ശ്രീലയ സീരിയലിലേക്ക് തിരിച്ചെത്തുന്നു! ഒപ്പം വിവേക് ഗോപനും! തേനും വയമ്പുമായി സൂര്യ ടിവി! കാണൂ!

വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്യുന്ന പരമ്പരകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ വിടാതെ കാണുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. പതിവിന് വിപരീതമായി മിസ്സായി പോയെ എപ്പിസോഡുകള്‍ കാണാനുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്. അതാത് ദിവസത്തെ എപ്പിസോഡ് തീരുന്നതിന് മുന്‍പ് യൂട്യൂബിലും ഹോട്ട് സ്റ്റാറിലുമൊക്കെയായി വീഡിയോ അപ് ലോഡ് ചെയ്യാറുമുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി പരമ്പരകള്‍ സമ്മാനിച്ച ചാനലായ സൂര്യ ടിവി പുതിയൊരു പരമ്പരയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ്. ജനപ്രിയ പരമ്പരകളുടെ സ്രഷ്ടാവായ എഎം നസീറാണ് തേനും വയമ്പുമായി എത്തുന്നത്.

മൂന്നുമണിയിലെ കുട്ടുമണിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി ശ്രീലയ മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ഉപജീവനത്തിനായി നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ ശ്രീലലയുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് തേനം വയമ്പില്‍ കാണുന്നത്. ഇടവേള അവസാനിപ്പിച്ച് ശ്രീലയ എത്തുമ്പോള്‍ കൂട്ടിനായി എത്തുന്നതും പ്രേക്ഷകരുടെ പ്രിയതാരമാണ്. പരസ്പരത്തിലെ സൂരജ് ഏട്ടനായ വിവേക് ഗോപനാണ് തേനും വയമ്പിലെ നായകന്‍.

Sreelaya

സുജിത്ത് എന്ന കഥാപാത്രമായാണ് ഇത്തവണ താന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നതെന്നും പരസ്പരത്തിന് ശേഷമുള്ള പരമ്പരയാണ് ഇതെന്നും വിവേക് ഗോപന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം സന്തോഷം പങ്കുവെച്ചത്. സൂരജില്‍ നിന്നും ഏറെ വ്യത്യസ്തനാണ് സുജിത്തെന്നും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. ശ്രീലലയുടെ സഹോദരി കൂടിയായ ശ്രുതി ലക്ഷ്മി, താരാ കല്യാണ്‍, കോട്ടയം റഷീദ്. റിസബാവ, സീനത്ത്, മങ്കാ മഹേഷ് തുടങ്ങിയവരും പരമ്പരയില്‍ അണിനിരക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X