ഇച്ചാപ്പി വിവാഹത്തോടെ മാതാപിതാക്കളെ ഉപേക്ഷിച്ചു?; അനാവശ്യമായി കുടുംബകാര്യത്തിൽ ഇടപെടരുത്; ശ്രീലക്ഷ്മി!

അടുത്തിടെയായിരുന്നു യുട്യൂബിലൂടെ ശ്രദ്ധേയയായ ശ്രീലക്ഷ്മിയുടെ വിവാഹം. ഇച്ചാപ്പി എന്ന് പറഞ്ഞാലാകും സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നവർക്ക് പെട്ടന്ന് മനസിലാവുക. തൃശൂർ സ്വദേശിയും ഏറെ കാലമായി സുഹൃത്തുമായിരുന്ന സൗരവാണ് ശ്രീലക്ഷ്മിയെ വിവാഹം ചെയ്തത്. ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയും വൈറലായിരുന്നു. മാവേലിക്കരയാണ് ശ്രീലക്ഷ്മിയുടെ സ്വ​ദേശം.

ഏക മകളാണ് താരം. വിവാഹശേഷം കഴിഞ്ഞ ദിവസം വരെ തൃശൂരിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു ശ്രീലക്ഷ്മി. ഇപ്പോൾ‌ കുറച്ച് ദിവസം താമസിക്കാനായി ഭർത്താവുമായി സ്വന്തം വീട്ടിലെത്തിയതിന്റെ വീഡിയോ ശ്രീലക്ഷ്മി പങ്കിട്ടിട്ടുണ്ട്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ വെച്ച് ചെയ്ത വ്ലോ​ഗിന്റെയും അതിനിടയിൽ പറഞ്ഞ ചില വാക്കുകളുടേയും പേരിൽ ശ്രീലക്ഷ്മിക്ക് വിമർശനം ലഭിച്ചിരുന്നു.

Ichappee Sreelakshmi
Photo Credit: Ichappee / Instagram

ഭർത്താവിന്റെ വീട്ടിൽ വന്നശേഷം താൻ കൂടുതൽ സന്തോഷവതിയാണെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. മാതാപിതാക്കളെ ശ്രീലക്ഷ്മി ഉപേക്ഷിച്ചോ എന്നുള്ള തരത്തിലും ചോദ്യം ഉയർന്നിരുന്നു. പുതിയ വ്ലോ​ഗിൽ എല്ലാത്തിനും ശ്രീലക്ഷ്മി മറുപടി നൽകി. ഞാൻ പോയശേഷം അച്ഛന് എപ്പോഴും വിഷമമാണ്. പെട്ടന്ന് കരയും. അമ്മ സ്ട്രോങ്ങാണ്. എന്നെ ഏറ്റവും കൂടുതൽ വിളിക്കുന്നത് അച്ഛനാണ്.

അച്ഛൻ ഡയൽ ചെയ്ത് വിളിക്കും എന്നിട്ട് അമ്മയെ കൊണ്ട് ഞാനുമായി സംസാരിപ്പിക്കും. അതാണ് അച്ഛന്റെ രീതി. കുറേ നാളുകൾക്കുശേഷം ഞാൻ എന്റെ വീട്ടിലെത്തി. എല്ലാവരും ഒരുപാട് ഹാപ്പിയായി. ഇനി കുറച്ചുനാൾ ഞാൻ ഇവിടെയുണ്ടാകും. അച്ഛനേയും അമ്മയേയും വിട്ട് ഞാൻ പോവുകയാണോയെന്ന് കുറേപ്പേർ ചോദിച്ചിരുന്നു. ഞാനും അപ്പുവും ഇവിടേയും അവിടേയും മാറി മാറിയാകും നിൽക്കാൻ പോകുന്നത്.

അച്ഛനും അമ്മയ്ക്കും ഒരു മോനെ കൂടി കിട്ടിയിരിക്കുന്നു. വീട്ടിൽ ഒരു അം​ഗം കൂടി കൂടി ശ്രീലക്ഷ്മി പറഞ്ഞു.‍ മോളെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. അച്ഛൻ മോള് പോയതോടെ കരച്ചിലാണ് എന്നാണ് ശ്രീലക്ഷ്മിയുടെ അമ്മ പറഞ്ഞത്. സുഹൃത്തുക്കളെ... ഞാനെന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചെന്നും എനിക്കവരെ വേണ്ടയെന്നുമൊക്കെ പറഞ്ഞ് കുറച്ചുപേർ വീഡിയോസും ചിലർ കമന്റ്സ് ഇടുന്നതുമൊക്കെ ഞാൻ കണ്ടിരുന്നു.

