മമ്മൂട്ടി ചെറിയ മനസുള്ള ആളല്ല, അദ്ദേഹത്തെ ഞാന്‍ കളിയാക്കുമെന്ന് കരുതുന്നുണ്ടോ? മറുപടിയുമായി ശ്രീനിവാസന്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ശ്രീനിവാസന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. പിന്നാലെ ആരാധകര്‍ എഴുതിയ കത്തുകളിലെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിരുന്നു. മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന്‍ കളിയാക്കുകയാണെന്ന ആരാധകന്റെ പരാതിയ്ക്ക് രസകരമായ മറുപടിയാണ് താരം നല്‍കിയത്. പഴയ വീഡിയോ വീണ്ടും വൈറലായതോടെയാണ് ഈ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായത്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

'മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശ്‌സതനാവാനുള്ള പരിപാടിയാണോ? അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി, എന്നായിരുന്നു ശ്രീനിവാസനോട് മമ്മൂട്ടിയുടെ ഒരു ആരാധകന്‍ ചോദിച്ചത്.

mammootty-sreeni

നിങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. മമ്മൂട്ടി ചെയര്‍മാനായിട്ടുള്ള കൈരളി ചാനലില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം. ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പീരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണെന്ന് ശ്രീനിവാസന്‍ തിരിച്ച് ചോദിക്കുന്നു. എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ.

ഒരു സിനിമയില്‍ അഭിനയിച്ച് കുറേ കാലത്തിന് ശേഷമാണ് ശ്രീനിവാസന്‍ അടുത്ത സിനിമയിലെത്തുന്നത്. അതിന്റെ കാരണമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. നിര്‍മാതാക്കളും സംവിധായകന്മാരും തീരുമാനിക്കുകയാണ് ശ്രീനിവാസന്‍ കുറച്ച് കാലം വിശ്രമിക്കട്ടെന്ന്. അങ്ങനെയൊരു തീരുമാനം അവരെടുക്കുന്നതിനുള്ള കാരണം പ്രേക്ഷകരാണ്. ഇടവേളകളിലുള്ള വിശ്രമം കുഴപ്പമില്ല, അന്ത്യവിശ്രമമാണ് കുഴപ്പം. ചില ആളുകള്‍ക്ക് അകാലത്തില്‍ അന്ത്യവിശ്രമം കിട്ടാറുണ്ട്. അത് ലഭിക്കാതെ ഇരിക്കാനുള്ള ചില ആയൂര്‍വേദ വിദ്യകളൊക്കെ എന്റെ കൈവശമുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X