അര്‍ജുനെ ആദ്യം ഇഷ്ടമായിരുന്നില്ല! പിന്നെ ഇഷ്ടപ്പെട്ടു, പ്രണയകഥ പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

കഴിഞ്ഞ മാസം വിവാഹിതയായ താരപുത്രി സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. ടിക് ടോക് താരമായിരുന്ന സൗഭാഗ്യയും അര്‍ജുനും പ്രണയത്തിലാണെന്ന് ചില സൂചനകള്‍ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. എങ്കിലും അടുത്തിടെയാണ് വിവാഹത്തെ കുറിച്ച് സൗഭാഗ്യ തുറന്ന് പറഞ്ഞത്.

വലിയ ആഘോഷമായി നടത്തിയ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ അര്‍ജുനുമായി പ്രണയം തുടങ്ങിയ കഥയും അതിന് മുന്‍പ് തനിക്ക് അദ്ദേഹത്തെ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്ന കാര്യമൊക്കെ പറയുകയാണ് സൗഭാഗ്യ വെങ്കിടേഷ്. ജോണ്‍ ബ്രിട്ടാസിനൊപ്പം ജെബി ജംഗഷന്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് രസകരമായ ഓര്‍മ്മകള്‍ ഇരുവരും പങ്കുവെച്ചത്.

സൗഭാഗ്യ പറയുന്നതിങ്ങനെ

ടീച്ചറിന്റെ മകള്‍ ആണെന്നുള്ളതിന്റെ ഭയങ്കര പേടി ഉണ്ടായിരുന്നു. ടീച്ചറിന്റെ മകളെ എപ്പോഴും കാണുന്നത് കൊണ്ട് ഇത് തന്നെ സംഭവിക്കുമെന്ന് ആളുകള്‍ കരുതും. പുറത്ത് പറയാന്‍ ചമ്മലായിരുന്നു. അത് കൊണ്ട് ഇഷ്ടം തോന്നിയിട്ടും സൗഭാഗ്യയുടെ അടുത്ത് പറഞ്ഞില്ല. പിന്നെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്ന് പങ്കാളികളെ തിരയാന്‍ തുടങ്ങിയപ്പോള്‍ മണ്ടത്തരമായി തോന്നിയെന്നും അര്‍ജുന്‍ പറയുന്നു. അമ്മയ്ക്ക് സുഖമില്ലാതെ വന്ന സമയത്ത് ചേട്ടനെ പഠിപ്പിച്ചത് ഞാനായിരുന്നു. അങ്ങനെയാണ് അടുത്ത സൗഹൃദം തുടങ്ങിയതെന്ന് സൗഭാഗ്യ സൂചിപ്പിച്ചു.

സൗഭാഗ്യ പറയുന്നതിങ്ങനെ

ആദ്യമാദ്യം ചേട്ടനെ എനിക്ക് ഇഷ്ടമല്ലായിരുന്നു. താനൊരു പോസസീവ് പുത്രി ആയിരുന്നു. അമ്മയ്ക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു. അതാണ് അര്‍ജുനെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം. പിന്നെ സൗഹൃദം തുടങ്ങിയതോടെ എന്റെ ആറ്റിട്യൂഡ് മാറുകയായിരുന്നു. തന്റെ ചെക്ക് ലിസ്റ്റില്‍ ഓരോന്നായി തെളിഞ്ഞ് വന്നു. നല്ല ദൈവവിശ്വാസിയും നര്‍ത്തകന്‍, തമാശക്കാരന്‍, ബൈക്കിനോടുള്ള ഇഷ്ടം. എന്നിങ്ങനെ ഒരുപാട് ഇഷ്ടങ്ങള്‍ അര്‍ജുനില്‍ താന്‍ കണ്ടെത്തി.

സൗഭാഗ്യ പറയുന്നതിങ്ങനെ

താന്‍ തന്നെ പങ്കാളിയെ കണ്ടെത്തണം എന്ന നിര്‍ബന്ധവും അമ്മയ്ക്ക് ഉണ്ടായിരുന്നെന്നും സൗഭാഗ്യ പറയുന്നു. ക്കള്‍ തന്നെ ഇഷ്ടപ്പെട്ട ആളെ തിരഞ്ഞെടുത്താല്‍ ഏറ്റകുറച്ചിലുകള്‍ ഇല്ലാതെ ജീവിക്കാം എന്നായിരുന്നു താരകല്യാണ്‍ ഇതിന് മറുപടിയായി പറഞ്ഞത്. പരസ്പരം മനസിലാക്കിയാണ് വിവാഹം നടത്തണമെന്ന് തന്നെയായിരുന്നു തന്റെ ആഗ്രഹം. നേരത്തെ ജെബി ജംഗ്ഷനില്‍ പങ്കുടെക്കാന്‍ വന്നതിന് ശേഷം സൗഭാഗ്യയ്ക്ക് നിരവധി വിവാഹലോചനകള്‍ വന്നിരുന്നെന്നും താരകല്യാണ്‍ പറയുന്നു.

 സൗഭാഗ്യ പറയുന്നതിങ്ങനെ

തനിക്ക് ഇഷ്ടപ്പെട്ട നായ്കുട്ടികള്‍ അടക്കം ഒരുപാട് സമ്മാനങ്ങള്‍ ആളുകള്‍ അയച്ച് തന്നിട്ടുണ്ടെന്ന് സൗഭാഗ്യയും പറയുന്നു. അമ്മ താരകല്യാണ്‍, ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ സൗഭാഗ്യ എത്തിയത്. വിവാഹശേഷം ഇരുവരും ആദ്യമായി നടത്തുന്ന അഭിമുഖങ്ങൡലൊന്നായിരുന്നു ഇത്. താരകല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍ സോമശേഖര്‍. വര്‍ഷങ്ങളോളമുള്ള പരിചയത്തിനും ഇഷ്ടത്തിനും ശേഷമായിരുന്നു ഏക മകളായ സൗഭാഗ്യയുടെ വിവാഹം താര നടത്തി കൊടുത്തത്.

സൗഭാഗ്യ പറയുന്നതിങ്ങനെ

ഫെബ്രുവരി 19, 20 തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. പരമ്പരാഗത ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി. മാല മാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വെച്ചും നടത്തി. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞൊരു താരവിവാഹമായിരുന്നിത്.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X