അവരോടൊക്കെ പറയാൻ എനിക്ക് ഒരു കാര്യമേയുള്ളു. എന്റെ അച്ഛനേയും അമ്മയേയും അടച്ചുറപ്പില്ലാത്ത വീട്ടിൽ നിന്നും ഉറപ്പുള്ള ഒരു വീട്ടിലേക്ക് മാറ്റാനും അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കാതെ എന്റെ വിവാഹം സ്വന്തം ചെലവിൽ തന്നെ ഒരു കടവും വരുത്തി വെക്കാതെ നടത്തുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഹൃദയരോഗിയായ അമ്മയെയും പ്രായമായി വരുന്ന അച്ഛനെയും പൊന്നുപോലെ ഇനി അങ്ങോട്ടും നോക്കാൻ എനിക്കറിയാം.

Ichappee Sreelakshmi
Photo Credit: Ichappee / Instagram

ഈ ചെറിയ പ്രായത്തിൽ ആരെയും ബുദ്ധിമുട്ടിക്കാതെ തന്നെയാണ് ഞാനിതൊക്കെ ചെയ്ത് പോന്നത്. അതുകൊണ്ട് അനാവശ്യമായി ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടാതെ സ്വന്തം വീട്ടിലെ കാര്യം നോക്കിയാൽ പോരെ നിങ്ങൾക്ക്. പിന്നെ ഞാൻ വിവാഹം ചെയ്തുപോയ വീട് എനിക്ക് ഇന്നോ ഇന്നലെയോ പരിചയമുള്ളതല്ല. ഞങ്ങൾക്ക് വർഷങ്ങളായിട്ട് അറിയാവുന്നതാണ്. എന്റെ ഭർത്താവിന്റെ അമ്മയെപറ്റിയും നിങ്ങൾ ചില കാര്യങ്ങൾ പറയുന്നത് ഞാൻ കണ്ടു.

ഓവറാണ്... ഇതൊക്കെ എത്രനാൾ കാണാമെന്നൊക്കെ. മറ്റുള്ളവരുടെ ജീവിതവും മറ്റും കണ്ടിട്ട് ദയവ് ചെയ്ത് ഞങ്ങളെ വിലയിരുത്താതിരിക്കുക. പുറമെ നോക്കി മറ്റുള്ളവരുടെ കുടുംബജീവിതത്തിൽ എത്തിനോക്കി പരദൂഷണം പറയുന്ന നിങ്ങളോടൊക്കെ എന്ത്‌ പറയാനാണ്. സന്തോഷിച്ചാൽ കുറ്റം, സന്തോഷിച്ചില്ലെങ്കിൽ കുറ്റം... എന്തായാലും എനിക്കിപ്പോൾ ഒരു കുടുംബം കൂടിയുണ്ട്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ചില മനുഷ്യരുടെ ഒരു കുഞ്ഞുലോകം.. അതാണ് എന്റെ കുടുംബം.

അവിടെ എന്റെ അച്ഛനും അമ്മയും അപ്പുവും അപ്പുവിന്റെ പപ്പയും അമ്മയും വാവയുമൊക്കെ ഉണ്ടാകും. ഞങ്ങളുടെ സന്തോഷങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നവർക്ക് ഞാനിവിടെ പങ്കുവെക്കും. കാരണം ആ പഴയ ഇച്ചാപ്പിയുടെ വളർച്ചയ്ക്കൊപ്പം നിന്നവരാണ് നിങ്ങൾ. എന്റെ സന്തോഷം നിങ്ങൾ കൂടി കാണണം. കാരണം നിങ്ങളും എന്റെ കുടുംബമാണ് എന്നും ശ്രീലക്ഷ്മി വിമർശിക്കുന്നവർക്കുള്ള മറുപടിയായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X