ആരെയെങ്കിലുമൊക്കെ കിട്ടിയാൽ മതി; വ്യക്തിപരമായ അനുഭവമാകും, എന്തിന് അത് എല്ലാ സ്ത്രീകളുടെയും മണ്ടക്കിടുന്നു?

കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയൊരു അഭിമുഖം വൈറലായിരുന്നു. ഓവുലേഷൻ സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ലൈംഗിക താൽപര്യങ്ങളെ കുറിച്ചാണ് ശ്രീലക്ഷ്മി പറയുന്നത്. പുരുഷന്മാർക്ക് സെക്സ് എങ്ങനെയാണോ ആവശ്യമുള്ളത് അതുപോലെ തന്നെയാണ് സ്ത്രീകൾക്കും സെക്സ് വേണ്ടത്. വിവാഹിതരല്ലാത്ത കാമുകന്മാരില്ലാത്ത സ്ത്രീകൾക്ക് സെക്ഷ്വൽ ഫീലിങ്സ് വരും. ഓവുലേഷൻ ടൈമിൽ നല്ല രീതിയിൽ ആ തോന്നൽ വരും.

ആരെയെങ്കിലും കിട്ടിയാൽ മതി എന്നൊക്കെ തോന്നും. ഇതൊന്നും ആരും പുറത്ത് പറയില്ല. പക്ഷെ സത്യമായ കാര്യമാണ്. കൺട്രോൾ ചെയ്ത് പിടിക്കും. കാരണം ചെയ്തശേഷം കുറ്റബോധം അടിക്കും എന്നാണ് ശ്രീലക്ഷ്മി വൈറൽ അഭിമുഖത്തിൽ പറഞ്ഞത്. അഭിമുഖം ചർച്ചയായതോടെ വിമർശനമാണ് ഏറെയും ലഭിച്ചത്.

Sreelakshmi Arackal

എല്ലാ സ്ത്രീകളും ഒരുപോലെയാണെന്ന് പറയരുതെന്നാണ് ശ്രീലക്ഷ്മിയെ വിമർശിച്ചവർ കുറിച്ചത്. ഫേസ്ബുക്ക് യൂസറായ അനു ചന്ദ്രയും ശ്രീലക്ഷ്മിയുടെ വൈറൽ അഭിമുഖത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ചിരുന്നു. ആരെയെങ്കിലും ഒന്ന് കിട്ടിയാൽ മതി എന്ന തരത്തിലുള്ള പ്രയോഗമൊക്കെ ശ്രീലക്ഷ്മിയുടെ വ്യക്തിപരമായ അനുഭവമാകുമെന്നും ജനറലൈസ് ചെയ്യുന്നത് തെറ്റാണെന്നും കുറിപ്പിൽ പറയുന്നു.

ആ കുറിപ്പ് ഇങ്ങനെയാണ്.... രാവിലെ കണ്ണ് തുറക്കുമ്പോൾ തന്നെ കാണുന്നത് ശ്രീലക്ഷ്മി അറക്കലിന്റെ ഒരു ഇന്റർവ്യൂ ഭാഗമാണ്. പതിവ് പോലെ സെക്സൊക്കെ തന്നെയാണ് വിഷയം. സ്ത്രീകൾക്ക് ഓവുലേഷൻ സമയത്തൊക്കെ നല്ല സെക്ഷ്വൽ ഫീലിങ്സ് വരും. ആരെയെങ്കിലുമൊക്കെ ഒന്ന് കിട്ടിയാൽ മതി എന്നൊക്കെ തോന്നിപോകും എന്നൊക്കെ അവർ ആ അഭിമുഖത്തിൽ പറയുന്നുണ്ട്.

സംഗതി പറഞ്ഞതിൽ പകുതി സത്യമാണ്. അതായത് ശാസ്ത്രീയമായി ആ പറഞ്ഞത് ശരിയാണെന്ന് അർത്ഥം. പക്ഷെ എല്ലാ സ്ത്രീകളെയും ഒന്നിച്ച് ചേർത്ത് ഇതുപോലെ പറയുന്നതും ശരിയല്ല കേട്ടോ. എന്നുവെച്ചാൽ ഓവുലേഷൻ സമയത്ത് ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളിലെ മാറ്റങ്ങൾ കാരണം ചില സ്ത്രീകളിൽ ലൈംഗിക താൽപര്യം വർധിക്കാറുണ്ട് എന്നാണ് സയൻസ് പറയുന്നത്.

