ചേട്ടത്തി പറയുന്നത് പോലെ അവളും പറഞ്ഞു, അനു എന്റെ മൂത്തമകളാണ്; ചോറൂണിന്റെ വിശേഷവുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. മിനിസ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. ടിക്ക്ടോക്കിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. കലാകുടംബത്തിലാണ് ജനിച്ചതെങ്കിലും സ്വന്തം പേരിലൂടെയാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്. സൗഭാഗ്യയെ പോലെ തന്നെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ്. ടിക്ക് ടേക്കിലൂടെ തന്നെയാണ് അര്‍ജുനും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Sowbhagya Venkitesh,

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുമുണ്ട്. സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതെല്ലം പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മകള്‍ സുദര്‍ശനയുടെ ചോറൂണ്ണിന്റെ വിശേഷം പങ്കുവെയ്ക്കുകയാണ് സൗഭാഗ്യയും അര്‍ജുനും. ഗുരുവായൂരില്‍ വെച്ചായിരുന്നു കുഞ്ഞിന് ചോറു കൊടുത്തത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും കല്യാണം ഗുരുവായൂരില്‍ വെച്ചായിരുന്നു നടന്നത്. അവിടെ വെച്ച് തന്നെ മകളുടെ ചോറൂണ് നടന്നതിലും വലിയ സന്തോഷമുണ്ടെന്നും താരങ്ങള്‍ വീഡിയോയില്‍ പറഞ്ഞു.

കണ്ണെഴുതി പൊട്ടുവെച്ച് പട്ടുപാവാടയും അണിഞ്ഞായിരുന്നു കുഞ്ഞുവാവ കുഞ്ഞൂണിനായി അമ്മയ്ക്കും അച്ഛനുമൊപ്പം എത്തിയത്. ഒപ്പം അമ്മൂമ്മ താരകല്യാണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തിരക്കും ചൂടുമൊക്കെയായിരുന്നുവെങ്കിലും സുദര്‍ശന പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. വന്നിട്ട് അധികനേരമൊന്നും വെയ്റ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഗുരുവായൂരപ്പന്‍ തന്നെ നമ്മളോട് വന്ന് ചോദിക്കുന്ന പോലെയായിരുന്നു എന്നും സൗഭാഗ്യയും അര്‍ജുനും പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ചെറുപ്പം മുതലേ ഞങ്ങള്‍ ഗുരുവായൂരിലേക്ക് വരാറുണ്ട്. കല്യാണം ഗുരുവായൂരില്‍ വെച്ച് വേണമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. സക്കുട്ടി ഒറ്റമോളല്ല, സക്കുട്ടിക്ക് ഒരു ബ്രദറുണ്ട് ഗുരുവായൂരപ്പന്‍ എന്ന് പറഞ്ഞാണ് അമ്മ എന്നെ വളര്‍ത്തിയത്. സഹോദരനെ ആദ്യമായി മകളെ കാണിക്കുന്ന ത്രില്ലിലായിരുന്നു ഞാന്‍. ഗുരുവായൂരപ്പന് മുന്നില്‍ കുഞ്ഞിനെ വെച്ച് തിരിഞ്ഞ് നടക്കുന്ന സമയം ഞാന്‍ ഇമോഷണലായിരുന്നു. ഗുരുവായൂരപ്പനെ മകളെ ഏല്‍പ്പിക്കുന്ന ചടങ്ങായിരുന്നു അത്.

sowbhagya venkitesh

അര്‍ജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാനാവില്ല. അമ്മൂമ്മയെ ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞ് അനു അവിടെ നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ പറയുന്നത് തന്നെയാണ് അനുവും പറഞ്ഞത്. എന്റെ മൂത്ത മോളാണ്, അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സൗഭാഗ്യ വീഡിയോയില്‍ പറഞ്ഞു സുദര്‍ശനയുടെ കുഞ്ഞുച്ചിറ്റയായ അശ്വതിയും എത്തിയിരുന്നു. ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ വെച്ചാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഈ ചടങ്ങില്‍ പങ്കെടുക്കാനായത് ഒത്തിരി സന്തോഷമാണെന്നായിരുന്നു അശ്വതി പറഞ്ഞു.

അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ 29ാം പിറന്നാള്‍. കുടുംബത്തോടൊപ്പം വളരെ ലളിതമായിട്ടായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. മകളുണ്ടായതിന് ശേഷമുള്ള ആദ്യത്തെ പിറന്നളായിരുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. പതിവ് പോലെ രാത്രി തന്നെ സര്‍പ്രൈസ് തന്ന് ഞെട്ടിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റേയും മകളുടേയും ഉത്രം നക്ഷത്രമാണ്. ഒരുപാട് പ്രത്യേകതകളുള്ളവരാണ് ഈ നക്ഷത്രക്കാര്‍ എന്നും വീഡിയോയില്‍ സൗഭാഗ്യ പറഞ്ഞു.

നര്‍ത്തികയായി സൗഭാഗ്യ പ്രസവത്തിന് ശേഷം വീണ്ടും ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമായാണ് വീണ്ടും ചുവടുവെച്ചതെന്ന് താരം മുമ്പൊരിക്കല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. സിസേറിയനായിട്ടും അധികം ദിവസം കഴിയുന്നതിന് മുന്‍പ് ഡാന്‍സ് ചെയ്യുന്നത് ശരിയാണോയെന്ന് ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അവര്‍ക്കായുള്ള മറുപടിയും അന്ന് നല്‍കിയിരുന്നു

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X