ആര്യയ്ക്ക് പറ്റും! ബിഗ് ബോസ് അടുത്ത സീസണിലെ മത്സരാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി ശ്രീലക്ഷ്മി

ബിഗ് ബോസ് മലയാളത്തിന്റെ അടുത്ത സീസണെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ ആരൊക്കെയായിരിക്കും മത്സരിക്കാനെത്തുന്നത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ സീസണില്‍ പങ്കെടുത്തവരും ഇതേക്കുറിച്ചറിയാനായി കാത്തിരിക്കുന്നുണ്ട്. ചിലരൊക്കെ തങ്ങളുടെ ആഗ്രഹം വ്യക്തമാക്കി എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ജീവിതത്തില്‍ മികച്ച അനുഭവമാണ് ബിഗ് ബോസ് സമ്മാനിച്ചതെന്ന് പലരും വ്യക്തമാക്കിയിരുന്നു. ജഗതി ശ്രീകുമാറിന്‍രെ മകളും അഭിനേത്രിയും നര്‍ത്തകിയുമായ ശ്രീലക്ഷ്മിയും ബിഗ് ബോസില്‍ പങ്കെടുത്തിരുന്നു. അടുത്തിടെയായിരുന്നു ശ്രീലക്ഷ്മി വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. അതൊരു തമാശയായിരുന്നു. കാണുന്നവര്‍ക്ക് അത് വെറുമൊരു ഷോയായിരുന്നു, എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല. പുതിയ സുഹൃത്തുക്കളെ കിട്ടുകയും എല്ലാവരും ഒരു കുടുംബം പോലെയുമൊക്കെയാണ് കഴിഞ്ഞത്. ബിഗ് ബോസിലൂടെ പുതിയ സുഹൃത്തുക്കളെ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ പരിപാടിയില്‍ വന്നതിന് ശേഷമാണ് കുടുതല്‍ പേര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്നും താരപുത്രി പറയുന്നു.

Sreelakshmi

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധ നേടിയ ആര്യയെ ബിഗ് ബോസില്‍ കാണാന്‍ തനിക്കാഗ്രഹമുണ്ടെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. വളരെ ഒറിജിനലായ വ്യക്തിയാണ് ആര്യ. ബിഗ് ബോസിലേക്കെത്തിയാല്‍ ശക്തയായ മത്സരാര്‍ത്ഥിയായി ആര്യ മാറും. യഥാര്‍ത്ഥത്തിലുള്ള വ്യക്തിത്വം എങ്ങനെയാണോ അത് തന്നെ പുറത്തെടുക്കുകയെന്ന ഉപദേശമാണ് ശ്രീലക്ഷ്മി പുതിയ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ദീപന്‍ മുരളി, ഡേവിഡ് ജോണ്‍ തുടങ്ങിയവരും നേരത്തെ തങ്ങളുടെ അനുഭവം പങ്കുവെച്ച് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X