Just In
- 17 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 12 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അര്‍ജുനൊപ്പമുളള മനോഹരചിത്രവുമായി സൗഭാഗ്യ, വൈറലായി താരപുത്രിയുടെ ക്യാപ്ഷന്‍
താരപുത്രി സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയിലെ താരങ്ങളില്‍ ഒരാളാണ്. ഡബ്സ്മാഷ്, ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് താരപുത്രി എല്ലാവരുടെയും പ്രിയങ്കരിയായത്. നടി താര കല്യാണിന്റെ മകളായ സൗഭാഗ്യയുടെ മിക്ക കോമഡി വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അര്ജുന് സോമശേഖറുമായുളള വിവാഹത്തിന് പിന്നാലെയാണ് അടുത്തിടെ സൗഭാഗ്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത്.
സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാഹ ശേഷമുളള വിശേഷങ്ങള്‍ പങ്കുവെച്ച് അര്‍ജുനും സൗഭാഗ്യയും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നൃത്ത പഠനത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. നിരവധി വേദികളില്‍ ഒരുമിച്ച് നൃത്തം അവതരിപ്പിച്ചിരുന്നു ഇരുവരും. സൗഭാഗ്യയുമായുളള വിവാഹ ശേഷം അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ച് അര്ജുന് എത്തിയിരുന്നു.
ഫ്ളവേഴ്സ് ടിവിയിലെ ചക്കപ്പഴം പരമ്പരയിലൂടെയാണ് അര്ജുന് പ്രേക്ഷകര്‍ക്ക് മുന്പില് എത്താറുളളത്. പരമ്പരയില്‍ ശിവന് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്. അതേസമയം അര്‍ജുനൊപ്പമുളള സൗഭാഗ്യയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൗഭാഗ്യ പങ്കുവെച്ച ചിത്രവും അതിന് താരപുത്രി നല്കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്. അവന് എന്റെ കൈപിടിച്ചിരിക്കുകയാണ്, അത് വിടില്ല എന്നെനിക്ക് ഉറപ്പുണ്ട് എന്നാണ് അര്‍ജുനൊപ്പമുളള ചിത്രത്തിന് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മേയ്ഡ് ഫോര്‍ ഈച്ച് അദര്‍, ക്യൂട്ട് കപ്പിള്‍സ് എന്നൊക്കെയാണ് സൗഭാഗ്യയുടെ ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.കൂടാതെ സൗഭാഗ്യ അതിസുന്ദരി ആയിരിക്കുന്നുവെന്നും കട്ടക്ക് പിടിച്ചുനില്‍ക്കുകയാണ് അര്‍ജുനെന്നും ആരാധകര്‍ കുറിച്ചു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് അര്ജുന് സൗഭാഗ്യയെ താലി ചാര്‍ത്തിയത്. പത്ത് വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് മുന്‍പ് താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു.
മുന്‍പ് തനിക്ക് ഡാഡിയെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ടായിരുന്നു എന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. അര്ജുന് ചേട്ടനാണെങ്കില് ഡാഡിയുടെ ഒരുപാട് ക്വാളിറ്റികള്‍ ഉണ്ട്. ഒരു പാര്‍ട്ണറില്‍ ഞാനാഗ്രഹിച്ച കാര്യങ്ങള്‍ എല്ലാ അര്ജുന് ചേട്ടനില്‍ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണെന്നും താരപുത്രി പറഞ്ഞിരുന്നു്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നുപറഞ്ഞത്.