For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മഹത്യയെക്കുറിച്ച് അന്നാലോചിച്ചിരുന്നു! ഏങ്ങിക്കരഞ്ഞ് ശ്രീശാന്തിന്‍റെ വെളിപ്പെടുത്തല്‍! കാണൂ!

  |
  മാച്ച് ഫിക്‌സിങ്ങ് വിവാദത്തെക്കുറിച്ച് ശ്രീയുടെ വെളിപ്പെടുത്തല്‍

  മലയാളികള്‍ ഒന്നടങ്കം ഇപ്പോള്‍ ഹിന്ദി ബിഗ് ബോസിന് പിന്നാലെയാണ്. 12മാത്തെ സീസണിലെത്തി നില്‍ക്കുന്ന പരിപാടി കാണുന്നതിന് പിന്നിലെ മുഖ്യ കാരണങ്ങളിലൊന്നാണ് ശ്രീശാന്തിന്റെ വരവ്. താരം ഈ മത്സരത്തില്‍ പങ്കെടുത്തേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും അവസാന നിമിഷമാണ് അതേക്കുറിച്ച് സ്ഥിരീകരണം ലഭിച്ചത്. നേരത്തെ നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. കളിക്കളത്തിലെപ്പോലെ തന്നെ ആവേശകരമായ പ്രകടനമാണ് താരം പുറത്തെടുക്കുകയെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ബിഗ് ബോസിലെ പല കാര്യങ്ങളുമായി തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് താരം തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ പുറത്തേക്ക് പോവണമെന്നും ആവശ്യപ്പെട്ടിരുന്നു.

  മോഹന്‍ലാലിന്‍റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലിസി ലക്ഷ്മി പറഞ്ഞത്? കാണൂ!

  ശ്രീശാന്ത് വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ആദ്യത്തെ ടാസ്‌ക്ക് റദ്ദാക്കിയിരുന്നു. ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സഹതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. മത്സരം മുന്നേറുന്നതിനിടയിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിരുന്നു. സഹതാരങ്ങളുമായി വഴക്കിടുന്ന കാര്യത്തിലും താരം ഒട്ടും പിന്നിലല്ല. കുസൃതിയും ചെറിയ പണികള്‍ നല്‍കുന്ന കാര്യത്തിലും താന്‍ ഒട്ടും പിന്നിലല്ലെന്നും താരം തെളിയിച്ചിരുന്നു. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്ക് നയിച്ച കോഴ വിവാദത്തെക്കുറിച്ച് താരം തുറന്നുപറയുന്ന പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയും! രണ്ടാം വിവാഹ വാര്‍ഷികാഘോഷം ഗംഭീരമാക്കി ദിലീപും കാവ്യ മാധവനും! കാണൂ!

  മാച്ച് ഫിക്‌സിങ്ങിക്കെുറിച്ച് ശ്രീശാന്ത്

  മാച്ച് ഫിക്‌സിങ്ങിക്കെുറിച്ച് ശ്രീശാന്ത്

  വിവാദങ്ങളുടെ തോഴനായാണ് ശ്രീശാന്തിന് വിശേഷിപ്പിക്കാറുള്ളത്. മാന്യന്‍മാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിലെ പല മര്യാദകളും ലംഘിച്ച താരമെന്ന രീതിയിലായിരുന്നു താരം ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. സഹതാരങ്ങളോടുള്ള പെരുമാറ്റവും മറ്റുള്ളവരെ കളിയാക്കുന്ന തരത്തിലുള്ള ഭാവവുമൊക്കയായിരുന്നു അന്നത്തെ വിവാദങ്ങള്‍. ഐപിഎല്ലിന്റെ ആറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളികളുമായി ബന്ധപ്പെട്ട് മാച്ച് ഫിക്‌സിങ്ങ് സംഘത്തിന് വേണ്ടി ഒത്തുകളിച്ചുവെന്നാരോപിച്ചാണ് 2013 മേയില്‍ താരത്തെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ ആ സംഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. ബിഗ് ബോസിന്റെ ലേറ്റസ്റ്റ് പ്രമോയിലാണ് ഈ തുറന്നുപറച്ചില്‍.

