ബി​ഗ് ബോസ് സീസൺ അ‍ഞ്ചിൽ പങ്കെടുക്കാൻ ശ്രീനാഥ് ഭാസിയും ബാലയും അമ്പിളി ദേവിയും എത്തുന്നു?, സത്യാവസ്ഥ ഇതാണ്!

ബി​ഗ് ബോസിന്റെ പുതിയ സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ. നാലാമത്തെ സീസണിന്റെ ചർച്ചകൾ ഇന്നും സോഷ്യൽ മീഡിയയിൽ അടക്കം അവസാനിച്ചിട്ടില്ല. സീസൺ 4ലെ മത്സരാർത്ഥികളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിനിടെയാണ് അഞ്ചാം സീസണിനായി ഈ റിയാലിറ്റി ഷോ ഒരുങ്ങുന്നത്. മോഹൻലാൽ തന്നെയാകും ഇത്തവണയും ബി​ഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5നായി.

കഴിഞ്ഞ ദിവസങ്ങളിലായി പുതിയ സീസണിന്റെ പ്രമോഷൻ വീഡിയോകൾ പുറത്തുവിട്ടിരുന്നു ഏഷ്യാനെറ്റ്. ഇവയ്ക്ക് വൻ പ്രേക്ഷക സ്വീകര്യതയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രമോയിൽ ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾക്കുള്ള ചെറിയ സൂചനകൾ നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. സീസൺ 5ന്റെ പുതിയ പ്രോമോയിൽ ഷൂട്ടിങ് ലൊക്കേഷനിൽ ഇരിക്കുന്ന മോഹൻലാലിനോട് മൂന്ന് പെൺകുട്ടികൾ വന്ന് ബി​ഗ് ബോസിനെ കുറിച്ച് ചോദിക്കുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ശ്രീനാഥ് ഭാസിയും ബാലയും അമ്പിളി ദേവിയും എത്തുന്നു

എത്ര ജിമ്മൻമാർ കാണും, ഏതെങ്കിലും കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ? എന്നൊക്കെയാണ് സീസൺ 5നെ കുറിച്ച് പെൺകുട്ടികൾ ചോദിക്കുന്നത്. ഒറിജിനൽ ആൾക്കാരാണ് വരാൻ പോകുന്നതെന്നാണ് ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി.

തീ പാറും... വെയ്റ്റ് ആൻഡ് സീ എന്നും മോഹൻലാൽ പെൺകുട്ടികളോട് പറയുന്നു. ഓരോ സീസണുകൾ കഴിയുന്തോറും കൂടുതൽ എക്സൈറ്റിങ്ങും ചലഞ്ചിങ്ങും ആകുകയാണ് ബി​ഗ് ബോസെന്നും മോഹൻലാൽ പുതിയ പ്രമോയിൽ പറയുന്നുണ്ട്.

സത്യാവസ്ഥ ഇതാണ്

ഇപ്പോഴിത നാലാം സീസണിൽ മത്സരാർഥിയായി പങ്കെടുത്ത ശാലിനി അ‍ഞ്ചാം സീസണിൽ മത്സരിക്കാൻ സാധ്യതയുള്ളവരെ കുറിച്ചും ഒരിക്കലും വരാൻ സാധ്യതയില്ലാത്തവരെ കുറിച്ചും വിശദീകരിച്ച് എത്തിയിരിക്കുകയാണ്.

തത്സമയം ശാലിനി എന്ന തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ശാലിനി മത്സരാർഥികളെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെക്കുന്നത്. 'സ്മാർട്ട് ഫോൺ‌ യൂസ് ചെയ്യാത്തവർക്ക് കോമണർ എൻട്രിക്ക് വേണ്ടി മിസ്ഡ് കോൾ ചെയ്താൽ റിവേർട്ട് മെസേജ് വരില്ല.'

സർവർ ഡൗണാകുന്ന പ്രശ്നം

'എല്ലാവരും തുടർച്ചയായി മിസ്ഡ് കോൾ ചെയ്യുന്നതുകൊണ്ട് ചിലപ്പോൾ സർവർ ഡൗണാകുന്ന പ്രശ്നം വരും അത്രമാത്രം. അല്ലാതെ മറ്റ് പ്രശ്നങ്ങളില്ല. ഇതിന്റെ റെക്കോർഡുകൾ സൂക്ഷിക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയും നടൻ ബാലയും സീസൺ 5ൽ ഇല്ല. ശ്രീനാഥ് ഭാസി ഷൂട്ടിങ് തിരക്കിലാണ്.'

'നിരവധി സിനിമകളുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. നടൻ ബാലയും പങ്കെടുക്കുന്നില്ല സീസൺ 5ൽ. അദ്ദേഹം തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. സീരിയൽ താരം അമ്പിളി ദേവിയും പുതിയ സീരിയൽ ചെയ്യുന്നതിനാൽ സീസൺ 5ൽ ഇല്ല. ഇത്തവണത്തെ ബി​ഗ് ബോസിൽ ഒരു ‍റൈഡർ ​ഗേളുണ്ട്.'

ഒരു ജിമ്മനും സീസൺ 5ലേക്ക്

'അതാരാണെന്ന് വെളിപ്പെടുത്താൻ പറ്റില്ല. അതുപോലെ തന്നെ ഒരു ജിമ്മനും സീസൺ 5ലേക്ക് സെലക്ടായിട്ടുണ്ട്. കൂടാതെ സ്മാർട്ടായ ഒരു ലേഡി അഡ്വക്കേറ്റും ഒന്നോ ഒന്നിൽ അധികമോ ട്രാൻ‌സ് പേഴ്സൺസും സീസൺ 5ലുണ്ടാകും. മാർച്ച് 26 ഓടുകൂടി സീസൺ 5ന്റെ ​​ഗ്രാന്റ് ലോഞ്ച് ഉണ്ടായേക്കും.'

എന്നാണ് ശാലിനി പുതിയ വീഡിയോയിൽ പറയുന്നത്. ഫെബ്രുവരി 15ന് ഏഷ്യാനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്.

ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഒപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും.

24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങ്

മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥികളെ പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത് എന്നാണ് റിപ്പോർ‌ട്ട്.

ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ പങ്കെടുപ്പിക്കുന്നുവെന്നതാണ്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണിൽ അവതരിപ്പിച്ച 24 മണിക്കൂർ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ടാകും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X