സ്നേഹയുടെ ഇത്തരം സ്വഭാവങ്ങള്‍ ഇഷ്ടമല്ല! തുറന്നുപറച്ചിലുമായി ശ്രീകുമാര്‍! വിവാഹ ശേഷവും അഭിനയിക്കും!
ശ്രീയും സ്‌നേഹയും ജീവിതത്തിലും ഒരുമിച്ചതില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം സന്തോഷത്തിലാണ്. വളരെ ലളിതമായി വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും വീട്ടുകാരുടെ തീരുമാനപ്രകാരം അത് മാറുകയായിരുന്നു. വിവാഹത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും ജെബി ജംഗ്ക്ഷനിലേക്ക് എത്തിയിരുന്നു. നിങ്ങളെ രണ്ടാളേയും കാണുമ്പോള്‍ ടോം ആന്‍ഡ് ജെറിയായാണ് തോന്നാറുള്ളതെന്നായിരുന്നു അടുത്ത സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞത്.
ഇനി അത്തരത്തിലുള്ളൊരു ജീവിതമായിരിക്കുമോയെന്നായിരുന്നു സുഹൃത്തായ ജോസ് ചോദിച്ചത്. നിങ്ങളെ ഒരുമിച്ച് കാണുമ്പോഴെല്ലാം ഇങ്ങനെയാണ് തോന്നിയിട്ടുള്ളത്. കൗശലക്കാരനായ എലിയായി അദ്ദേഹം വിശേഷിപ്പിച്ചത് ശ്രീകുമാറിനെയായിരുന്നു. ടോം ആന്‍ഡ് ജെറിയില്‍ അഭിനയിക്കണമെന്ന് തനിക്ക് വലിയ ആഗ്രഹമായിരുന്നുവെന്നായിരുന്നു സ്‌നേഹയുടെ കമന്റ്. പൂച്ചയായി അഭിനയിക്കാനാണ് തന്‍രെ താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. ചില സമയത്ത് സ്‌നേഹയ്‌ക്കൊരു പൊട്ടക്കളി ഉണ്ടെന്നായിരുന്നു ശ്രീകുമാറും പറഞ്ഞത്. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും
എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറയുന്നു. ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടുള്ള അടുപ്പവും കടപ്പാടും കാരണമാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. അക്കാരണത്താല്‍ തന്നെ മാറ്റിയ സംഭവങ്ങളുണ്ട്. വന്ന വഴിയും തന്നെ പരിചയപ്പെടുത്തിയവരെയുമൊക്കെ മറന്നുള്ള പോക്ക് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറയുന്നു.

മായാവിയുടെ ചോദ്യം
പരസ്പരം അറിഞ്ഞ് ഇഷ്ടപ്പെട്ട് ഒന്നിച്ചവരാണ് നിങ്ങള്‍. എന്നാല്‍ ഇഷ്ടക്കേടുകള്‍ വലിയ അടിയില്‍ അവസാനിക്കാറുണ്ട്. അങ്ങനെ രണ്ടാള്‍ക്കും തമ്മില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്നായിരുന്നു നിഷാദിന് അറിയേണ്ടിയിരുന്നത്. അങ്ങനെയുള്ള മൂന്ന് കാര്യങ്ങള്‍ ഇപ്പോള്‍ തുറന്നുപറഞ്ഞാല്‍ ഭാവിയിലെ അടി ഒഴിവാക്കാമല്ലോ, മൂന്ന് കാര്യങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ചോദിച്ചത്. രാജുവും രാധയുമാണ് ഇവരെന്നും മായാവിയുടെ റോളാണ് തനിക്കെന്നുമാണ് നിഷാദ് പറയുന്നതെന്നും സ്‌നേഹ പറഞ്ഞിരുന്നു. ശ്രീ ഫോണെടുക്കാതെ വരുമ്പോള്‍ നിഷാദിനെ വിളിച്ചാണ് വിളിച്ച് സംസാരിക്കാന്‍ പറയാറുള്ളത്.

