ബിഗ് ബോസിലേക്ക് വരുന്നില്ല! ഉത്തരം പറഞ്ഞ് മടുത്തു, സത്യമായിട്ടും താനില്ലെന്ന് ഉറപ്പിച്ച് ശ്രീലക്ഷ്മി അറയ്ക്കൽ

കേരളത്തിലും വലിയ തരംഗമായ ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു പതിപ്പ് കൂടി ആരംഭിക്കാന്‍ പോവുകയാണ്. അഞ്ചാം തവണയും മലയാളത്തില്‍ ബിഗ് ബോസ് വരുന്നതിന്റെ ആവേശം പ്രേക്ഷകരിലുമുണ്ട്.

കഴിഞ്ഞ ഒരു മാസമായി മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. സാധ്യതയുള്ളവരുടെ പേര് വിവരങ്ങള്‍ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നത്.

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയിയല്‍ തിളങ്ങി നില്‍ക്കുന്നവരുടെ പേര് വിവരങ്ങളാണ് ഇതുവരെ വന്ന് കൊണ്ടിരിക്കുന്നത്. തൊണ്ണൂറ് ശതമാനവും ഇവരുണ്ടാവും എന്ന തരത്തില്‍ വരെ ചില പേരുകള്‍ പറയുന്നുണ്ട്.

അതിലൊന്ന് ശ്രീലക്ഷ്മി അറയ്ക്കലാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട വൈറല്‍ താരമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍.

sreelakshmi-arackal

മുന്‍പത്തെ സീസണുകളിലെല്ലാം ശ്രീലക്ഷ്മി പങ്കെടുക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അഞ്ചാം സീസണിലേക്ക് എത്തുമ്പോഴും പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ശ്രീലക്ഷ്മിയുണ്ട്. ഇതോടെ താരത്തെ വിളിച്ച് ചോദിക്കുന്നവരും നിരവധിയാണ്.

ഒടുവില്‍ ബിഗ് ബോസിലേക്ക് പോവുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യകത് വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് താരം.

പ്രെഡിക്ഷന്‍ ലിസ്റ്റില്‍ തന്റെ പേര് കൂടി വന്നതോടെ ഫോണ്‍വിൡകാരണം ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് താനതില്‍ വ്യക്തത വരുത്തുന്നതെന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ കുറിപ്പിലൂടെയാണ് ബിഗ് ബോസ് അഭ്യൂഹങ്ങള്‍ക്കുള്ള വ്യക്തത ശ്രീലക്ഷ്മി വരുത്തിയിരിക്കുന്നത്.

'ഗയ്‌സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല. പ്ലീസ്, ഫോണ്‍ വിൡകളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു. സത്യമായിട്ടും ഞാനില്ല. ഇന്ന് ഒരു ലോഡ് കോളാണ് വന്നതെന്നുമാണ്', ശ്രീലക്ഷ്മി പറയുന്നത്.

ഇതോടെ തൊണ്ണൂറ് ശതമാനം സാധ്യതയെന്ന് പറഞ്ഞവരുടെ ലിസ്റ്റില്‍ നിന്നും ശ്രീലക്ഷ്മിയുടെ പേര് വെട്ടിയിരിക്കുകയാണ് ആരാധകര്‍. അതേ സമയം ഇത്തവണത്തെ ബിഗ് ബോസിന് ഏറ്റവും അനുയോജ്യയായിരുന്നു ശ്രീലക്ഷ്മിയെന്ന് പറയുകയാണ് ആരാധകര്‍.

ഒന്ന് ട്രൈ ചെയ്ത് നോക്കുന്നേ, ഇതിലും വലുതൊക്കെ നമ്മള്‍ കണ്ടതല്ലേ. ബിഗ് ബോസില്‍ കൂടി ഒരു പവര്‍ വരട്ടേ എന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പോകുമെന്നും ശ്രീലക്ഷ്മി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ വൈല്‍ഡ് കാര്‍ഡ് ആയി ഒരു എന്‍ട്രി കിട്ടാന്‍ സാധ്യതയുണ്ട്.

sreelakshmi-arackal

വൈകാതെ മത്സരിക്കുന്നവരുടെ പേര് വിവരങ്ങളൊക്കെ പുറത്ത് വരുമല്ലോ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണാണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് അവസാനത്തോടെ ഷോ തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും.

ഒടുവില്‍ മാര്‍ച്ച് ഇരുപത്തിയാറ് മുതല്‍ ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അവതാരകന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ഷോ വരുന്നതിനെ പറ്റി മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്.

ഇത്തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായ പല താരങ്ങളും മത്സരാര്‍ഥികളായി ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് സെലിബ്രിറ്റി സ്റ്റാറ്റസ് കുറവുള്ളവരാണെന്നും സൂചനകളുണ്ട്.

എന്തായാലും ഒര്‍ജിനല്‍ ആള്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും ഇത്തവണ കളികള്‍ ഒര്‍ജിനലാണെന്നുമൊക്കെ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് ഷോ ഇരുപത്തിനാല് മണിക്കൂറും സംപ്രേക്ഷണം ഉണ്ടാവും. കഴിഞ്ഞ വര്‍ഷം മുതലാണ് അങ്ങനൊരു മാറ്റം സംഭവിക്കുന്നത്.

ഇത്തവണയും ഹോട്ട്‌സ്റ്റാറിലൂടെ ബിഗ് ബോസ് എല്ലായിപ്പോഴും കാണാന്‍ സാധിച്ചേക്കും. ഇക്കാര്യവും അവതാരകന്‍ വ്യക്തമാക്കി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X