ഷിയാസിന്റെ ഭാര്യയാണ്! പൊളിച്ചടുക്കിയ ഡബ്‌സ്മാഷുമായി പേളി! എസ്പിഎസ് വീണ്ടും ഞെട്ടിച്ചു! കാണൂ!

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോകളിലൊന്നായിരുന്നു ബിഗ് ബോസ് മലയാളം. സിനിമയിലും സീരിയലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ഈ പരിപാടിയില്‍ അണിനിരന്നത്. നൂറം ദിനം ലക്ഷ്യമാക്കിയൊരുക്കിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായ ഇടപെടലുകളാണ് നടത്തിയത്. പ്രിയപ്പെട്ട താരത്തെ മത്സരത്തില്‍ നിലനിര്‍ത്തുകയെന്ന ദൗത്യമായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരെ കാത്തിരുന്നത്. തങ്ങളെ ശക്തമായി പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് താരങ്ങളും രംഗത്തെത്തിയിരുന്നു.

പരിപാടി തുടങ്ങി നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഷിയാസ് എത്തിയത്. മോഡലിങ്ങിലും പരസ്യരംഗത്തും സജീവമായ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പുറമേ കാണുമ്പോള്‍ ധൈര്യവാനാണെന്ന് തോന്നിയിരുന്നുവെങ്കിലും താന്‍ ലോലനാണെന്ന് താരം തെളിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഏറെ സജീവമായി നിറഞ്ഞുനിന്നത് പേളി-ശ്രീനി പ്രണയമായിരുന്നു. തുടക്കം മുതലേത്തന്നെ അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയായാളാണ് ഷിയാസ്. പേളിയുടെ സഹോദരനായ താന്‍ ശ്രീനിയുടെ കുഞ്ഞളിയനാണെന്നും താരം പറഞ്ഞിരുന്നു. അവസാന നിമിഷമായിരുന്നു ശ്രീനിയും ഷിയാസും പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും എല്ലാവരും വിളിക്കാറുണ്ടെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു.

SPS

പേളിയെക്കാണാനായി കൊച്ചിയിലേക്കെത്തിയ ശ്രീനി ഷിയാസിനെയും കണ്ടിരുന്നു. എസ്പിഎസ് സഖ്യം വീണ്ടും ഒരുമിച്ചതിന്റെ സന്തോഷം ആരാധകര്‍ പങ്കുവെച്ചിരുന്നു. ഷിയാസിന്റെ ഭാര്യയാണ് താനെന്ന് ഒരു പെണ്‍കുട്ടി പറയുന്ന ഡബസ്മാഷ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. നഷ്ട പ്രണയത്തെക്കുറിച്ച് ഇടയ്്ക്ക് വാചാലനായ ഷിയാസ് വിവാഹിതനായോ എന്ന സംശയത്തിലാണ് ഇപ്പോള്‍ ആരാധകര്‍. വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X