'അന്നേ ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്നു, അമ്മ മക്കൾക്ക് വേണ്ടി ചെയ്യുന്നതാണ്, അമ്മ അനുഗ്രഹിക്കുമായിരുന്നു'
നർത്തകി, അഭിനേത്രി, യുട്യൂബർ എന്ന ലേബൽ മാത്രമല്ല ഇപ്പോൾ ഒരു സംരംഭക കൂടിയാണ് സൗഭാഗ്യ വെങ്കിടേഷ്. കുട്ടികൾക്ക് വേണ്ടി ഒരു ക്ലോത്തിങ് ബ്രാന്റ് സൗഭാഗ്യും ഭർത്താവ് അർജുനും ചേർന്ന് ആരംഭിച്ചത് അടുത്തിടെയാണ്. ഏക മകൾ സുദർശനയുടെ നാലാം പിറന്നാൾ ആഘോഷത്തിന് ഒപ്പമായിരുന്നു ബ്രാന്റിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചും. മകളുടെ നാലാം പിറന്നാൾ ഗംഭീരമായാണ് സൗഭാഗ്യ ആഘോഷിച്ചത്. ബെർത്ത് ഡെ സെലിബ്രേഷന്റെയും തന്റെ ക്ലോത്തിങ് ബ്രാന്റിന്റെ വിശേഷങ്ങളും ഉൾപ്പെട്ട വ്ലോഗ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സൗഭാഗ്യ.
ഡിസ്നി ക്യാരക്ടറായ റിപ്പൻസലിന്റെ തീമിലായിരുന്നു കുഞ്ഞ് സുദാപ്പൂ ഒരുങ്ങിയത്. മകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് റിപ്പൻസലിന്റെ തീം സെലക്ട് ചെയ്തതെന്നും സൗഭാഗ്യ പറയുന്നു. ഒരു ചെറിയ ഹാർട്ട് ബീറ്റാണ് ഞങ്ങളുടെ ഈ ലോകമെ മാറ്റി മറിച്ചത്.

നാല് വർഷം മുമ്പ് സുധാപ്പൂ ഒരു ചെറിയ പൂവ് പോലെയാണ് ഞങ്ങളുടെ ലൈഫിലേക്ക് വന്നത്. ഇന്ന് ഞങ്ങളുടെ പൂവിന് നാല് വർഷമായി. അവളുടെ ചിരി, കുസൃതി, വഴക്കുകൾ തുടങ്ങി എല്ലാ മൊമൻ്സും ഞങ്ങളുടെ ലൈഫിനെ ഒരുപാട് മധുരം നിറഞ്ഞതും സന്തോഷം നിറഞ്ഞതുമാക്കി മാറ്റിയിട്ടുണ്ട്. അവളുടെ ഓരോ പിറന്നാളും വെറുതെ ഒരു പിറന്നാൾ ആഘോഷം മാത്രമല്ല ഞങ്ങളുടെ ലൈഫ് അത്രമാത്രം എന്റെ മകൾ കളർഫുള്ളാക്കുന്നുണ്ട്.
അത് ആലോചിച്ചുള്ള സന്തോഷം കൂടിയാണ് ഈ ദിവസം എന്ന് പറയുന്നത്. എനിക്കും അർജുൻ ചേട്ടനും ആയുസുള്ളിടത്തോളം ഈ കുഞ്ഞ്പൂവ് ഞങ്ങളുടെ ലൈഫ് കളർഫുള്ളാക്കുകയും സന്തോഷവും സമാധാനവുമൊക്കെയായിട്ട് മാറണം എന്ന് ഈ ഒരു അവസരത്തിൽ ഞാൻ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
കഴിഞ്ഞ പിറന്നാൾ മുതലാണ് ബെർത്ത് ഡെ സെലിബ്രേഷന് എങ്ങനെ ഒരുങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് അവൾ പറഞ്ഞ് തുടങ്ങിയത്. കഴിഞ്ഞ ബെർത്ത് ഡെയ്ക്ക് മത്സ്യകന്യകയുടെ തീം അവൾ തന്നെ തെരഞ്ഞെടുത്തതാണ്. ഇത്തവണ ടാങ്കിൾഡിലെ റിപ്പൻസലിന്റെ തീം മതിയെന്ന് അവൾ ഇങ്ങോട്ട് പറയുകയായിരുന്നു.
വലിയ ഫ്രോക്ക് വേണം, നീളൻ മുടി വേണം എന്നൊക്കെ അവൾ പറഞ്ഞു. തനിക്ക് എന്താണ് വേണ്ടത് എന്നതിലൊക്കെ നല്ല ക്ലാരിറ്റി മോൾക്കുണ്ടിപ്പോൾ. ആരൊക്കെ ബെർത്ത് ഡെ പാർട്ടിക്ക് വരണം എന്ന് വരെ അവൾ ഞങ്ങളോട് പറഞ്ഞിരുന്നു. നോൺസ്റ്റോപ്പായി ഇപ്പോൾ സംസാരിക്കും. എന്തായിരിക്കും മോള് ആദ്യം പറയുക എന്ന് ചിന്തിച്ചിരുന്ന കാലത്ത് നിന്ന് അവൾ ഇപ്പോൾ മണി മണിയായി സംസാരിക്കും.

