ശ്രീലക്ഷ്മിയുടെ സഹോദരങ്ങളായി ജഗതിയുടെ മകളുടെ പേര്! വിക്കിപീഡിയയിലെ രസകരമായ വിവരം കണ്ടുപിടിച്ചു

വാഹനാപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയാണ് നടന്‍ ജഗതി ശ്രീകുമാര്‍. ഇപ്പോള്‍ സിനിമയിലേക്കുള്ള തിരിച്ച് വരവിന്റെ പാതയിലാണ് താരം. ഇപ്പോള്‍ ജഗതിയെക്കാള്‍ കൂടുതല്‍ വാര്‍ത്തകളില്‍ നിറയാറുള്ളത് മകള്‍ ശ്രീലക്ഷ്മിയെ കുറിച്ചുള്ള കാര്യങ്ങളാണ്. സിനിമാഭിനയത്തിലേക്ക് എത്തിയെങ്കിലും ഇപ്പോള്‍ വിദേശത്ത് കഴിയുകയാണ് ശ്രീലക്ഷ്മി.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു ശ്രീലക്ഷ്മി വിവാഹിതയാവുന്നത്. മകളുടെ വിവാഹത്തിന് ജഗതി എത്താത്തത് ആരാധകരെയും നിരാശപ്പെടുത്തിയിരുന്നു. ശ്രീലക്ഷ്മിയെയും അമ്മയെയും ഇപ്പോഴും ശ്രീകുമാറിന്റെ കുടുംബം അംഗീകരിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. എന്നാല്‍ വിക്കിപീഡിയയിലൂടെ ഇതെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നുള്ളതാണ് രസകരമായ കാര്യം.

സഹോദരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ശ്രീലക്ഷ്മി

മൂന്ന് തവണ വിവാഹിതനായ ജഗതി ശ്രീകുമാറിന്റെ മൂന്നാമത്തെ പത്നി കലയില്‍ ജനിച്ച മകളാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. അഭിനേത്രിയും അവതാരകയും ബിഗ് ബോസ് താരവുമായ ശ്രീലക്ഷ്മിയെ കുറിച്ചുള്ള ഓരോ കാര്യവും അറിയാത്തവരായി ആരുമുണ്ടാവില്ല. ഒരു പൊതുപരിപാടിക്കിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കരഞ്ഞ് കൊണ്ട് ഓടി വന്ന് ജഗതിയെ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്തതോടെയായിരുന്നു ശ്രീലക്ഷ്മിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം ചര്‍ച്ച ചെയ്യുന്നത്.

സഹോദരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ശ്രീലക്ഷ്മി

അവതാരകയായി ഒരുപാട് പരിപാടികള്‍ ചെയ്തിരുന്ന ശ്രീലക്ഷ്മി കുറച്ച് സിനിമകളിലും അഭിനയിച്ചിരുന്നു. അതൊന്നും കാര്യമായി വിജയിച്ചില്ലെങ്കിലും ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞു. മത്സരത്തിലായിരിക്കവേ തന്റെ കുടുംബത്തെ കുറിച്ചൊക്കെ താരപുത്രി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ശ്രീലക്ഷ്മിയും സുഹൃത്തായ ജിജിന്‍ ജഹാംഗീറും തമ്മിലുള്ള വിവാഹം നടക്കുന്നത്. വാഹനാപാകടത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലായിരിക്കുന്ന ജഗതി വിവാഹത്തിനെത്തുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

സഹോദരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ശ്രീലക്ഷ്മി

അച്ഛനും മകളും ഒന്നിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അതൊരു നിരാളയായിരുന്നു. വിവാഹത്തിന് മുന്‍പ് പപ്പയുടെ അടുത്ത് പോവണമെന്നും അനുഗ്രഹം വാങ്ങണമെന്നുമൊക്കെ ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പപ്പയുടെ ആഗ്രഹം പോലെ മകള്‍ നല്ലൊരു വീട്ടിലേക്കാണ് കയറി ചെല്ലുന്നതെന്ന് പപ്പയുടെ ചെവിയില്‍ പറയണമെന്നും ശ്രീലക്ഷ്മി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാഹദിവസം ജഗതി ഉള്‍പ്പെടെയുള്ള കുടുംബ ഫോട്ടോ പുറത്ത് കൊണ്ട് വന്നാണ് കുടുംബം അദ്ദേഹത്തെ കൂടി വിവാഹത്തില്‍ പങ്കെടുപ്പിച്ചത്.

 സഹോദരങ്ങളെ ചേര്‍ത്ത് നിര്‍ത്തി ശ്രീലക്ഷ്മി

ശ്രീലക്ഷ്മിയെയും അമ്മയെയും ജഗതിയുടെ ആദ്യ കുടുംബം ഇനിയും അംഗീകരിച്ചിട്ടില്ലെന്നുള്ളത് ഇതിലൂടെ വ്യക്തമായിരുന്നു. മറ്റൊരു സ്ത്രീയില്‍ ജനിച്ച ശ്രീലക്ഷ്മിയെ അംഗീകരിക്കാന്‍ ജഗതിയുടെ മക്കളായ പാര്‍വതിയും രാജ്കുമാറും തയ്യാറായിരുന്നുമില്ല. എന്നാല്‍ വിക്കിപീഡിയയില്‍ ശ്രീലക്ഷ്മിയുടെ പ്രൊഫൈല്‍ നോക്കിയാല്‍ ഈ പറഞ്ഞവരെല്ലാം കുടുംബാംഗങ്ങളായി കാണമെന്നുള്ളതാണ് രസകരം. അച്ഛന്റെയും അമ്മയുടെയും പേരിനൊപ്പം സഹോദരങ്ങളായി രാജ്കുമാറും പാര്‍വതിയുമുണ്ട്. ജഗതി എന്‍ ആചാരി, പ്രസന്ന ആചാരി എന്നിവരെ മുത്തച്ഛനും മുത്തശ്ശിയായിട്ടും കൊടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വൈറലാവുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X