നോര്‍മല്‍ ഡെലിവറി! ചീമയ്ക്ക് പെണ്‍കുഞ്ഞ്! കുഞ്ഞിനെ ഞാനിപ്പോള്‍ കാണിക്കില്ല! കാരണം പറഞ്ഞ് ശ്രീക്കുട്ടി
കാത്തിരിപ്പിനൊടുവിലായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ശ്രീക്കുട്ടി. ചീമയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയെന്ന് നേരത്തെയുള്ള വ്‌ളോഗില്‍ പറഞ്ഞിരുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നു. അമ്മയും മകളും സുഖമായിരിക്കുന്നു. അച്ഛനും മോള്‍ക്കുമൊപ്പമായി അതിരാവിലെ തന്നെ ശ്രീക്കുട്ടിയും ആശുപത്രിയിലേക്ക് പോയിരുന്നു. ചീമയെ കൊണ്ടുപോവുമ്പോള്‍ തന്നെ പെയ്ന്‍ തുടങ്ങിയിരുന്നു. രാത്രിയില്‍ പ്രസവം നടക്കില്ലെന്ന് പറഞ്ഞിരുന്നു. സുഖമായി ഉറങ്ങിയിരുന്നു അവള്‍. രാവിലെ എഴുന്നേറ്റപ്പോഴും പെയ്ന്‍ ഒന്നും ഇല്ലായിരുന്നു. കുറച്ച് സമയത്തേക്ക് വീട്ടിലേക്ക് വന്നെങ്കിലും ഉറങ്ങാനൊന്നും പറ്റിയില്ല. അവിടെ എന്തെങ്കിലും എമര്‍ജന്‍സി വരുമോ, ഞങ്ങള്‍ ഉറങ്ങുകയാണെന്ന് കരുതി വിളിക്കാത്തതാണോ എന്നായിരുന്നു ചിന്ത. അമ്മയും സച്ചിനുമാണ് ചീമയ്ക്ക് കൂട്ടായി ആശുപത്രിയില്‍ നിന്നത്. പുതിയ വ്‌ളോഗിലൂടെയായി കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുകയാണ് ശ്രീക്കുട്ടി.
അവര്‍ ഉറങ്ങുകയാണോയെന്ന് കരുതി ഞാന്‍ വിളിച്ചിരുന്നില്ല. അമ്മ രാവിലെ വിളിച്ചിരുന്നു. രാത്രിയില്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. രാവിലെ പെയ്ന്‍ വരാനുള്ള മരുന്ന് കൊടുക്കുമെന്ന് പറഞ്ഞിരുന്നു. നോര്‍മല്‍ ഡെലിവറിക്കുള്ള ശ്രമങ്ങള്‍ നടത്തിയതിന് ശേഷം കോംപ്ലിക്കേഷന്‍സുണ്ടെങ്കില്‍ മാത്രമേ സിസേറിയനിലേക്ക് പോവുകയുള്ളൂ. ഈ ആശുപത്രിയില്‍ അവസാനനിമിഷം വരെ ഹസ്ബന്‍ഡിന് കൂടെ നില്‍ക്കാം. അത് അവര്‍ക്കൊരു റിലീഫാണല്ലോ. വേദയുടെ പ്രസവ സമയത്തൊന്നും ഇങ്ങനെയില്ലായിരുന്നു. അമ്മ അവളെ കാണാന്‍ പോയപ്പോള്‍ വീഡിയോ കോള്‍ വിളിച്ചിരുന്നു. വേദയ്ക്ക് ചീമയെ കാണണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങളെയും അവിടേക്ക് കയറ്റിയത്. ഇടയ്ക്ക് വാട്ടര്‍ ബ്രേക്കായെന്ന് പറഞ്ഞപ്പോള്‍ പെയ്ന്‍ വന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. അതോടെയായിരുന്നു സിസേറിയനാവുമോയെന്ന ടെന്‍ഷന്‍ വന്നത്.