ഒരു ദിവസം കുറഞ്ഞത് നൂറ് ചോദ്യമെങ്കിലും ചോദിക്കും. കുട്ടികൾ സംസാരിച്ച് തുടങ്ങി കഴിയുമ്പോൾ ചെറിയ കള്ളകഥകളൊക്കെ ഉണ്ടാക്കി പറയും. മോളും അതുപോലുള്ള ഒരുപാട് ഭാവനയിൽ നെയ്തെടുത്ത കഥകൾ എന്നോട് വന്ന് പറയാറുണ്ട് സൗഭാഗ്യ പറഞ്ഞു. ക്ലോത്തിങ് ബ്രാന്റ് ആരംഭിക്കാനുള്ള കാരണവും മകളാണെന്ന് താരം പറഞ്ഞു. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് വേണമെന്ന് കൊച്ചുബേബി ജനിച്ചപ്പോൾ മുതൽ ആഗ്രഹമുണ്ട്.
അതിന് ശരിയായ സമയം ഒത്തുവന്നത് ഇപ്പോഴാണ്. സമയം ആകുമ്പോഴല്ലേ എല്ലാം കൃത്യമായി നടക്കൂ. ഒരുപാട് പേരുടെ പിന്തുണയുണ്ട് ഞങ്ങൾക്ക്. കല്യാണത്തിന് മുമ്പ് പാവക്കുട്ടിയെയൊക്കെ ഒരുക്കുമായിരുന്നു ഞാൻ. അന്ന് മുതലുള്ള ആഗ്രഹമാണ് ഒരു പെൺകുട്ടി മതിയെന്നത്. അമ്മ എന്നെ അനുഗ്രഹിക്കുമായിരുന്നു ഒരു പെൺകുഞ്ഞ് പിറക്കാൻ വേണ്ടി. അതുപോലെ സംഭവിക്കുകയും ചെയ്തു.
മോളെ സ്റ്റൈൽ ചെയ്യുന്നത് കണ്ട് പലരും പ്രശംസിച്ചിട്ടുണ്ട്. അതിൽ നിന്നും ഇൻസ്പെയറായാണ് സ്വന്തമായി ഒരു ബ്രാന്റ് ലോഞ്ച് ചെയ്തത്. യൂനിസെക്സ് കോഡ് സെറ്റിലൂടെയാണ് തുടക്കം. പോകെ പോകെ എന്റെ കൂടുതൽ ക്രിയേറ്റിവിറ്റി നിങ്ങൾക്ക് കാണാൻ പറ്റും. വെബ്സൈറ്റ് ഓണായി കഴിഞ്ഞു. അർജുൻ ചേട്ടനാണ് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്. ഡിസൈൻ ചെയ്തത് ഞാനും അർജുൻ ചേട്ടനും ചേർന്നാണെന്നും സൗഭാഗ്യ പറഞ്ഞു.


Click it and Unblock the Notifications











