നെഗറ്റീവിനിടയില്‍ പപ്പയെ വലിച്ചിഴയ്ക്കുന്നു, പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി ബിഗ് ഹൗസ് വിട്ടു, കാണൂ!

ബിഗ് ബോസിലെ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. താനായിരിക്കും അടുത്തതായി പുറത്തേക്ക് പോവുന്നതെന്ന് ശ്രീലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞത്. നാലാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ പുറത്തേക്ക് പോവാനുള്ള നറുക്ക് വീണത് ശ്രീലക്ഷ്മിക്കായിരുന്നു. ലൂസിഫര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയത്. മഴക്കെടുതിയും പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പറഞ്ഞതിന് ശേഷമാണ് എപ്പിസോഡ് തുടങ്ങിയത്. രണ്ടാം തവണയും ക്യാപ്റ്റനായെത്തിയ രഞ്ജിനിയോടായിരുന്നു കഴിഞ്ഞയാഴ്ചയിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചത്.

ബിഗ് ഹൗസിലെ വഴക്കും പിണക്കവും ഇണക്കവുമൊക്കെ പ്രേക്ഷകരെല്ലാം കണ്ടത്. ഓരോ സംഭവത്തെക്കുറിച്ചും അതിലുള്‍പ്പെട്ടവരെക്കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബിഗ് ഹൗസില്‍ മലയാളം സംസാരിക്കാതിരുന്നവരെയും അദ്ദേഹം ശകാരിച്ചിരുന്നു. ഇതൊരു മലയാള പരിപാടിയാണ്, നിങ്ങള്‍ക്കെല്ലാം മലയാളം അറിയാം, മലയാളം അറിയാത്ത ശ്രിനിഷ് പോലും മലയാളം പറയുന്നു. ബിഗ് ബോസ് നിയമത്തോടുള്ള പ്രശ്‌നമാണോ നിങ്ങളുടെ ഈ പെരുമാറ്റത്തിന് പിന്നിലെന്നും അദ്ദേഹം ചോദിച്ചിരുന്നു. എലിമിനേഷന്‍ എപ്പിസോഡിനിടയിലെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നവര്‍

എലിമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നവര്‍

ശ്രീലക്ഷ്മി, ശ്രിനിഷ്, അതിഥി, ദീപന്‍ എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. പ്രേക്ഷകരുടെ വോട്ടിങ്ങും ബിഗ് ബോസിന്റെ വിലയിരുത്തലും അനുസരിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നത്. പിന്നീട് മത്സരാര്‍ത്ഥികളുടെ അഭിപ്രായവും ബിഗ് ബോസ് ആരാഞ്ഞിരുന്നു. ഓരോരുത്തരേയും നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തമായി നിലപാടില്ലാത്തതും മറ്റുള്ളവരോട് ഇടപഴകുന്നതും വഴക്കിടുന്നതുമൊക്കെയാണ് പലര്‍ക്കും വിനയായത്.

ശ്രിനിഷും ദീപനും ലിസ്റ്റില്‍ പെട്ടത്

ശ്രിനിഷും ദീപനും ലിസ്റ്റില്‍ പെട്ടത്

ശ്രിനിഷിനെയും ദീപനെയും നോമിനേറ്റ് ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും സഹതാരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു.കൃത്യമായ നിലപാടുള്ളയാളായിട്ടും ദീപനെ നോമിനേറ്റ് ചെയ്തതില്‍ തനിക്ക് സങ്കടമുണ്ടെന്നും സാബു പറഞ്ഞിരുന്നു. വൈകാരികമായ നിമിഷത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു ദീപന്റെ പേര് നോമിനേറ്റ് ചെയ്തത്. അത് തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പേളിയെ മറക്കുമെന്ന് ശ്രീലക്ഷ്മി

പേളിയെ മറക്കുമെന്ന് ശ്രീലക്ഷ്മി

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.മറക്കാന്‍ കഴിയാത്ത ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്വേതയുടെ പേരായിരുന്നു താരം പറഞ്ഞത്. പേളിയുടെ വ്യക്തിത്വം വ്യാജമാണെന്നും ഈ പരിപാടിയില്‍ നിന്നും പുറത്തുപോയാല്‍ താരത്തെ മറക്കുമെന്നായിരുന്നു ശ്രീലക്ഷ്മി പറഞ്ഞത്. കണ്ണുനിറഞ്ഞാണ് പേളഇ ഈ വാക്കുകള്‍ കണ്ടത്. അനൂപ് പറഞ്ഞ വാക്കുകളാവട്ടെ ശ്രീലക്ഷ്മിയെ കരയിപ്പിക്കുകയും ചെയ്തു.