ചീമയ്ക്ക് പെയന്‍ തുടങ്ങിയ ടൈമില്‍ ഭര്‍ത്താവിനെയും അകത്തേക്ക് കയറ്റിയിരുന്നു. അവനാണെങ്കില്‍ ഫോണും കൊണ്ടുപോവാന്‍ പറ്റിയിരുന്നില്ല. നല്ല ടെന്‍ഷനോടെയായിരുന്നു എല്ലാവരും പുറത്തുവന്നത്. പേടിക്കേണ്ട, ഇത് നോര്‍മലായി തന്നെ നടന്നോളും എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. വേദന വല്ലാതെ കൂടിയപ്പോള്‍ എപ്പിഡ്യുറല്‍ കൊടുത്തിരുന്നു. അപ്പോള്‍ പെയ്‌നില്‍ നിന്നും റിലീഫായിരുന്നു. തീരെ സഹിക്കാന്‍ പറ്റാതെ വന്നതോടെയായിരുന്നു ഇത് കൊടുത്തത്. ഞാന്‍ വേദയെ പ്രസവിക്കുന്ന സമയത്ത് ഇതൊന്നും ഇല്ലായിരുന്നു. നല്ല വേദന അനുഭവിച്ചിട്ടുണ്ട്. പെയന്‍ തുടങ്ങിയതില്‍ പിന്നെ അവളോ, ഞങ്ങളോ ഒന്നും കഴിച്ചിരുന്നില്ല. വിശപ്പുണ്ടായിരുന്നുവെങ്കിലും ഒന്നും കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ബിപി പ്രശ്‌നങ്ങളൊക്കെയായിരുന്നുവെങ്കിലും അമ്മയും ഒന്നും കഴിച്ചിരുന്നില്ല. ആര്‍ക്കും ഫുഡ് ഇറങ്ങുന്നില്ലായിരുന്നു.
എല്ലാവരും ബോയ് ആയിരിക്കും കുട്ടി എന്നാണ് പറഞ്ഞത്. ഞാനും മീനാക്ഷിയും, വേദയുമാണ് ഗേള്‍ ബേബിയായിരിക്കും എന്ന് പറഞ്ഞത്. ഗേള്‍ വേണമെന്നായിരുന്നു എനിക്ക്. അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ എന്നായിരുന്നു. അമ്മയ്ക്ക് നല്ല ടെന്‍ഷനായിരുന്നു. ബേബി ഗേളാണെന്ന് വാട്‌സാപ്പിലൂടെയായിരുന്നു മെസേജ് വന്നത്. ചീമയ്്ക്ക് എങ്ങനെയുണ്ടെന്നായിരുന്നു അമ്മയ്ക്ക് അറിയേണ്ടിയിരുന്നത്. മീനമാസത്തിലെ ചതയം നക്ഷത്രക്കാരിയായാണ് വാവ എത്തിയത്. ജനിച്ചപ്പോള്‍ തന്നെ പേരൊക്കെ ഇട്ടിട്ടുണ്ട്. നൂലുകെട്ട് സമയത്ത് അവളെ കാണിക്കാം. നൂലുകെട്ട് കഴിഞ്ഞ് മതി അവളെ കാണിക്കുന്നതെന്ന് സച്ചിനും ചീമയും പറഞ്ഞിരുന്നു. വേദയുടെ സമയത്ത് ഞങ്ങളും അങ്ങനെയായിരുന്നു. നൂലുകെട്ട് വരെ ഫോട്ടോ പോലും എടുത്തിരുന്നില്ല. അമ്മയും മോളും സുഖമായിരിക്കുന്നു. ഹെല്‍ത്തി ബേബിയാണ്. ഞങ്ങളെയൊക്കെ കണ്ണ് തുറന്ന് നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോഴാണ് ഞങ്ങളെല്ലാം ഫുഡ് കഴിച്ചത്.


Click it and Unblock the Notifications











