ഇതൊക്കെ വെറും അഭിനയം! പ്രമോഷന് വേണ്ടി! വയ്യായ്മയെപ്പോലും പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി ശ്രീക്കുട്ടി
യൂട്യൂബ് ചാനലുമായി സജീവമാണ് ശ്രീക്കുട്ടി. വീട്ടിലെ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായി അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്നുപോവുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. ഒരു അസുഖവുമില്ല, ഇത് ചുമ്മാ പ്രമോഷന് വേണ്ടി പോയി തടവുന്നതാണ്. എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. എന്റെ വയ്യായ്ക നിങ്ങള്‍ കാണുന്നതല്ലേ വ്‌ളോഗിലൂടെ. പുറമെ കാണുമ്പോള്‍ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെങ്കിലും, നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴുമൊക്കെ എനിക്ക് നല്ല വേദനയുണ്ടായിരുന്നു. ആദ്യം ആശുപത്രിയില്‍ പോയി സ്‌കാന്‍ ചെയ്തപ്പോഴും, യൂറിന്‍ ടെസ്റ്റ് നടത്തിയപ്പോഴും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഉഴിച്ചിലും, പിഴിച്ചിലും നടത്തിയതോടെയാണ് നടുവേദന പൂര്‍ണമായും മാറിയത്.
ഇത് വീണ്ടും വരാതെയിരിക്കാനായി എക്‌സര്‍സൈസ് ചെയ്യാനായി പറഞ്ഞിരുന്നു. എല്ലാം അവര്‍ പറഞ്ഞ് തന്നിരുന്നു. അതൊക്കെ ഫോളോ ചെയ്ത് പോവാനാണ് പറഞ്ഞിട്ടുള്ളത്. എനിക്ക് അത്രയും വയ്യായിരുന്നു. അതാണ് പെട്ടെന്ന് ട്രീറ്റ്‌മെന്റിനായി വന്നത്. അവരുടെ നമ്പറുകളും കാര്യങ്ങളുമൊക്കെ ശ്രീക്കുട്ടി ഷെയര്‍ ചെയ്തിരുന്നു. എന്റെ വീഡിയോ കണ്ട് വരുന്നവര്‍ക്ക് അവര്‍ക്ക് പ്രത്യേകമായി ഓഫറൊക്കെ കൊടുക്കുന്നുണ്ട്. തിരുമ്മലൊക്കെ കഴിഞ്ഞ് വരുമ്പോള്‍ നല്ല ക്ഷീണമാണ്. കുക്കിംഗൊന്നും ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. പുറത്തെ ഭക്ഷണത്തില്‍ വലിയ താല്‍പര്യമില്ല. ഇനി അതുകഴിച്ച് എന്തൊക്കെയാണ് വരുന്നതെന്ന് അറിയില്ലല്ലോ. അതുകൊണ്ട് പറ്റുന്നത് പോലെ ചെയ്‌തേക്കാമെന്ന് വിചാരിച്ചു. വേണ്ടത്ര വിശ്രമം ഇല്ലാതെയിരിക്കുന്നതില്‍ വിഷമമുണ്ട്.

തലയില്‍ നന്നായി വെളിച്ചെണ്ണയൊക്കെ വെച്ചിരുന്നു. മുടിയൊക്കെ നന്നായി കെട്ടി വച്ചൂടേയെന്നൊക്കെയുള്ള ചോദ്യങ്ങളും കണ്ടിരുന്നു. ഉഴിച്ചിലിനിടയില്‍ മുടിയൊക്കെ കുരുങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കെട്ടി വെക്കാതെയിരുന്നത്. എത്ര വയ്യെന്ന് പറഞ്ഞാലും, കുറച്ചൊക്കെ പറ്റുമെങ്കില്‍ എല്ലാം ചെയ്യും. റെസ്റ്റ് എടുക്കാന്‍ പറഞ്ഞിട്ടും, നീ ഇങ്ങനെ എല്ലാം ചെയ്ത് നടന്നോയെന്നൊക്കെ പറഞ്ഞ് അമ്മ ശാസിച്ചിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞിട്ട് പോലും വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്ത ആളാണ് അമ്മ. ആ അമ്മയാണ് എന്നോട് വിശ്രമിക്കാന്‍ പറയുന്നത്. എല്ലാ വീട്ടമ്മമാരെയും പോലെ ഞാനും വയ്യാതെയാണെങ്കിലും പറ്റുന്നത് പോലെ എല്ലാം ചെയ്യും.
