്. ഭാര്യയുടെ വേർപാടിനുശേഷം മൂന്ന്, നാല് വർഷമായി അരുണിന്റേത് ഒറ്റപ്പെട്ട ജീവിതമായിരുന്നു. കൊവിഡ് കാലത്താണ് ഭാര്യ സീനയെ അരുണിന് നഷ്ടപ്പെട്ടത്. അതിനുശേഷം ജീവിക്കാൻ അരുണിന് ഊർജമായത് മക്കളായ അനുവും മനുവുമായിരുന്നു. അച്ഛന്റെ ചിരി മാഞ്ഞതും ഏകാന്ത വാസം കണ്ട് വിഷമം തോന്നിയുമാണ് മക്കൾ തന്നെ അരുണിനെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചത്.

അങ്ങനെയാണ് വിദ്യയെ അരുൺ പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് കാര്യങ്ങൾ എത്തിയതും. വിദ്യ വിവാഹമോചിതയും ഒരു കു‍ഞ്ഞിന്റെ അമ്മയുമാണ്. വിവാഹ ദിവസത്തെ വിശേഷങ്ങൾ എല്ലാം ഉൾപ്പെടുത്തി സൗഭാ​ഗ്യ പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു വിവാ​ഹം.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh

പുളിയറക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ താലികെട്ട് ചടങ്ങിനുശേഷം വീട്ടിലെത്തിയ വധുവരന്മാരെ ആരതി ഉഴിഞ്ഞ് നിലവിളക്ക് നൽകി സ്വീകരിച്ചത് സൗഭാ​​ഗ്യയാണ്. ഞങ്ങളുടെ കുടുംബത്തിൽ ഇങ്ങനൊരു സന്തോഷം വരാൻ കാരണം മനുവും അനുവുമാണ്. അച്ഛന്റെ സന്തോഷത്തിന് അവർ പ്രാധാന്യം കൊടുത്തത് കൊണ്ട് തന്നെയാണ് ഇങ്ങനൊരു മുഹൂർത്തം ഉണ്ടായത്.

എന്ന് കരുതി അവർ അവരുടെ അമ്മയെ മറന്നുവെന്നോ അവർക്കിപ്പോൾ വിഷമമില്ലെന്നോ അർത്ഥമില്ല. അവർക്കുണ്ടായ നഷ്ടവും ഇപ്പോഴും അനുഭവിക്കുന്ന വേദനയും മറ്റൊന്നും വെച്ച് പരിഹരിക്കാനും കഴിയില്ല. പക്ഷെ ജീവിതവുമായി മുന്നോട്ട് പോയേ പറ്റു. അതുപോലെ എല്ലാത്തിന്റേയും അവസാനം ഒറ്റയ്ക്കാകാൻ പോകുന്നത് അരുൺ ചേട്ടനാണ്.

അങ്ങനൊരു ഒറ്റപ്പെടൽ അദ്ദേഹം അനുഭവിക്കരുതെന്ന് മനസിലാക്കി അവർ നിർബന്ധിച്ചിട്ടാണ് അരുൺ ചേട്ടൻ വീണ്ടും വിവാഹ​ത്തിന് ഒരുങ്ങിയത്. എത്ര കുട്ടികൾ അങ്ങനെ അച്ഛനോട് പറയും ഇത്തരം കാര്യങ്ങൾക്ക് സപ്പോർട്ട് ചെയ്യുമെന്ന് എനിക്ക് അറിയില്ല. പക്ഷെ അനുവും മനുവും ഞങ്ങളുടെ കുടുംബത്തിലെ അം​ഗമാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു.

അവരെ വളർത്തിയവർക്ക് തന്നെയാണ് അതിന്റെ എല്ലാ ക്രഡിറ്റും. അനുവിനേയും മനുവിനേയും പോലെ തന്നെയാണ് നാദുവും. അച്ഛന്റെ സ്ഥാനത്ത് പുതിയൊരാൾ വരുമ്പോൾ അത് അക്സപ്റ്റ് ചെയ്യാൻ എല്ലാ കുട്ടികൾക്കും കഴിയില്ല. പക്ഷെ നാദു അരുൺ ചേട്ടനുമായി പെട്ടന്ന് കൂട്ടായി. അമ്മയുടെ സന്തോഷത്തിന് വേണ്ടി കൂടെ നിൽക്കുന്ന കുഞ്ഞാണ് നാദുവും. ഇപ്പോഴത്തെ തലമുറയിലെ ഇത്തരത്തിലുള്ള പെരുമാറ്റം കാണുമ്പോൾ അഭിമാനം തോന്നുന്നു.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh

പഴയ ജനറേഷൻ ആയിരുന്നുവെങ്കിൽ ഒന്ന് ആലോചിച്ച് നോക്കൂ... ഇതൊന്നും ചിലപ്പോൾ സമ്മതിച്ചുവെന്ന് വരില്ല. വളരെ ദയനീയമായേനെ അവസ്ഥ. ഫിലിങ് മനസിലാക്കുന്ന ജനറേഷനാണ് പുതിയ തലമുറ. അരുൺ ചേട്ടന്റെ ജീവിതം എങ്ങനെയാകും എന്നതോർത്ത് അർജുൻ ചേട്ടൻ എന്നും ആകുലപ്പെട്ടിരുന്നു. മാത്രമല്ല അരുൺ ചേട്ടൻ‌ എപ്പോഴും സന്തോഷമില്ലാത്ത അവസ്ഥയിലുമായിരുന്നു.

അതൊന്നും ഇനി ഒരിക്കലും മാറുകയില്ലേ എന്ന് പോലും ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് വിദ്യ വന്നതും കാര്യങ്ങൾ മാറി മറിഞ്ഞ് സന്തോഷം നിറഞ്ഞതും. വിദ്യയേക്കാൾ സന്തോഷം വിദ്യയുടെ അച്ഛനായിരുന്നു. മോശമായ പാസ്റ്റിലൂടെ കടന്ന് പോയ മകൾ സെറ്റിലാകുന്നത് കണ്ട് അവർ സന്തോഷിക്കുന്നത് എനിക്ക് കാണാൻ പറ്റി. എല്ലാവരുടേയും മുഖത്ത് ഇന്ന് ചിരിയുണ്ടെങ്കിൽ അതിന് കാരണം അരുൺ ചേട്ടൻ തന്നെയാണെന്നും സൗഭാ​ഗ്യ പറയുന്നു.

സീന ചേച്ചിയുടെ ആത്മാവാകും ഈ നിമിഷത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിൽ അനു​ഗ്രഹങ്ങൾ വരുമ്പോൾ ഞങ്ങളെ വിട്ടുപോയ സീന ചേച്ചിയേയും അച്ഛനേയും അമ്മയേയും എന്റെ അച്ഛനേയും ഞങ്ങൾ ആലോചിക്കും. സീന ചേച്ചിക്ക് നല്ലൊരു ഭർത്താവായിരുന്നു അരുൺ ചേട്ടൻ. അതുകൊണ്ടാകും ചേച്ചി ഇപ്പോൾ ചേട്ടന് വേണ്ട എല്ലാ നല്ല കാര്യങ്ങളും ചെയ്ത് കൊടുക്കുന്നതെന്നും സൗഭാ​ഗ്യ പറയുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X