അനുവും നാഥുവും എപ്പോഴും മുന്‍നിരയില്‍! മറ്റ് കുട്ടികളെയും പരിഗണിച്ചൂടേ! സൗഭാഗ്യയെ വിടാതെ ചോദ്യങ്ങള്‍
യൂട്യൂബ് ചാനലുമായി സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പ്രേക്ഷകരെ കാണിക്കാറുണ്ട്. ഡാന്‍സ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് തനിക്ക് പെറ്റ്‌സിനൊപ്പമുള്ള നിമിഷങ്ങള്‍ എന്ന് അവര്‍ പറഞ്ഞിരുന്നു. ഞങ്ങളിലൊരാളായി തന്നെയാണ് അവരെയും കാണുന്നത്. കാളയും, പട്ടികളും, പൂച്ചകളും, പക്ഷികളുമൊക്കെയായി ഒത്തിരി പേരുണ്ട് ഞങ്ങളുടെ കൂടെ. വീട് മാറുമ്പോഴെല്ലാം അത് അവരെ എങ്ങനെയാണ് ബാധിക്കുക എന്നോര്‍ത്തായിരുന്നു ഞങ്ങള്‍ ആശങ്കപ്പെട്ടിരുന്നത് എന്ന് അര്‍ജുനും സൗഭാഗ്യയും പറഞ്ഞിരുന്നു. വീട് കണ്ടെത്തുമ്പോള്‍ അവരുടെ കാര്യങ്ങളും മനസിലുണ്ടായിരുന്നു. എത്ര തിരക്കിലാണെങ്കിലും ഇവരെയെല്ലാം മാനേജ് ചെയ്യാന്‍ ചേട്ടനും കൂടാറുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.
ഉദ്ഘാടനങ്ങളും, ഡാന്‍സ് പരിപാടികളുമൊക്കെയായി തിരക്കിലായതിനാല്‍ വ്‌ളോഗ് അങ്ങനെ ചെയ്യാനാവുന്നില്ല. ഒത്തിരി ഇഷ്ടത്തോടെയാണ് ഞാന്‍ വീഡിയോ ചെയ്യാറുള്ളത്. അടുത്തിടെ എന്റെ പേരില്‍ വ്യാജമായൊരു ചാനല്‍ കാണുന്നുണ്ട്. എനിക്ക് ഈയൊരു ചാനല്‍ മാത്രമേയുള്ളൂ. ഞാനാണെന്ന് തെറ്റിദ്ധരിച്ച് പലരും ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. എനിക്ക് ഈയൊരു ചാനല്‍ മാത്രമേയുള്ളൂ എന്നും സൗഭാഗ്യ വിശദീകരിച്ചിരുന്നു. അത്രയേറെ ആഗ്രഹിച്ച് ചെയ്ത ഡാന്‍സ് ഡ്രാമയുടെ വിശേഷങ്ങളും വ്‌ളോഗില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഷ്ടപ്പാടിലൂടെ കടന്ന് പോവുമ്പോള്‍ പ്രാര്‍ത്ഥിക്കുക, അതിന് ആശ്വാസമുണ്ടാവും. അങ്ങനെയൊരു രീതിയാണ് എന്റേത്. കുടുംബസമേതമായാണ് ഡാന്‍സ് ഡ്രാമ ചെയ്തത്. ഈയൊരു വേദി ഞാനൊരിക്കലും മറക്കില്ല. അമ്മയും അര്‍ജുന്‍ ചേട്ടനും, മക്കളുമെല്ലാം സ്റ്റേജിലുണ്ടായിരുന്നു.

ഡാന്‍സ് പ്രോഗ്രാം കഴിഞ്ഞതിന് ശേഷമായി എല്ലാവരും നേരെ ആശുപത്രിയിലേക്കായിരുന്നു പോയത്. കഫക്കെട്ടും പനിയുമായിരുന്നു എല്ലാവര്‍ക്കും. പൊതുവെ ഡ്രിപ്പിടുന്നതിനൊന്നും സമ്മതിക്കാറില്ല ഞാന്‍. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ന്യൂമോണിയയിലേക്ക് പോവും, ഇഞ്ചക്ഷന്‍ എടുക്കണം എന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാന്‍ സമ്മതിച്ചത്. ക്ഷീണമായിരുന്നതിനാല്‍ ഡ്രിപ്പിടണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചു. പനിയൊക്കെ പെട്ടെന്ന് മാറിയെങ്കിലും കഫക്കെട്ട് മാറാന്‍ സമയമെടുത്തിരുന്നു. ക്ഷീണമൊക്കെയായിരുന്നുവെങ്കിലും ഉദ്ഘാടനങ്ങളിലൊക്കെ പോവുന്നുണ്ടായിരുന്നു സൗഭാഗ്യ. അതുപോലെ അടുത്ത സുഹൃത്തായ പാര്‍വതിയുടെ മകന്റെ പിറന്നാളാഘോഷത്തിലും പങ്കെടുത്തിരുന്നു.
അച്ഛന്റെ സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് പോയ വിശേഷങ്ങളും വീഡിയോയിലൂടെ കാണിച്ചിരുന്നു. വീക്കിലി വ്‌ളോഗാണെന്ന് പറഞ്ഞ് ഒരു മാസത്തെ കാര്യങ്ങളാണ് കാണിച്ചത്. ഇനി റഗുലറായി വീഡിയോ ചെയ്യും എന്നൊന്നും ഞാന്‍ പറയുന്നില്ല. എനിക്ക് അങ്ങനെ ചെയ്യാന്‍ പറ്റിയില്ലെങ്കിലോ.തിരക്കിനിടയില്‍ പറ്റാത്തത് കൊണ്ടാണ് ആഴ്ചയില്‍ വീഡിയോ വരാത്തതെന്നും അവര്‍ വിശദീകരിച്ചിരുന്നു.സൗഭാഗ്യ മെലിഞ്ഞല്ലോ, ഇതെങ്ങനെ സാധിച്ചു, ജിമ്മില്‍ പോവാന്‍ തുടങ്ങിയോ എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകള്‍. തടിയുടെ പേരില്‍ നേരത്തെ ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നു. അതൊന്നും ഞങ്ങളെ ബാധിക്കാറില്ലെന്ന് അര്‍ജുനും സൗഭാഗ്യയും വ്യക്തമാക്കിയിരുന്നു.
എപ്പോഴും മുന്‍നിരയില്‍ അനുവും നാഥുവും അല്ലേ, മറ്റ് കുട്ടികളെയും പരിഗണിക്കണം എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ചിത്തിയുടെ ഡാന്‍സാണെങ്കിലും, മറ്റ് പെര്‍ഫോമന്‍സായാലും ഇവരെന്നും മുന്‍നിരയിലാണ്. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അങ്ങനെയൊരു അവസരം നല്‍കണം എന്നായിരുന്നു കമന്റ്. വിദ്യയും നാഥുവും അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ ജീവിതത്തിലേക്ക് വന്നത്. അരുണ്‍ ചേട്ടനും വിദ്യയും അനുവും നാഥുവുമൊക്കെ മറ്റൊരു വീട്ടിലാണ് താമസം എങ്കിലും ഇടയ്ക്ക് ഞങ്ങളെല്ലാം ഒത്തുകൂടാറുണ്ടെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications











