ഭര്‍ത്താവിനൊപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി, ചിത്രങ്ങള്‍ പുറത്ത്

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ജിജിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരപുത്രി. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.

ഇത്തവണ കേക്ക് മുറിച്ചായിരുന്നു വിവാഹവാര്‍ഷികാഘോഷം നടത്തിയത്. കഴിഞ്ഞ നവംബര്‍ 17 നു ആണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആയതെന്നും പറഞ്ഞ് കൊണ്ട് മനോഹരമായ ഒരു ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഫോട്ടോയ്ക്ക് താഴെ ആശംസാപ്രവാഹമായിരുന്നു. താരദമ്പതിമാര്‍ എന്നും സന്തുഷ്ടരായി കഴിയട്ടേ എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞിരിക്കുന്നത്.

 sreelakshmi-sreekumar-

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2019 നവംബര്‍ പതിനേഴിനായിരുന്നു ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം. ദുബായില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ആയി ജോലി നോക്കുകയാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവായ ജിജിന്‍ ജഹാംഗീര്‍. കൊച്ചിയില്‍ താമസിക്കുമ്പോള്‍ ജിജിനും ശ്രീലക്ഷ്മിയും അയല്‍ക്കാരായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തിയത്.

വിവാഹത്തിന് മുന്‍പ് ശ്രീലക്ഷ്മിയും ദുബായിലായിരുന്നു. വിവാഹശേഷം ഇരുവരും ദുബായില്‍ കുടുംബമായി കഴിയുകയാണ്. ജിജിനാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ ഇതായിരിക്കുമെന്ന് മനസ്സിലായിരുന്നു. ആദ്യമായി കേട്ടപ്പോള്‍ മറുപടി കൊടുത്തിരുന്നില്ല. ഇതിന്റെ പേരില്‍ ജിജിന്‍ നന്നായി ടെന്‍ഷനടിച്ചിരുന്നു. ഇത് പറഞ്ഞതിന്റെ പേരില്‍ സൗഹൃദവും നഷ്ടമാവുമോ എന്ന ഭയമായിരുന്നു ജിജിന്. പിന്നീട് താനും ഇഷ്ടം അറിയിക്കുകയും അത് പ്രണയമായി മാറുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി മുന്‍പ് വ്യക്തമാക്കിയിരുന്നു.

 sreelakshmi-sreekumar-

Recommended Video

ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ ! | filmibeat Malayalam

ജഗതി ശ്രീകുമാറന്റെ മൂന്നാം ഭാര്യ കലയില്‍ ജനിച്ച മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. നടിയും അവതാരകയുമായ ശ്രീലക്ഷ്മി 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും ശ്രീലക്ഷ്മി പങ്കെടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X