ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി അഭിമാനമുള്ള ഭാര്യയാണെന്ന് താരപുത്രി! സൗഭാഗ്യയ്ക്ക് കിട്ടിയ ഭാഗ്യം
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു താരകല്യാണിന്റെ മകളും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാവുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സൗഭാഗ്യ. അതിനാല്‍ തന്നെ താരപുത്രിയുടെ വിവാഹം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. വിവാഹത്തോട് അനുബന്ധിച്ചാണ് സൗഭാഗ്യയുടെ ഭര്‍ത്താവായ അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറംലോകം അറിയുന്നത്.
താരകല്യാണിന്റെ നൃത്തവിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ഥി കൂടിയാണ് അര്‍ജുന്‍. റിസപ്ഷനിടെ മരുമകനെ കുറിച്ച് താരകല്യാൺ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഏറെ കാലത്തോളം നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു അർജുനും സൗഭാഗ്യയുമായിട്ടുള്ള വിവാഹം വരെ കാര്യങ്ങളെത്തിയത്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെ കടന്ന് പോവുകയാണ്. സൗഭാഗ്യയ്ക്ക് ലഭിച്ചില്ലെങ്കിലും അര്‍ജുന്‍ അഭിനയ രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്.

ഫളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പുതിയ പരിപാടിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുനാണ്. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത് തുടങ്ങിയവരൊക്കെയാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആരംഭിച്ച പുത്തന്‍ പരമ്പരയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഓരോ ദിവസവും വന്ന് കൊണ്ടിരിക്കുന്നത്.
Recommended Video
അര്‍ജുന്റെ പ്രകടനത്തിന് ആദ്യ ദിവസങ്ങളില്‍ തന്നെ അഭിപ്രായം വന്ന് കഴിഞ്ഞു. ഹാസ്യ കഥാപാത്രങ്ങളെ അനായാസമായി കൊണ്ട് പോകാന്‍ അര്‍ജുന് സാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഒപ്പം പരമ്പരയിലേക്ക് സൗഭാഗ്യ കൂടി വേണമെന്ന് ആഗ്രഹം അറിയിച്ചവരും കുറവല്ല. ഇപ്പോഴിതാ പ്രിയതമനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.

സന്തോഷവും അഭിമാനവുമുള്ള ഭാര്യയാണ് താനെന്ന് സൂചിപ്പിച്ച് ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോയാണ് സൗഭാഗ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും എല്ലാ കാലവും ഇതുപോലെ സന്തോഷത്തോടെ കഴിയണമെന്നും എല്ലാ തരത്തിലുള്ള അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളായി ആരാധകരുമെത്തി. അതേ സമയം അര്‍ജുന്റെ പിറന്നാള്‍ ആണെന്നും ചിലര്‍ സൂചിപ്പിച്ചിരിക്കുകയാണ്.
വിവാഹനിശ്ചയം നടത്തി മാസങ്ങള്‍ കഴിഞ്ഞ് ഈ വര്‍ഷം ഫെബ്രുവരി 19, 20 തീയ്യതികളിലായിട്ടാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹം നടന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി. മാല മാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വെച്ചാണ് നടത്തിയത്. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. ഇതെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരും ആഘോഷമാക്കിയിരുന്നു.


Click it and Unblock the Notifications