ഇഷ്ടമല്ലാത്ത കാര്യം
രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്രീക്ക് പ്രശ്‌നമില്ല. ഇത് തനിക്ക് പറ്റില്ല. പുള്ളി കഴിച്ചില്ലെങ്കിലും തനിക്ക് മേടിച്ച് തരണം. ഇതിനിടയിലാണ് നീ ഉണ്ടില്ലെങ്കിലും ഊട്ടണം. നീ ഉടുത്തില്ലെങ്കിലും ഉടുപ്പിക്കണം എന്ന ബൈബിള്‍ വചനത്തെക്കുറിച്ച് ബ്രിട്ടാസ് പറഞ്ഞപ്പോള്‍ രണ്ടും ചെയ്യാറുണ്ടെന്നായിരുന്നു ശ്രീകുമാറിന്‍രെ മറുപടി. എവിടെയങ്കിലും പോവണമെങ്കില്‍ പുള്ളിക്ക് റെഡിയാവാന്‍ 3 മണിക്കൂര്‍ വേണം. സാധകവും പ്രാര്‍ത്ഥനയും മറ്റ് കാര്യങ്ങളുമൊക്കെയായി മണിക്കൂറുകളാണ് പുള്ളിക്ക് വേണ്ടത്. വര്‍ക്കൗട്ട് ചെയ്യാതെ പുള്ളി ഭക്ഷണം കഴിക്കില്ല. അത് ചെയ്‌തോട്ടെ, പക്ഷേ അതിന് അനുസരിച്ച് സമയം മാനേജ് ചെയ്യണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്‌നേഹ പറയുന്നു. പിന്നെയുള്ള പ്രശ്‌നം ഫോണെടുക്കാത്തതാണ്. പിണക്കം വെച്ചോണ്ടിരുന്നാലും ഫോണെടുക്കാതിരിക്കാന്‍ പാടില്ല.

സ്‌നേഹയുടെ സ്വഭാവം
മോതിരത്തോട് പ്രത്യേക ക്രേസാണ്. മോതിരം ഇഷ്ടമാണെന്നായിരുന്നു സ്‌നേഹം പറഞ്ഞത്. കൗതുകമുള്ളതൊക്കെ കണ്ടാല്‍ വാങ്ങിക്കാറുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ്. അത് തനിക്കത്ര താല്‍പര്യമില്ല. അധികം ആലോചിക്കാതെ പെട്ടെന്ന് ചാടും. മുഴുവന്‍ കേള്‍ക്കാതെയാണ് പ്രതികരിക്കാറുള്ളത്. തീരുമാനങ്ങളെടുക്കുന്നതിലും സാമ്പത്തിക കാര്യങ്ങളിലുമെല്ലാം ഓക്കെയാണ്. ഷൗട്ടിങ്ങും ദേഷ്യവും ഇഷ്ടമില്ല.

വിവാഹ ശേഷം അഭിനയിക്കുമോ?
സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തുന്നവരോട് പൊതുവെ ചോദിക്കാറുള്ള ചോദ്യമാണിത്. ഉപ്പും മുളകിലെ ഭാസിയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സുരേഷ് കുമാര്‍, ശ്രീകുമാറിന്‍രെ സഹോദരിയായ ശ്രീകല പിഎസ് തുടങ്ങിയവരായിരുന്നു ഇതേ ചോദ്യവുമായെത്തിയത്. ഇനി അഭിനയിക്കേണ്ടെന്ന് ശ്രീ പറഞ്ഞാല്‍ എന്തായിരിക്കും ചെയ്യുകയെന്നായിരുന്നു ഇവരുടെ ചോദ്യം. താനൊരിക്കലും അത്തരത്തിലൊരു കാര്യം പറയില്ലെന്നും സ്‌നേഹ ഇനിയും അഭിനയിക്കട്ടെന്നുമായിരുന്നു ശ്രീ പറഞ്ഞത്.


Click it and Unblock the Notifications











