മോഹൻലാലിന്റെ പള്ളക്കിട്ട് അയാൾ കുത്തി, വേദന മുഖത്ത് കണ്ടു, ലാലിന് ദേഷ്യം വന്നതിനെ കുറിച്ച് ശ്രീനിവാസൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ശ്രീനിവാസനും. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ട്കെട്ടിൽ പിറന്നിരിക്കുന്നത്. ചിതം, പട്ടണപ്രവേശം, വെള്ളാനകളുടെ നാട് തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് കോമ്പോയാണ് ഇവരുടേത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ശ്രീനിവാസന്റെ ഒരു പഴയ അഭിമുഖമാണ്. ഷൂട്ടിങ്ങിനിടെ ഒരു ആരാധകനിൽ നിന്ന് മോഹൻലാലിന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ്നടൻ പറയുന്നത്. കൈരളിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മോഹൻലാലിനെ ചൂട് പിടിപ്പിച്ച സംഭവത്തെ കുറിച്ച് ശ്രീനിവാസൻ പറയുന്നത്.

കിളിച്ചുണ്ടൻ മാമ്പഴം

കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവമാണ് ശ്രീനിവാസൻ പറഞ്ഞത്. ചെറുതുരുത്തിയിലാണ് സിനിമയുടെ ഷൂട്ടിങ്ങ് നടന്നത്. നിരവധി സിനിമകളുടെ ചിത്രീകരണം ചെറുതുരുത്തിയിൽ നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഷൂട്ടിങ്ങ് എന്നത് അവിടെയുള്ള ജനങ്ങളെ സംബന്ധിച്ച് വലിയ കാര്യമല്ല. എപ്പോഴും സിനിമാ ചിത്രീകരണം നടക്കുന്നത് കൊണ്ട് തന്നെ അവിടത്തെ ജനങ്ങൾ മിക്ക താരങ്ങളേയും കണ്ടിട്ടുണ്ട്.

ലാലിന്  ദേഷ്യം

ഒരുദിവസം ഷോട്ട് ഇല്ലാത്ത സമയത്ത് താനും മോഹൻലാലും കൊച്ചിൻ ഹനീഫയും മറ്റുള്ളവരും ചേർന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് പേർ ചിത്രീകരണം കാണാനായി അവിടെ വന്നിട്ടുണ്ടായിരുന്നു. അതിൽ ഒരാൾ ഓടി വന്ന് മോഹൻലാലിന്റെ പള്ളയ്ക്ക് ഒരു വിരൽ കൊണ്ട് കുത്തി. എന്നിട്ട് ''ലാലേട്ട നമ്മളെയൊക്കെ ഒന്ന് മൈന്റ് ചെയ്യു'' എന്ന് പറഞ്ഞു. അയാളുടെ കുത്ത് ലാലിന് നന്നായി വേദനിച്ച,. മുഖമൊക്കെ മാറുന്നത് ഞാൻ കണ്ടു. അപ്പോൾ ലാലിന് ചെറുതായി ദേഷ്യം വന്നു. ''ഒരാളുടെ ദേഹത്ത് കുത്തിയിട്ടാണോ കുശലം ചോദിക്കുന്നതെന്ന് മോഹൻലാൽ ചോദിച്ചു. ആരാധകനായത് കൊണ്ടാണ് ചെയ്തത്'' എന്ന് ഇയാൾ മറുപടി നൽകി. അപ്രതീക്ഷിത നിമിഷത്തിൽ കുത്ത് കിട്ടിയത് കൊണ്ട് ലാലിന് ഭയങ്കരമായി ദേഷ്യം വന്നു.

മോഹൻലാലിനോട്  ഭീഷണി

ലാലിന് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാളുടെ മട്ടും ഭാവവും മാറി. ഇത് ഞങ്ങളുടെ നാട് ആണ് എന്ന് ചെറിയ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. അയാൾ പറഞ്ഞതിന്റെ അർത്ഥം മോഹൻലാലിനും ഞങ്ങൾക്ക് എല്ലാവർക്കും മനസ്സിലായി. മറ്റുള്ളവരുടെ പള്ളക്കിട്ട് കുത്തുന്നതാണോ നിങ്ങളുടെ നാട്ടിലെ രീതിയെന്ന് ഇയാളോട് മോഹൻലാൽ ഇയാളോട് ചോദിച്ചു. ഇതോടെ അവിടേയ്ക്ക് സിനിമയിലുള്ള മറ്റ് ചിലർ വന്നു. അവിടെ നിന്ന് അയാളെ പിടിച്ചു കൊണ്ടു പോയി. പോകാൻ അയളോട് വളരെ സൗമൃമായി പറഞ്ഞു. ഇതോടെ അയാൾ വീണ്ടും ചൂട് ആവുകയായിരുന്നു.

ഭീഷണി

പിന്നീട് അയാളെ എറെ കഷ്ടപ്പെട്ട് പുറത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. പുറത്ത് എത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന താരങ്ങളേയും മലയാള സിനിമയേയുമൊക്കെ വെല്ലുവിളിക്കാൻ തുടങ്ങി. എന്നാൽ സിനിമാ ചിത്രീകരണം നല്ലരീതിയിൽ നടക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ട് തന്നെ ആരും അയാൾക്ക് മറുപടി നൽകാൻ നിന്നില്ല. എന്തൊക്കെയോ പറഞ്ഞതിന് ശേഷം അയാൾ അവിടെ നിന്ന് പോകുകയായിരുന്നു; ശ്രീനിവാസൻ പറഞ്ഞു

Recommended Video

Mohanlal's Aaraattu release date announced

കടപ്പാട്, വീ‍ഡിയോ കാണാം

Read more about: sreenivasan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X