അച്ഛന്റെ കല്യാണം കാണാൻ ഭാഗ്യം കിട്ടി, വിദ്യ എന്നെ ചേട്ടനായി കണ്ടിട്ടില്ല; വീഡിയോ പങ്കിട്ട് സൗഭാഗ്യ
കുടുംബത്തിൽ അടുത്തിടെ നടന്ന ഏറ്റവും മനോഹരമായ കാര്യം എന്നാണ് അരുൺ സോമശേഖറിന്റേയും വിദ്യയുടേയും വിവാഹത്തെ സൗഭാഗ്യ വെങ്കിടേഷ് വിശേഷിപ്പിച്ചത്. ഭാര്യയുടെ മരണശേഷം ഒറ്റപ്പെട്ട് പോയതുപോലെയായിരുന്നു അരുണിന്റെ ജീവിതമെന്നും വിദ്യ വന്നശേഷമാണ് ചേട്ടൻ മനസ് തുറന്ന് ചിരിക്കുന്നത് കാണുന്നതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചത് മുതൽ ചടങ്ങുകൾ പൂർത്തിയായി എല്ലാവരും പിരിയുന്നത് വരെയുള്ള വിശേഷങ്ങൾ ഓരോ ഭാഗങ്ങളായാണ് സൗഭാഗ്യ പങ്കുവെച്ചത്.
ഇപ്പോഴിതാ വെഡ്ഡിങ് സീരിസിലെ അവസാന വീഡിയോ പങ്കിട്ടിരിക്കുകയാണ് സൗഭാഗ്യ. അരുണെന്ന അച്ഛനെ കുറിച്ച് അദ്ദേഹത്തിന്റെ രണ്ട് മക്കളും സംസാരിക്കുന്ന രംഗങ്ങളിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛന്റെ കല്യാണം കാണാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷമെന്നാണ് മക്കളായ അനുവും മനുവും പറഞ്ഞത്.

അച്ഛന്റെ കല്യാണം കഴിഞ്ഞതിലും അത് കാണാൻ സാധിച്ചതിലും സന്തോഷമുണ്ട്. എല്ലാ മക്കൾക്കും അച്ഛന്റെ വിവാഹം കാണാൻ ഭാഗ്യം കിട്ടാറില്ല. എനിക്ക് അങ്ങനൊരു ഭാഗ്യം കിട്ടിയതിൽ ഭയങ്കര സന്തോഷം. വാക്കുകളിലൂടെ പറയാൻ പറ്റുന്നതിനും അപ്പുറമുള്ള സന്തോഷം എനിക്കുണ്ട്. വിദ്യാന്റി ഒരു പാവമാണ്. വിദ്യാന്റി കുടുംബത്തിലേക്ക് വന്നതിലും ഒരുപാട് സന്തോഷമുണ്ട്.
അച്ഛൻ എത്രത്തോളം ഹാപ്പിയാണെന്നത് അച്ഛന്റെ മുഖം കണ്ടാൽ നിങ്ങൾക്ക് മനസിലാകും. അത് കാണുമ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷമുണ്ട്. എപ്പോഴും ഒരു കുടുംബമായി നിലനിൽക്കാൻ സാധിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു അനുവിന്റെ വാക്കുകൾ. ഒരുപാട് സന്തോഷമുള്ള ദിവസമാണ്. കുറേ നാളുകൾക്കുശേഷമാണ് അച്ഛനെ ഇത്ര ഹാപ്പിയായി കാണുന്നത്.
അച്ഛനും വിദ്യാന്റിയും ഒരുപാട് കാലം ഹാപ്പിയായി ജീവിക്കട്ടെ എന്നാണ് മനു പറഞ്ഞത്. പിന്നീട് അരുണിവും വിദ്യയ്ക്കും ആശംസകൾ നേർന്ന് സംസാരിച്ചത് സൗഭാഗ്യയാണ്. ഒരുപാട് ഹാപ്പിനെസ് അർഹിക്കുന്ന സ്ത്രീയാണ് വിദ്യ. എല്ലാ നല്ലതും വിദ്യയ്ക്ക് വന്ന് ചേരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. പുള്ളിക്കാരി ആഗ്രഹിക്കുന്ന എല്ലാ ഹാപ്പിനെസും കിട്ടുമെന്ന് എനിക്ക് ഉറപ്പാണ്.
കാരണം വിദ്യയുടെ ജീവിത പങ്കാളി അരുൺ ചേട്ടനാണ്. ശേഖർ ബ്രദഴ്സ് രണ്ടുപേരും ഫാമിലി പേഴ്സൺസാണ്. അതുകൊണ്ട് തന്നെ അരുൺ ചേട്ടനെ ഭർത്താവായി ലഭിച്ച വിദ്യ ലക്കിയാണ്. ഈ ഒരു അവസരത്തിൽ എനിക്ക് നന്ദി പറയാനുള്ളത് അരുൺ ചേട്ടന്റെ മക്കളായ അനുവിനോടും കുഞ്ഞാവയോടുമാണ്. അച്ഛന്റെ സന്തോഷത്തിന് പ്രാധാന്യം നൽകുന്ന രണ്ട് കുട്ടികൾ ഞങ്ങളുടെ കുടുംബത്തിൽ ഉള്ളതുകൊണ്ടാണ് ഇങ്ങനൊരു നിമിഷം സംഭവിച്ചത്.

