നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടുമ്പോൾ; അരുണും വിദ്യയും വിവാഹിതരായി, സന്തോഷം പങ്കിട്ട് സൗഭാ​ഗ്യയും അർജുനും!

കുടുംബത്തിലേക്ക് പുതിയൊരു അം​ഗം കൂടി വന്നതിന്റെ സന്തോഷത്തിലാണ് സൗഭാ​ഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഇരുവരും ഏറെ നാളുകളായി കാത്തിരിക്കുന്ന ഒരു വിവാ​ഹം ഇന്ന് നടന്നു. അർജുന്റെ ജേഷ്ഠനായ അരുൺ സോമശേഖർ വിവാഹിതനായി. വിദ്യയാണ് വധു. ഏറെ നാളുകളായി ഇരുവരുടേയും വിവാ​ഹം നിശ്ചയിച്ച് ഉറപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. കുടുംബാം​ഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹം.

ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങ്. കഴിഞ്ഞ കുറച്ച് നാളുകളായി വിവാഹം മനോഹരമാക്കാനുള്ള ഓട്ടപ്പാച്ചിലിലും ഒരുക്കത്തിലുമായിരുന്നു സൗഭാ​ഗ്യയും അർജുനും. അരുണിന്റെയും വിദ്യയുടേയും രണ്ടാം വിവാ​ഹമാണ്. അരുണിന് ആദ്യ ഭാര്യയെ നഷ്ടപ്പെടുന്നത് കൊവിഡ് കാലത്താണ്. അരുണിന്റെയും അർജുന്റെയും മാതാപിതാക്കളും കൊവിഡ് കാലത്താണ് അസുഖം ബാധിച്ച് മരിച്ചത്.

Arun Somasekhar Vidhya
Photo Credit: instagram

ആദ്യ വിവാഹത്തിൽ അരുണിന് ഒരു ആൺക്കുട്ടിയും പെൺകുട്ടിയുമുണ്ട്. വിദ്യ വിവാഹമോചിതയാണെന്നാണ് റിപ്പോർട്ടുകൾ. വിദ്യയ്ക്കും ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. കുഞ്ഞിന്റെ സംരക്ഷണം വിദ്യയ്ക്കാണ്. വിവാഹത്തിന് മുമ്പ് തന്നെ അരുണിന്റെ കുടുംബത്തിലെ അം​ഗമായി മാറി കഴിഞ്ഞിരുന്നു വിദ്യയും മകളും. താര കല്യാണിന് കീഴിൽ വിദ്യയുടെ മകളും നൃത്തം അഭ്യസിക്കുന്നുണ്ട്.

ഒരു കുറവും വരാതെ മെഹന്തി അടക്കം അണിയിച്ച് വിദ്യയെ ഒരുക്കി വധുവായി വിവാഹവേദിയിൽ എത്തിച്ചത് സൗഭാ​ഗ്യയായിരുന്നു. പച്ച നിറത്തിലുള്ള പട്ട് സാരിയും ചുവന്ന നിറത്തിലുള്ള ബ്ലൗസുമായിരുന്നു വിദ്യയുടെ വേഷം. ​ഗോൾഡൺ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു അരുൺ ധരിച്ചിരുന്നത്. സന്തോഷത്തോടെ ഒരുമിച്ച്... ഇനി നമ്മൾ ഓരോ നിമിഷവും സവിശേഷമാക്കുമെന്നായിരുന്നു വിവാ​ഹ ചിത്രങ്ങൾ പങ്കിട്ട് വിദ്യ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ലൈഫിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ കിട്ടാതെ പോയിട്ടുണ്ടാകും. പക്ഷെ പിന്നീട് ജീവിതത്തിന്റെ ഏതെങ്കിലും ഒരു പോയിന്റിൽ പ്രതീക്ഷിക്കാത്ത തരത്തിൽ ദൈവം നമുക്ക് അത് ഇരട്ടിയായി തിരികെ തരും എന്നത് എനിക്ക് വിദ്യയുടേയും അരുൺ ചേട്ടന്റേയും ഇപ്പോഴത്തെ ജീവിതം കാണുമ്പോൾ തോന്നാറുണ്ട്. എല്ലാ സന്തോഷവും അർഹിക്കുന്നയാളാണ് വിദ്യ എന്നാണ് വിവാഹ​ ഒരുക്കങ്ങളുടെ വിശേഷങ്ങൾ ഉൾപ്പെടുത്തി പങ്കിട്ട വ്ലോ​ഗിൽ സൗഭാ​ഗ്യ പറഞ്ഞത്.

അരുണിനെ ഭർത്താവായി ലഭിച്ച വിദ്യ ഭാ​ഗ്യവതിയാണെന്നും സൗഭാ​ഗ്യ പറയുന്നു. കയ്യിൽ മെഹന്ദി ഇട്ടിരിക്കുമ്പോൾ മാത്രം കെയർ ചെയ്യുന്നയാളല്ല അരുൺ ചേട്ടനും അർജുൻ ചേട്ടനും. പങ്കാളിയെ കെയർ ചെയ്യുന്ന കാര്യത്തിൽ ഇരുവരും സൂപ്പറാണ്. അക്കാര്യത്തിൽ ഭാര്യമാരായ ഞങ്ങൾക്ക് അഭിമാനിക്കാം. ഭാര്യമാരെ കെയർ ചെയ്യുന്ന കാര്യത്തിൽ രണ്ടുപേർക്കും ഈ​ഗോയില്ല.

Arun Somasekhar Vidhya
Photo Credit: instagram

അരുൺ ചേട്ടനെ ഭർത്താവായി കിട്ടുന്ന വിദ്യ വളരെ ലക്കിയാണ്. ഇത്രയും കാലം ഇവരുടെ കുടുംബത്തിൽ ജീവിച്ചയാളെന്ന നിലയ്ക്ക് എനിക്ക് അത് ഉറപ്പിച്ച് പറയാൻ കഴിയും എന്നാണ് സൗഭാ​ഗ്യ പറഞ്ഞത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്ന് എത്തിയത്. വിവാഹ ചടങ്ങ് ഉൾപ്പെട്ട വ്ലോ​ഗിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

ഇത്രയും കാലം സൗഭാ​ഗ്യയും അർജുനും മകൾ സുദർശനയും അരുണിനും മക്കൾക്കും ഒപ്പമായിരുന്നു താമസം. വിദ്യയും മകളും കൂടി കുടുംബത്തിലേക്ക് വരുന്നതിനാൽ അർജുനും സൗഭാ​ഗ്യയും പുതിയ വീടെടുത്ത് താമസം മാറി. രണ്ട് കൂട്ടർക്കും സൗകര്യപ്രദമായി ജീവിക്കുന്നതിന് വേണ്ടിയാണ് വീട് മാറാമെന്നുള്ള തീരുമാനത്തിലേക്ക് സൗഭാ​​ഗ്യയും അർജുനും എത്തിയത്.

ഇരുവർക്കും നിരവധി വളർത്ത് നായകൾ കൂടി ഉള്ളതിനാൽ അവർക്ക് കൂടി താമസിക്കാനുള്ള സൗകര്യം ഉള്ള ഒരു വീടാണ് ഇരുവരും പുതിയതായി കണ്ടെത്തിയിരിക്കുന്നത്. പുതിയ വീട്ടിലേക്ക് വൈകാതെ അർജുനും സൗഭാ​ഗ്യയും താമസം മാറും.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X