  നിരപരാധിയാണ്

  നിരപരാധിയാണ്

  താന്‍ അത്തരത്തില്‍ ഒരു ഒത്തുകളിയിലും പങ്കെടുത്തിട്ടില്ല. ആ സംഭവത്തില്‍ താന്‍ നിരപാധിയാണെന്നും തെറ്റിദ്ധാരണയെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്‌തെന്നുമാണ് താരം പറയുന്നത്. 10 ലക്ഷം രൂപയായിരുന്നു താരത്തിനായി വാതുവെപ്പുകാര്‍ ഓഫര്‍ ചെയ്തതെന്ന റിപ്പോര്‍ട്ടുകളായിരുന്നു അന്ന് പുറത്തുവന്നത്. മറ്റ് കളിക്കാര്‍ പോലുമറിയാതെ ആംഗ്യവിക്ഷേപങ്ങളിലൂടെയായിരുന്നു താരങ്ങള്‍ മാച്ച് ഫിക്‌സിങ്ങിന് വഴങ്ങിയതെന്നായിരുന്നു അന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

  സങ്കടം സഹിക്കാനാവാതെ

  സങ്കടം സഹിക്കാനാവാതെ

  കളിക്കളത്തില്‍ ബോളെറിയാന്‍ കാണിക്കുന്ന ഉത്സാഹത്തിലല്ല പലപ്പോഴും താരത്തെ കാണുന്നത്. ബിഗ് ബോസില്‍ എത്തിയതിന് ശേഷം നിരവധി തവണ താരം വികാരാധീനനായിരുന്നു. മാച്ച് ഫിക്‌സിങ്ങിനെക്കുറിച്ചുള്ള തുറന്നുപറച്ചിലിനിടയിലും ഏങ്ങിയേങ്ങിക്കരയുകയാണ് താരം. ഇതോടെയാണ് മറ്റുള്ളവര്‍ താരത്തെ ആശ്വസിപ്പിക്കാനെത്തിയത്. അന്ന് ആ സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്ന് താരം പറയുന്നു.

  ഹര്‍ഭജന്റെ അടി

  ഹര്‍ഭജന്റെ അടി

  ഐപിഎല്‍ ഉദ്ഘാടന സീസണില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയിരുന്നു. കിങ് ഇലവന്‍ പഞ്ചാബിനെയായിരുന്നു അന്ന് ശ്രീശാന്ത് പ്രതിനിധീകരിച്ചിരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിച്ചത് വന്‍വിവാദമായി മാറിയിരുന്നു. സംഭവം വിവാദമായി മാറിയതോടെ ഭാജി മാപ്പ് പറഞ്ഞിരുന്നു. അന്ന് അദ്ദേഹം തന്നെ ചെറുതായാണ് അടിച്ചതെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കുകയായിരുന്നു അദ്ദഹമെന്നായിരുന്നു താരം കഴിഞ്ഞ ദിവസം പറഞ്ഞത് . ബിഗ് ബോസില്‍ വെച്ചായിരുന്നു ഈ തുറന്നുപറച്ചില്‍.

  ഭുവനേശ്വരിയുടെ പിന്തുണ

  ഭുവനേശ്വരിയുടെ പിന്തുണ

  ബിഗ് ബോസിലേക്കെത്തിയതിന് ശേഷം താന്‍ ഭാര്യയേയും മക്കളേയും വല്ലാതെ മിസ്സ് ചെയ്യുന്നതായി താരം പറഞ്ഞിരുന്നു. സല്‍മാന്‍ ഖാനെ ഏറെ ഇഷ്ടപ്പെടുന്ന ഭുവനേശ്വരി പരിപാടിയിലേക്ക് അതിഥിയായി എത്തിയിരുന്നു. അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. ജീവിതത്തിലെ കറുത്ത ദിനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വികാരധീനനായ ശ്രീയെ ആശ്വസിപ്പിച്ത ബിഗ് ബോസിന് നന്ദി ്‌റിയിച്ചും താരപത്‌നി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇവര്‍ നന്ദി അറിയിച്ചത്.

  View this post on Instagram

  Kal Dekhiye #bb12

  A post shared by Bigg Boss 12 💙 (@biggboss_khabri) on

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.

  English summary
  Big Boss latest promo viral, do you know why?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X