മുട്ടിന് താഴേക്ക് ഇറക്കമില്ല! സൂം ചെയ്താല്‍ കാണാം! ഇത്രയും തരംതാഴരുത്, സ്വയം വില കളയല്ലേയെന്ന് വിമര്‍ശനം
ഇന്‍ഡസ്ട്രിയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്നുണ്ട് ശ്രീക്കുട്ടി. വ്‌ളോഗിലും ഫേസ്ബുക്കിലൂടെയുമായി പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. വീട്ടിലെ വിശേഷങ്ങളാണ് വ്‌ളോഗിലൂടെയായി കാണിക്കാറുള്ളത്. കുടുംബസമേതമായും, മകളോടൊപ്പമായും നടത്തുന്ന യാത്രകളെക്കുറിച്ചും അവര്‍ വാചാലയാവാറുണ്ട്. ഓട്ടോഗ്രാഫ് പരമ്പരയുടെ ക്യാമറമാനായിരുന്ന മനോജാണ് ശ്രീക്കുട്ടിയെ വിവാഹം ചെയ്തത്. അന്ന് തമാശയ്ക്ക് പ്രണയം നടിച്ച് പിന്നീടത് കാര്യമായി മാറുകയായിരുന്നു. പ്രായ വ്യത്യാസമൊന്നും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും, ഇപ്പോഴും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും ശ്രീക്കുട്ടി വ്യക്തമാക്കിയിരുന്നു.
വസ്ത്രധാരണത്തിന്റെ പേരില്‍ ശ്രീക്കുട്ടിയും മകള്‍ വേദയും ഏറെ പഴി കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കംഫര്‍ട്ടായ വസ്ത്രങ്ങളാണ് ഞങ്ങള്‍ ധരിക്കാറുള്ളത്. വീട്ടിലെ കാര്യങ്ങളൊക്കെ കാണിക്കുമ്പോള്‍ വീട്ടിലിടുന്ന ഡ്രസില്‍ തന്നെയാണ് വീഡിയോ എടുക്കുന്നത്. മോഡേണ്‍ ഡ്രസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ഇവര്‍ക്ക് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ശ്രീക്കുട്ടി. രണ്ടുപേരും നിക്കറാണ് ഇട്ടിരിക്കുന്നത്. മുട്ടിന് താഴോട്ട് ഇറക്കമില്ല, സൂം ചെയ്ത് നോക്കിയാല്‍ കാണാം എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഫോട്ടോയും ക്യാപ്ഷനും ക്ഷണനേരം കൊണ്ടാണ് ചര്‍ച്ചയായി മാറിയത്.

പൈസക്കെന്ത് മാനക്കേടും, നാണക്കേടും. എല്ലാം സോഷ്യല്‍മീഡിയ വഴി നാട്ടുകാരെ കാണിക്കാമെങ്കില്‍ അതിനൊരു അഭിപ്രായം പറയാനുള്ള അവകാശം ആളുകള്‍ക്കുണ്ടെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അവര്‍ പോസിറ്റീവ് കമന്റുകള്‍ മാത്രമേ സ്വീകരിക്കൂ എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വളരെ മോശമായുള്ള ഒരു അവസ്ഥയിലേക്കാണ് യാത്ര എന്നല്ലേ കരുതേണ്ടത് കാരണം റീച്ച് കൂട്ടാനും പൈസ ഉണ്ടാക്കാനും ഏത് തരത്തിലുള്ള കോപ്രായവും അല്ലെങ്കിലും ഡയലോഗും ഈ പ്ലാറ്റ്ഫോമിൽ പ്രതീക്ഷിക്കാം. ചേട്ടന് ചേരുന്നുണ്ട് ഡ്രസ്, ചേച്ചിക്ക് ഒട്ടും ചേരുന്നില്ല. ഒരു ഫോട്ടോ ഇട്ട് എന്തും പറയാവുന്ന വേദിയായി കാണരുത്. നിങ്ങളുടെ വില നിങ്ങളായി കളയരുത്. ട്രൗസർ ധരിച്ചതിലല്ല പ്രശ്നം ആ ക്യാപ്ഷനിലാണ്. സ്വയം വില കളയുന്നതെന്തിനാണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.
എന്തിനാ ശ്രീക്കുട്ടി ഉള്ള മാന്യതയും കൂടെ കളയുന്നേ, നിങ്ങളുടെ വിഡിയോ കാണാറുണ്ട് ഇഷ്ടവുമാണ്. പക്ഷേ, വ്യൂവേഴ്സിനോട് തുറന്ന യുദ്ധത്തിന് ഇറങ്ങിയത് കൊണ്ട് നേട്ടം ഉണ്ടോ. കുറെ റിപ്പോർട്ട് കിട്ടിയാൽ ചാനൽ പോവില്ലേ. ശ്രീക്കുട്ടി മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറണം എന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതുപോലെ നമ്മളും അവരോടും പെരുമാറുക. എന്തിനാ വടി കൊടുത്ത് അടി വാങ്ങുന്നെ. ഇവർക്ക് വേണ്ടാത്ത ക്യാപ്ഷൻ ഇടാം. മറ്റുള്ളവർ പ്രതികരിക്കരുത്. ഇങ്ങനെയുള്ള ക്യാപ്ഷൻ ഇട്ടാൽ നെഗറ്റീവ് പറയാനുള്ളവരൊക്കെ പറയുമല്ലോ. ഈ ഫോട്ടോയ്ക്ക് പ്രത്യേകിച്ച് ഒരു വൃത്തികേടും എനിക്ക് തോന്നുന്നില്ല, പക്ഷെ ആളുകൾക്കു ചൊറിയാൻ ഓരോ ക്യാപ്ഷൻ ഇട്ട് അവർ എന്തേലും നെഗറ്റീവ് പറയുമ്പോ അത് കുറ്റം, നിങ്ങൾ നെഗറ്റീവും പോസിറ്റീവും വിളിച്ചു പറയുന്നില്ലേ, അതുപോലെ അല്ലെ മറ്റുള്ളവരും എന്നിങ്ങനെ പോവുന്നു കമന്റുകൾ.


Click it and Unblock the Notifications











