അച്ഛന്റെ സന്തോഷം മക്കൾ ആ​ഗ്രഹിച്ചിരുന്നു, വിദ്യ ഞങ്ങളുടെ മാലാഖ, നഷ്ടപ്പെട്ട സന്തോഷം തിരികെ കിട്ടി; സൗഭാ​ഗ്യ

അടുത്തിടെ കുടുംബത്തിൽ വലിയൊരു സന്തോഷ കാര്യം നടന്ന വിവരം സൗഭാ​ഗ്യ വെങ്കിടേഷ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട വീഡിയോയൊന്നും പങ്കുവെച്ചിരുന്നില്ല. സൗഭാ​ഗ്യയുടെ ഭർത്താവ് അർജുന്റെ ജേഷ്ഠൻ അരുൺ വീണ്ടും വിവാഹിതനായി എന്നതായിരുന്നു ആ സന്തോഷ വാർത്ത. കൊവിഡ് കാലത്താണ് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ അരുണിനെ ഏൽപ്പിച്ച് ഭാര്യ മരണത്തെ പുൽകിയത്. വളരെ പെട്ടന്നുള്ള മരണമായിരുന്നു അരുണിന്റെ ഭാര്യയുടേത്.

അന്ന് മുതൽ കുടുംബത്തിന്റെ സന്തോഷവും നഷ്ടമായിയെന്ന് സൗഭാ​ഗ്യ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാൽ അരുണിന്റെ കൈപിടിച്ച് വിദ്യ വീട്ടിലേക്ക് വന്നതോടെ നഷ്ടപ്പെട്ട സന്തോഷം തിരികെ കിട്ടിയെന്ന് പറയുകയാണിപ്പോൾ സൗഭാ​ഗ്യ. ഒപ്പം അരുണിന്റെയും വിദ്യയുടേയും വിവാഹ​ ചടങ്ങിന്റെ വീഡിയോയും സൗഭാ​ഗ്യ പങ്കുവെച്ചു. പുളിയറക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു താലികെട്ട് ചടങ്ങ്.

Sowbhagya Venkitesh
Photo Credit: Instagram

വിദ്യയുടെ കുടുംബാം​​ഗങ്ങളും സൗഭാ​ഗ്യയുടേയും അർജുന്റേയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തിനുള്ള കാര്യങ്ങൾ എല്ലാം ചെയ്ത് തീർക്കുന്ന തിരക്കിലായിരുന്നു സൗഭാ​ഗ്യ. അരുണിന്റെ മാത്രമല്ല വിദ്യയുടേയും രണ്ടാം വിവാഹമാണ്. തിരുനെൽവേലി ശങ്കരൻ കോവിലിൽ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

അതുകൊണ്ടാണ് തമിഴ് സ്റ്റൈൽ കിട്ടാൻ വേണ്ടി കുട്ടികളെല്ലാം ദാവണി ഡ്രസ് കോഡായി സ്വീകരിച്ചത്. പിന്നീട് ക്ഷേത്രത്തിന്റെ കാര്യത്തിൽ മാറ്റം വന്നു. പക്ഷെ കോസ്റ്റ്യൂം മാറ്റേണ്ടെന്ന് തീരുമാനിച്ചു എന്ന് പറഞ്ഞാണ് സൗഭാ​ഗ്യയുടെ വീഡിയോ ആരംഭിച്ചത്. 9-9.30 ആയിരുന്നു താലികെട്ടിന്റെ സമയം. തുളസി മാലയായിരുന്നു ഇരുവരും പരസ്പരം അണിയിച്ചത്.

തുളസി മാല എന്നത് വരന്റേയും വധുവിന്റേയും സെലക്ഷനാണ്. വിവാഹത്തിന് എല്ലാവർക്കും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ എടുക്കണമെന്നാണ് ആ​ദ്യം കരുതിയത്. പക്ഷെ വിവാഹ തിയ്യതി പെട്ടന്ന് തീരുമാനിച്ചതുകൊണ്ട് അതിനൊന്നും പറ്റിയില്ല. ചെറിയ സമയത്തിനുള്ളിൽ പ്ലാൻ ചെയ്യുന്ന കാര്യങ്ങൾക്ക് ഭം​ഗി കൂടും എന്നത് അരുൺ ചേട്ടന്റേയും വിദ്യയുടേയും വിവാ​ഹത്തിൽ പങ്കെടുത്തപ്പോൾ മനസിലായി.

വിദ്യയുടെ അച്ഛൻ, അമ്മ, ചേച്ചി എല്ലാം വിവാഹത്തിന് എത്തിയിരുന്നു. അവർ വളരെ ശാന്തതതയും നാണവും ഉള്ള സാധാരണക്കാരായ ആളുകളാണ്. വിദ്യ ഞങ്ങളുടെ എല്ലാം വൈബാണ്. അതുകൊണ്ട് തന്നെ ഞങ്ങളുമായി പെട്ടന്ന് സെറ്റായി. അരുൺ ചേട്ടന്റെ മക്കളായ അനുവും മനുവും വളരെ സപ്പോർട്ടീവായ കുട്ടികളും വിശാല മനസ്കരുമാണ്.

Sowbhagya Venkitesh
Photo Credit: Instagram

അച്ഛന്റെ സന്തോഷം ആ​ഗ്രഹിക്കുന്ന കുട്ടികളായതുകൊണ്ടുമാണ് അവർ ഈ ഒരു കല്യാണത്തിന് വേണ്ടി ഇത്രയും പിന്തുണ നൽകി മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തത്. അതേപോലെ തന്നെ വിദ്യയുടെ കുടുംബവും നല്ല സപ്പോർട്ടീവാണ്. വിദ്യയുടെ മകളും വളരെ പെട്ടന്ന് ഞങ്ങളുമായി അടുത്തു. അരുൺ ചേട്ടനുമായും മോൾക്ക് നല്ലൊരു ബോണ്ടുണ്ട്. 2021ൽ ഞങ്ങൾക്ക് നഷ്ടപ്പെട്ട സന്തോഷം തിരികെ കിട്ടിയ നിമിഷമായിരുന്നു.

കുറേ നാളുകൾക്കുശേഷം എല്ലാവരുടേയും മുഖത്ത് നിറഞ്ഞ ചിരിയും സന്തോഷവും കാണാൻ കഴിഞ്ഞു. ഫാമിലി വലുതായതിനും സന്തോഷം തിരികെ തന്നതിനും ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമെ ഞാൻ അരുൺ ചേട്ടനെ കണ്ടിട്ടുള്ളു. എന്നാൽ ഒരിടയ്ക്ക് ചിരി പോയി ഡള്ളായ മുഖമായിരുന്നു എപ്പോഴും. ആളുടെ മുഖത്ത് ഇപ്പോൾ വീണ്ടും ആ ചിരി തിരിച്ച് വന്നിട്ടുണ്ട്.

അതിന് നന്ദി പറയാനുള്ളത് വിദ്യയാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കറക്ടായ ആളുകൾ വന്ന് ചേരുമ്പോഴാണ് ഇരുണ്ട കാലഘട്ടത്തിൽ നിന്നും നമ്മൾ പുറത്തേക്ക് വരുന്നത്. അങ്ങനെ നോക്കുമ്പോൾ വിദ്യ ഒരു മാലാഖയാണ് എന്നാണ് പുതിയ വ്ലോ​ഗിൽ സൗഭാ​ഗ്യ പറഞ്ഞത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X