For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമാശയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തത്! ശ്രീശാന്തിന്റെ തമാശ കടുത്തുപോയെന്ന് മത്സരാര്‍ത്ഥികളും! കാണൂ

  |

  കളിക്കളത്തില്‍ മാത്രമല്ല വേദിയിലും ആവേശകരമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ശ്രീശാന്ത്. ക്രിക്കറ്റിനും അപ്പുറത്ത് നൃത്തത്തോടും അഭിനയത്തോടുമൊക്കെ അദ്ദേഹത്തിന് താല്‍പര്യമുണ്ട്. ഇടയ്ക്ക് സിനിമയിലും ഡാന്‍സ് റിയാലിറ്റി ഷോയിലുമെല്ലാം താരം പങ്കെടുത്തിരുന്നു. ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് ഈ താരം. കളിക്കളത്തില്‍ നന്നും മാറി ബിഗ് ഹൗസിലേക്കെത്തിയപ്പോഴും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ചില പെരുമാറ്റത്തില്‍ ആരാധകരും അതൃപ്തരാണ്. എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന്റെ സ്വഭാവം ഇപ്പോള്‍ മറ്റുള്ളവരെയും വെട്ടിലാക്കിയിരിക്കുകയാണ്.

  മീനാക്ഷിയും കാവ്യ മാധവനും മാത്രമല്ല ഒരാള്‍ കൂടിയുണ്ട്! ദിലീപ് ബ്രേക്കെടുക്കുന്നതിന് പിന്നിലെ കാരണം

  സഹമത്സരാര്‍ത്ഥികളുമായി വഴക്കിടുന്ന കാര്യത്തിലും ഏറെ മുന്നിലാണ് താരം. ഇഷ്ടപ്പെടാത്ത പ്രവര്‍ത്തികള്‍ കണ്ടാല്‍ ഉടന്‍ തന്നെ താരം ക്ഷോഭിതനാവാറുണ്ട്.വികാരവിക്ഷോഭങ്ങള്‍ അതേ പടി തന്നെ പ്രകടിപ്പിക്കുന്ന താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സഹമത്സരാര്‍ത്ഥികളും രംഗത്തെത്താറുണ്ട്. അടുത്തിടെയായി സല്‍മാന്‍ ഖാനും അദ്ദേഹത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ബിഗ് ബോസിലെ നിബന്ധനകള്‍ ലംഘിക്കുന്ന തരത്തിലാണ് താരം പെരുമാറുന്നതെന്ന ആരോപണവും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. കോടികളാണ് തനിക്ക് പ്രതിഫലമായി ലഭിക്കുന്നതെന്ന താരത്തിന്റെ പ്രസ്താവനയായിരുന്നു അന്ന് വിവാദമായി മാറിയത്. ശ്രീശാന്തുമായി ബന്ധപ്പെട്ട് അത്ര നല്ല കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കാവ്യ മാധവനും ജോമോളിനും പൂര്‍ണ്ണിമയ്ക്കും പിന്നാലെ മീര നന്ദനും! ആശംസയോടെ ആരാധകലോകം! കാണൂ!

   ക്യാപ്റ്റന്‍സി ടാസ്‌ക്കിലെ പ്രകടനം

  ക്യാപ്റ്റന്‍സി ടാസ്‌ക്കിലെ പ്രകടനം

  ക്യാപറ്റന്‍സി ടാസ്‌ക്കില്‍ താരം നടത്തിയ പ്രകടനത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലില്‍ ബിഗ് ബോസ് അംഗങ്ങള്‍ ഞെട്ടിയിരുന്നു. ടാസ്‌ക്കിനിടയില്‍ പാലില്‍ സോപ്പുപൊടി കലക്കി സോമിക്ക് നല്‍കാനായിരുന്നു ശ്രീ ശ്രമിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. മലയാളത്തില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസിലേക്ക് പ്രേക്ഷകര്‍ക്ക് വിളിക്കാനുള്ള അവസരം നല്‍കാറുണ്ട്. അത്തരത്തില്‍ പരിപാടിയിലേക്ക് വിളിച്ച ആരാധകനാണ് രഹസ്യ നീക്കത്തെക്കുറിച്ച് ശ്രദ്ധിച്ചതും അതേക്കുറിച്ച് പറഞ്ഞതും.

  പേടിപ്പിക്കാനായി ചെയ്തതാണ്

  പേടിപ്പിക്കാനായി ചെയ്തതാണ്

  ഇതേക്കുറിച്ച് കേട്ടപ്പോള്‍ മറ്റുള്ളവരെല്ലാം ഞെട്ടിയപ്പോഴും ഭാവവ്യത്യാസമില്ലാതെ നില്‍ക്കുകയായിരുന്നു ശ്രീശാന്ത്. പേടിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്തതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. സോമിയെ ദേഷ്യം പിടിപ്പിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് താരം പറഞ്ഞപ്പോള്‍ ഇത്തരത്തിലുള്ള നീക്കം ശരിയല്ലെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. ശരിക്കും ഞെട്ടലുളവാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നായിരുന്നു മറ്റുള്ളവരുടെ പരാതി.

