ആദ്യമായി എന്നെ പോസ്റ്ററില്‍ കണ്ടത് ഇവിടെ വെച്ചാണ്; തട്ടത്തിന്‍ മറയത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ശ്രീറാം
കസ്തൂരിമാന്‍ സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ് ശ്രീറാം രാമചന്ദ്രന്‍. സീരിയലുകളിലാണ് ശ്രീറാം സജീവമായതെങ്കിലും വെള്ളിത്തിരയില്‍ നിന്നുമാണ് കരിയര്‍ ആരംഭിക്കുന്നത്. നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് മൂവി മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലാണ് ആദ്യം അഭിനയിക്കുന്നത്. ശേഷം തട്ടത്തിന്‍ മറയത്തിലും ശ്രീറാം അഭിനയിച്ചിരുന്നു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് റിലീസിനെത്തിയിട്ട് ഒന്‍പത് വര്‍ഷം പൂര്‍ത്തിയായിരുന്നു. ഈ ദിവസം സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാം ഓര്‍മ്മ കുറിപ്പുകളുമായി എത്തിയിട്ടുണ്ട്. അതില്‍ ശ്രീറാമും ഉണ്ടായിരുന്നു. തന്റെ മുഖം ആദ്യമായി ഒരു പോസ്റ്ററില്‍ അടിച്ച് വന്നതിനെ കുറിച്ചാണ് താരം പറയുന്നത്.

'ജീവിതത്തില്‍ ആദ്യമായി ഒരു പോസ്റ്ററില്‍ എന്നെ കണ്ടതിവിടെ വെച്ചാണ്. എന്താ ഇവിടെ മേലോട്ട് നോക്കി നില്‍ക്കുന്നത് എന്ന് ചോദിച്ച ഓട്ടോ ചേട്ടന്,, ഞാന്‍ പോസ്റ്ററില്‍ എന്നെ കാണിച്ച് പറഞ്ഞു. ചേട്ടാ എന്റെ പടമാ ആ കാണുന്നെ. ചിരിച്ചോണ്ട് ആ ചേട്ടന്‍ പറഞ്ഞു, അപ്പൊ എന്തായാലും പടം കണ്ടിരിക്കും. എന്നുമാണ് ശ്രീറാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
Recommended Video
നിവിന്‍ പോളി അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രം 'സെയിതാര്‍ പള്ളിയില്‍ ഉണ്ടായിരുന്ന കാലത്തെ ഫ്ളാഷ്ബാക്ക് പറയുമ്പോഴാണ് ശ്രീറാമും സിനിമയില്‍ എത്തുന്നത്. ശ്രീറാമിനൊപ്പം സണ്ണി വെയിനും ഈ സീനില്‍ അഭിനയിച്ചിരുന്നു. ഈ സീനുകള്‍ കോര്‍ത്തിണക്കിയ പോസ്റ്ററും താരം പങ്കുവെച്ച് കൊണ്ടാണ് ഓര്‍മ്മ പുതുക്കിയത്.


Click it and Unblock the Notifications