അച്ഛന്റെ പേര് കളയുന്ന മകള്‍

അച്ഛന്റെ പേര് കളയുന്ന മകള്‍

ജഗതി ശ്രീകുമാറന്നെ കലാകരന്റെ പേര് കളഞ്ഞുകുളിക്കുന്ന തരത്തിലേക്കാണ് ശ്രീലക്ഷ്മിയുടെ പ്രകടനമെന്നായിരുന്നു അനൂപ് ചന്ദ്രന്റെ വിലയിരുത്തല്‍. ഇത് കേട്ടതും താരം വികാരധീനയാവുകയായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഷമിപ്പിക്കുകയാണ്. ഇതേ കേട്ടതോടെ അനൂപ് ക്ഷമ പറയുകയും മറ്റുള്ളവര്‍ ചേര്‍ന്ന് താരത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. സ്വതന്ത്രമായി നടക്കുന്നതിന് വേണ്ടിയാണ് താന്‍ ഇങ്ങനെ പറഞ്ഞതെന്നായിരുന്നു അനൂപ് വിശദീകരിച്ചത്.

പപ്പയെക്കുറിച്ച് പറയരുത്

പപ്പയെക്കുറിച്ച് പറയരുത്

തന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ പപ്പയെക്കുറിച്ച് പറയേണ്ട കാര്യമില്ല. പോസിറ്റീവ് വരുമ്പോള്‍ ആരും പപ്പയെക്കുറിച്ച് പറയാറില്ല. എന്നാല്‍ നെഗറ്റീവാകുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. പപ്പ തന്റെ വീക്കനെസ്സാണ്. ആരുടെയും ചിറകിന് കീഴിലല്ല താന്‍ കഴിയുന്നത്. എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായമുണ്ട്. ഇതിന് പിന്നാലെയാണ് മോഹന്‍ലാല്‍ താരപുത്രിയോട് പെട്ടിയൊരുക്കിക്കൊളളാന്‍ നിര്‍ദേശിച്ചത്.

വൈകിപ്പോയെന്ന് മോഹന്‍ലാല്‍

വൈകിപ്പോയെന്ന് മോഹന്‍ലാല്‍

നിലപാടുകളുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. പറയാനുള്ളതെല്ലാം അതാത് സമയത്ത് കൃത്യമായി തുറന്നുപറയണം. അപ്പപ്പോള്‍ നിലപാട് പറയുന്നതില്‍ വൈകിയതാണ് ശ്രീലക്ഷ്മിക്ക് പറ്റിയതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പുറത്തുവന്നാല്‍ എല്ലാവരുമായും ബന്ധം തുടരും. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു അരിസ്റ്റോ സുരേഷ്. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞ അദ്ദേഹത്തെ എല്ലാവരും ചേര്‍ന്നാണ് ആശ്വസിപ്പിച്ചത്. പിന്നീട് അദ്ദേഹം പാട്ടുപാടിയാണ് ശ്രീലക്ഷ്മിയെ യാത്രയാക്കിയത്.

അനൂപിന്‍റെ വിഷമം

അനൂപിന്‍റെ വിഷമം

ജഗതി ശ്രീകുമാറെന്ന നടന്‍റെ സ്നേഹം ഏറ്റവും കൂടുതല്‍ അനുഭവിച്ചയാളാണ് താന്‍. ശ്രീലക്ഷ്മി തന്നെ ചെറിയച്ഛാ എന്ന് വിളിക്കുന്നതായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും താന്‍ അവളോട് പറഞ്ഞിരുന്നു. ആ കുട്ടിയെ വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല താന്‍ അങ്ങനെ പറഞ്ഞത്. ഒരു വെട്ടുകത്തിയെടുത്ത് തന്നെ വെട്ടിയാലും കുഴപ്പമില്ലായിരുന്നു. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചു. ഇവിടെ ഗെയിമില്‍ ശ്രീലക്ഷ്മിയാണുള്ളത്, അച്ഛനും അമ്മയുമില്ല. എല്ലാവരും തന്നോട് സംസാരിക്കുന്നുവെന്ന് കരുതി താന്‍ അവരുടെ ചിറകിന് കീഴിലല്ല. താന്‍ തെറ്റ് ചെയ്തുവെന്ന് പറയുന്നതിനിടയിലാണ് അച്ഛന്‍റെ പേര് പറയുന്നതെന്നായിരുന്നു താരപുത്രിയുടെ വിഷമം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X