ഈ ജനറേഷനിൽ എത്ര കുട്ടികൾ അനുവിനേയും കുഞ്ഞാവയേയും പോലെ ചിന്തിക്കുന്നവരുണ്ടെന്ന് അറിയില്ല. ഞാൻ ആഗ്രഹിക്കുന്നത് എന്റെ കുഞ്ഞും അനുവിനേയും മനുവിനേയും പോലെ ബ്രോഡ് മൈന്റോടെ ചിന്തിക്കുന്ന ഫാമിലിക്കും മറ്റുള്ളവരുടെ ഫീലിങ്സിനും പ്രാധാന്യം കൊടുക്കുന്ന കുഞ്ഞായി വളരണമെന്നാണ്. അരുൺ ചേട്ടന്റെ ജീവിതം കളർഫുള്ളാക്കിയത് മക്കളാണ്. അതിന് കുറച്ച് കൂടി ഭംഗി കൂട്ടി വിദ്യയും നാദുവും കൂടി ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നു എന്ന് പറഞ്ഞാണ് സൗഭാഗ്യ അവസാനിപ്പിച്ചത്.
അർജുനും അരുണിനും ആശംസകൾ നേർന്ന് സംസാരിച്ചു. എന്റെ ചേട്ടൻ കല്യാണം കഴിച്ച് പോകുന്നതിൽ എനിക്ക് ഇത്തിരി വിഷമമുണ്ട്. പക്ഷെ അവൻ കെട്ടിപ്പോട്ടെ. അവന്റെ നല്ലതിന് വേണ്ടിയാണല്ലോ. അലമ്പി നടക്കാൻ പറ്റില്ലെന്ന വിഷമമുണ്ട്. ഇതേവരെ വിദ്യ എന്നെ ഒരു ചേട്ടനായി കണ്ടിട്ടില്ല. മോനെ എന്നാണ് വിളിക്കുന്നതെന്നും അർജുൻ പറഞ്ഞു.
വിദ്യായുടെ കുടുംബാംഗങ്ങളെല്ലാം മകൾക്ക് നല്ലൊരു പങ്കാളിയെ കിട്ടിയതിന്റെ സന്തോഷത്തിൽ ആനന്ദ കണ്ണീർ പൊഴിക്കുന്നതും വീഡിയോയിൽ കാണാം. വിദ്യ വിവാഹമോചിതയാണ്. ഒരു മകൾ മാത്രമാണ് വിദ്യയ്ക്കുള്ളത്. നാദുവിന്റെ മനസിലും അച്ഛന്റെ സ്ഥാനം അരുൺ നേടി കഴിഞ്ഞു.


Click it and Unblock the Notifications