ഒരു നര്‍ത്തകിയെ ജീവിതത്തില്‍ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചതില്‍ സന്തോഷം,അര്‍ജുന്റെ ചിത്രവുമായി സൗഭാഗ്യ

By Prashant V R

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യ കോമഡി ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് തിളങ്ങിയത്. സൗഭാഗ്യയുടെതായി മുന്‍പ് പുറത്തിറങ്ങിയ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. അടുത്ത സുഹൃത്തായിരുന്ന അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

sowbhagya venkitesh

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam

വിവാഹ ശേഷം തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം സൗഭാഗ്യയും അര്‍ജുനും എത്താറുണ്ട്. സൗഭാഗ്യ വെങ്കിടേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ അര്‍ജുന്‍ വരച്ച ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരപുത്രി എത്തിയത്. ഒരു നര്‍ത്തകിയുടെ ചിത്രമാണ് അര്‍ജുന്‍ വരച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചതിനൊപ്പം സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു.

പഴയത് പൊന്നാണ്. അദ്ദേഹത്തിന്റെ കൗമാരക്കാലത്താണ് ഇത് വരച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു ഡാന്‍സര്‍ വേണമെന്ന് എപ്പോഴും ആഗ്രഹിച്ചതില്‍ സന്തോഷമുണ്ട് എന്നും സൗഭാഗ്യ എഴുതിയിരിക്കുന്നു. അതേസമയം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് അര്‍ജുന്റെയും സൗഭാഗ്യയുടെയും വിവാഹം നടന്നത്.

പത്ത് വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് മുന്‍പ് താരാ കല്യാണ്‍ തുറന്നുപറഞ്ഞിരുന്നു. മുന്‍പ് ഡാഡിയെ ഒരുപാട് മിസ് ചെയ്ത സമയത്തെ കുറിച്ചും സൗഭാഗ്യ തുറന്നു പറഞ്ഞിരുന്നു. ആ സമയത്താണ് അര്‍ജുന്‍ ചേട്ടനില്‍ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികള്‍ ഉണ്ടെന്ന് മനസിലായത്. ഒരു പാര്‍ട്ണറില്‍ ഞാനാഗ്രഹിച്ച കാര്യങ്ങള്‍ എല്ലാ അര്‍ജുന്‍ ചേട്ടനില്‍ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നുപറയുന്നത് എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

അടുത്തിടെയാണ് അര്‍ജുന്‍ മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ് അര്‍ജുന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. മുന്‍പ് സൗഭാഗ്യയ്‌ക്കൊപ്പം നിരവധി വേദികളില്‍ അര്‍ജുന്‍ നൃത്തം അവതരിപ്പിച്ചിരുന്നു. താരാ കല്യാണിന്റെ നൃത്ത വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. നൃത്ത പഠനത്തിനിടെയാണ് അര്‍ജുനും സൗഭാഗ്യയും പ്രണയത്തിലായത്. തുടര്‍ന്നായിരുന്നു ഈ വര്‍ഷമാദ്യം ഇവരുടെ വിവാഹം നടന്നത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X