പക്ഷ സയൻസ് പോലും ചില സ്ത്രീകൾ എന്ന് മുൻകൂട്ടി പറയുന്നുണ്ട്. പക്ഷെ ശ്രീലക്ഷ്മി പറയുന്നത് സ്ത്രീകൾ എന്നാണ്. അതൊരു തരം ജനറലൈസേഷനാണ്. അത് അംഗീകരിക്കാൻ ആവില്ല. പിന്നെ ആരെയെങ്കിലും ഒന്ന് കിട്ടിയാൽ മതി എന്ന തരത്തിലുള്ള പ്രയോഗമൊക്കെ വ്യക്തിപരമായ അനുഭവമാകും. അത്തരം അനുഭവങ്ങളെ എന്തിനാണ് എല്ലാ സ്ത്രീകളുടെയും മണ്ടക്കിടുന്നത്?. അത് ശരിയല്ല.

Sreelakshmi Arackal

വളരെ മോശം സ്റ്റേറ്റ്മെന്റ് ആണത്. കാരണം എല്ലാ സ്ത്രീകളുമൊന്നും അങ്ങനെയല്ല. എന്നുവെച്ചാൽ ഓവുലേഷൻ സമയത്ത് എല്ലാ സ്ത്രീകളും ഒരേ രീതിയിൽ ഹോർമോൺ മാറ്റങ്ങളോട് പ്രതികരിക്കണമെന്നില്ല. ചിലർക്ക് ലൈംഗിക താൽപര്യം വർധിച്ചേക്കാം, ചിലർക്ക് യാതൊരു മാറ്റവും അനുഭവപ്പെടാതിരിക്കാം, മറ്റ് ചിലർക്ക് മറ്റ് ശാരീരിക-മാനസിക ലക്ഷണങ്ങളായിരിക്കും കൂടുതൽ പ്രകടമാകുക.

അതുകൊണ്ട് ശാസ്ത്രീയമായി കൃത്യമല്ലാത്ത ഒരു സ്റ്റേറ്റ്മെന്റ് ഉപയോഗിച്ച് മറ്റുള്ള സ്ത്രീകളെ ഇത്തരത്തിൽ അവതരിപ്പിക്കുന്നത് ശരിയല്ല. എന്റെ പൊന്ന് ശ്രീലക്ഷ്മി... ഈ ലൈംഗിക ആഗ്രഹമെന്ന് പറയുന്നത് ഹോർമോണുകൾ മാത്രമല്ല വ്യക്തിത്വം, മാനസികാവസ്ഥ, ബന്ധങ്ങൾ, സമ്മർദ്ദം, ആരോഗ്യസ്ഥിതി എന്നിവയൊക്കെ കൂടി ചേർന്നാണ് നിർണയിക്കപ്പെടുന്നത്. അതുകൊണ്ട് അവനവന്റെ വ്യക്തിപരമായ അനുഭവത്തെയൊക്കെ നാട്ടിലെ എല്ലാ പെണ്ണുങ്ങളുടേയും അനുഭവമാക്കി ചിത്രീകരിക്കരുത്.

അത് സ്ത്രീകളെ പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കും. കൂടുതൽ ഒന്നും പറയാനില്ല... അർധ സത്യങ്ങൾ വിളിച്ച് പറയുമ്പോൾ എല്ലാവരേയും ഒന്നിച്ച് ചേർത്ത് പറയാതിരുന്നാൽ മതി. അതായത് ചില സ്ത്രീകൾ എന്ന ശാസ്ത്രീയ വസ്തുതയെ സ്ത്രീകൾ എന്ന് സാമാന്യവൽക്കരിക്കാതിരുന്നാൽ മതിയെന്നും കുറിപ്പിൽ പറയുന്നു.

Read more about: social media trending
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X