എല്ലാവരും വേണ്ടെന്ന് പറഞ്ഞതാണ്! ഞാന്‍ കേട്ടില്ല! അവസാനം പണി കിട്ടി! ആ സംഭവത്തെക്കുറിച്ച് ശ്രീക്കുട്ടി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ശ്രീക്കുട്ടി. അഭിനയ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും വ്‌ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് പരമ്പരയില്‍ അഭിനയിച്ച സമയത്തായിരുന്നു ക്യാമറമാനുമായി പ്രണയത്തിലായത്. തമാശയ്ക്ക് തുടങ്ങി പിന്നീടത് സീരിയസാവുകയായിരുന്നു.

വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും വിവാഹിതരാവുകയായിരുന്നു ഇരുവരും. മകളായ വേദയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വീട്ടിലെ കാര്യങ്ങളും, യാത്രകളുമെല്ലാം ശ്രീക്കുട്ടി കാണിക്കാറുണ്ട്. അടുത്തിടെയായിരുന്നു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയത്. എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുന്നവരുടെ സപ്പോര്‍ട്ട് ഇത്തവണയും കിട്ടുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Sreekutty  new video
Photo Credit: Sreekutty / Facebook

ഓണ്‍ലൈനില്‍ നിന്നും ചെറിയ സാധനങ്ങളൊക്കെ ഓര്‍ഡര്‍ ചെയ്യുന്നൊരു പതിവുണ്ട്. ചെറിയ പൈസയാണെന്ന് കരുതി അവസാനം നോക്കുമ്പോഴായിരിക്കും ഞെട്ടുന്നത്. അങ്ങനെ കുറേ പൈസ പോവുന്നുണ്ട് കൈയ്യില്‍ നിന്നും. ഇത്തവണ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെക്കുറിച്ചും പുതിയ വ്‌ളോഗില്‍ കാണിച്ചിരുന്നു. ചപ്പാത്തി മേക്കര്‍ ഇത്തവണത്തെ ലിസ്റ്റിലുണ്ടായിരുന്നു. അത്രയും ആഗ്രഹിച്ച് വാങ്ങിയതായിരുന്നുവെങ്കിലും റിസല്‍ട്ട് അത്ര നല്ലതായിരുന്നില്ല. വീഡിയോയിലൊക്കെ ചപ്പാത്തി പൊങ്ങി വരുന്നതൊക്കെ കണ്ടിട്ടുണ്ട്. ഇവിടെ ഞാന്‍ പ്രസ് ചെയ്തിട്ടും ഇത് പൊങ്ങുന്നത് കാണുന്നില്ല. ഇതാണെങ്കില്‍ റിട്ടേണ്‍ ഇല്ല. റീപ്ലേസ്‌മെന്റ് മാത്രമേയുള്ളൂ. ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതും കൃത്യമായി നോക്കിയില്ല. മേടിക്കല്ലേ എന്ന് എല്ലാവരും പറഞ്ഞിട്ടും ഞാന്‍ കേട്ടില്ല.

കറക്റ്റ് ഷെയ്‌പ്പൊക്കെ കിട്ടുന്നുണ്ട്. പക്ഷേ, വീഡിയോയില്‍ കാണുന്നത് പോലെ പൊങ്ങാത്തതെന്താണെന്നാണ് എന്റെ സംശയം. എന്തായാലും രണ്ടും കല്‍പ്പിച്ചാണ്. പൊങ്ങി വരാത്തതിലായിരുന്നു ആശങ്ക. ഇനി ഇപ്പോള്‍ ഇങ്ങനെയൊക്കെ കഴിച്ചാല്‍ മതി. ചപ്പാത്തി നല്ല സോഫ്റ്റാണ്. പൊങ്ങി വരാന്‍ വല്ല ട്രിക്കും കാണുമായിരിക്കും, എന്തായാലും അത് നോക്കണമെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു. 2016 ല്‍ അത് വാങ്ങി ഒരു ദിവസം ചപ്പാത്തിയുണ്ടാക്കി. പിന്നീടൊരിക്കല്‍ പോലും ഉണ്ടാക്കിയിട്ടില്ല. അത്ര നല്ല പ്രൊഡക്റ്റാണ് ഇതെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

മാവ് കുറച്ച് സമയം റെസ്റ്റ് ചെയ്യാന്‍ വെച്ചിട്ട് ഉണ്ടാക്കൂ. മാവ് കൈവെച്ച് നന്നായി കുഴച്ച് മയപ്പെടുത്തണം. അന്നേരം പൊട്ടില്ല. ഓണ്‍ലൈന്‍ ഷോപ്പിംഗ് വീക്ക്‌നെസാണല്ലേ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ. ചിലരുടെ ശരിയാവും, ചിലരുടെ ശരിയാവില്ല എന്ന ഡയലോഗാണ് മനസിലേക്ക് വന്നത്. കമന്റുകളില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ. എങ്ങാനും ശരിയായി വന്നാലോ. എല്ലാവരും പറഞ്ഞ സ്ഥിതിക്ക് എന്തിനാണ് വാങ്ങിച്ചത്. കാശിന്റെ കുന്തളിപ്പ് അല്ലാതെയെന്ത് എന്ന ഡയലോഗും വീഡിയോയുടെ താഴെയുണ്ടായിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X