  അനൂപ് ജലോട്ട പുറത്തേക്ക്

  അനൂപ് ജലോട്ട പുറത്തേക്ക്

  ബിഗ് ബോസില്‍ എലിമിനേഷന്റെ സമയം കൂടിയാണിത്. ഒന്നല്ല രണ്ട് എലിമിനേഷനാണ് നടക്കുന്നതെന്ന് സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ആരൊക്കയായിരിക്കും ഇത്തവണ പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ടാണ് സല്‍മാന്‍ പുറത്തേക്ക് പോവുന്നയാളുടെ പേര് പറഞ്ഞത്. അനൂപ് ജലോട്ടയാണ് പുറത്തേക്ക് പോവുന്നതെന്നറിയിച്ചപ്പോള്‍എല്ലാവരും ഞെട്ടിയിരുന്നു. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോളും അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ടായിരുന്നില്ല.

   സോമിയുമായി പ്രണയമോ?

  സോമിയുമായി പ്രണയമോ?

  ബിഗ് ബോസില്‍ രോഹിത് സുജന്തിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ വരവില്‍ വനിതാ താരങ്ങള്‍ സന്തുഷ്ടരാണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ലവ് സീറ്റില്‍ തനിക്കൊപ്പമിരിക്കാനുള്ള വനിതയെ തിരഞ്ഞെടുക്കാനുള്ള അവസരം ബിഗ് ബോസ് അദ്ദേഹത്തിന് നല്‍കിയിരുന്നു. ദീപക്ക് ആരെയായിരിക്കും തിരഞ്ഞെടുക്കുന്നതെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. സോമിയെയായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. ഇതോടെയാ്ണ് ദീപക്കിന് സോമിയുമായി പ്രണയമുണ്ടായിരുന്നോയെന്ന ചര്‍ച്ച തുടങ്ങിയതും.

   ടാസ്‌ക്കുകളിലെ പ്രകടനം

  ടാസ്‌ക്കുകളിലെ പ്രകടനം

  തുടക്കത്തില്‍ ടാസ്‌ക്കുകളില്‍ പങ്കെടുക്കുന്നതിന് വിമുഖത പ്രകടിപ്പിച്ച് മാറി നില്‍ക്കുകയായിരുന്നു ശ്രീശാന്ത്. എന്നാല്‍ പിന്നീട് മത്സരം മുറുകിതോടെയാണ് താരവും രംഗത്തിറങ്ങിയത്. പരമാവധി പ്രകടനം പുറത്തെടുത്ത് വിജയിക്കാനായി ശ്രമിക്കുന്ന താരത്തെയും ആരാധകര്‍ കണ്ടിരുന്നു. ഗ്രൂപ്പ് തിരിച്ചുള്ള മത്സരങ്ങളില്‍ മിക്കപ്പോഴും വിജയിച്ചിരുന്നത് താരത്തിന്റെ ടീമായിരുന്നു. ടാസ്‌ക്കുകളിലെ നിലവാരമില്ലായ്മയെക്കുറിച്ച് തുടക്കത്തില്‍ ശ്രീശാന്ത് വിമര്‍ശിച്ചിരുന്നു.

  സബ പുറത്തേക്കോ?

  സബ പുറത്തേക്കോ?

  ഒരാളല്ല രണ്ടു പേര്‍ ഇത്തവണ പുറത്തേക്ക് പോവുന്നുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. സബ ഖാനാണ് അടുത്തതായി ലിസ്റ്റിലുള്ളതെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഈ തീരുമാനത്തെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ സോമി കരയാന്‍ തുടങ്ങിയിരുന്നു. കെട്ടിപ്പിടിച്ച് കരയുന്ന സഹോദരിമാരെ കണ്ടപ്പോള്‍ മറ്റുള്ളവരും സങ്കടപ്പെട്ടിരുന്നു.

  ശ്രീശാന്തിനെതിരെ വിമര്‍ശനം

  ശ്രീശാന്തിനെതിരെ വിമര്‍ശനം

  ദീപക് ഠാക്കൂറുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് ശ്രീശാന്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ദീപകിനെയായിരുന്നു പോയവാരത്തിലെ വില്ലനായി തിരഞ്ഞെടുത്തത്. എന്നാല്‍ ദീപക്കല്ല ശ്രീയാണ് യഥാര്‍ത്ഥ വില്ലനെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. മറ്റുള്ളവരോട് എന്തിനാണ് മോശമായി പെരുമാറുന്നത്. പണത്തിന്റെ പേരിലല്ല ഒരാളെ വിലയിരുത്തേണ്ടതെന്ന് ദീപക്കും പറഞ്ഞിരുന്നു.

  ക്ഷമാപണവുമായി താരം

  ക്ഷമാപണവുമായി താരം

  രോഹിത്തിനെ അങ്ങനെ വിളിച്ചതില്‍ കുറ്റബോധമുണ്ടെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. വിശ്വരൂപത്തിലെ ഒരു രംഗം അനുകരിക്കുന്നതിന് വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്‌തെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ ആ പ്രസ്താവന തന്നെ വേദനിപ്പിച്ചുവെന്നായിരുന്നു രോഹിത്ത് പറഞ്ഞത്.

  English summary
  Housemates turn against Sree after knowing he mixed detergent in Somi's milk
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X