ആയുര്‍വേദത്തില്‍ എനിക്ക് അങ്ങനെയൊരു വിശ്വാസമൊന്നുമില്ലായിരുന്നു. അച്ഛനും അമ്മയും ആയുര്‍വേദ ചികിത്സ കഴിഞ്ഞ് നല്ലതാണ്, എല്ലാം മാറിയെന്നൊക്കെ പറയുമ്പോള്‍ എനിക്കത്ര വിശ്വാസമില്ലായിരുന്നു. ഒരു അനുഭവം വന്നപ്പോളാണ് ഞാന്‍ അത് അറിയുന്നത്. ഞാന്‍ നേരിട്ട ബുദ്ധിമുട്ടുകളൊക്കെ അവിടെ പോയതോടെ മാറി. ഇനിയും വന്നേക്കാം, എന്നാലും ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെല്ലാം മാറി എന്നായിരുന്നു ശ്രീക്കുട്ടി പറഞ്ഞത്. ഫുള്‍ റെസ്റ്റ് പറഞ്ഞത് കൊണ്ട് വേണമെങ്കില്‍ വീട്ടില്‍ നിന്നോളാന്‍ ഏട്ടന്‍ പറഞ്ഞിരുന്നു. വേദയ്്ക്കും ട്യൂഷനും, സ്‌കൂളുമൊക്കെയുള്ളതല്ലേ. ഞങ്ങള്‍ വീട്ടിലേക്ക് പോയാല്‍ ഏട്ടന് അവളെ സ്‌കൂളിലാക്കാനും, ട്യൂഷന് വിടാനുമൊക്കെ ഏട്ടന്‍ വരേണ്ടി വരും. അതൊക്കെ ഓര്‍ത്താണ് അങ്ങോട്ടേക്ക് പോവാതെയിരിക്കുന്നത്.
ഒരു നിര്‍ബന്ധവുമില്ലാത്ത ആളാണ് ഏട്ടന്‍. എന്ത് സിറ്റുവേഷനാണെങ്കിലും പുള്ളി അഡ്ജസ്റ്റ് ചെയ്‌തോളും. ആള്‍ വല്ലാതെ ക്ഷീണിച്ചുവെന്ന് എല്ലാവരും പറയുന്നുണ്ട്. പ്രോട്ടീന്‍ റിച്ചായ ഫുഡൊന്നും കൊടുക്കാനാവുന്നില്ല. പുറത്ത് ഫുഡും മടുപ്പാണല്ലോ. മടിയാണെങ്കിലും ഫുഡൊക്കെ ഉണ്ടാക്കാറുണ്ട്. വേദ തന്നെ ചിലപ്പോള്‍ അവള്‍ക്ക് വേണ്ടി ഫുഡൊക്കെ ഉണ്ടാക്കാറുണ്ട്. ഞാനിപ്പോള്‍ രാത്രി ഫുഡ് കഴിക്കില്ലെന്ന് തീരുമാനിച്ചതാണ്. കഴിക്കുന്നോ എന്ന് വേദ ചോദിച്ചപ്പോഴും ഇല്ലെന്നാണ് പറഞ്ഞത്. തീരുമാനമെടുത്താല്‍ അത് പാലിച്ചിരിക്കും എന്നുമായിരുന്നു വ്‌ളോഗിലൂടെ ശ്രീക്കുട്ടി പറഞ്ഞത്.


Click it and Unblock the Notifications